1 GBP = 97.40 INR                       

BREAKING NEWS

സര്‍ക്കാര്‍ ധൂര്‍ത്തും വിദേശ യാത്രകളും തുടരുമ്പോള്‍ സംസ്ഥാനം മുഴു പട്ടിണിയിലേക്ക്; ശമ്പളം കൊടുക്കാന്‍ പോലും കാശ് തികയാത്തതിനാല്‍ സകല സേവന നികുതികളും വര്‍ദ്ധിപ്പിക്കാന്‍ ആലോചന; വകുപ്പ് മേധാവികളുടെ യോഗം വിളിച്ചപ്പോള്‍ കണ്ടെത്തിയത് കെട്ടിട നികുതിയും ഭൂ നികുതിയും വര്‍ദ്ധിപ്പിക്കാന്‍; ആശുപത്രികളിലെ ഒപി ടിക്കറ്റ് നിരക്കും കോളേജ് ഫീസുകളും ഇരട്ടിയാകും; പണി കിട്ടാതിരിക്കാന്‍ ക്ഷേമ പെന്‍ഷന്‍ കടം വാങ്ങി നല്‍കും

Britishmalayali
kz´wteJI³

തിരുവനന്തപുരം: സര്‍ക്കാര്‍ ധൂര്‍ത്തും മന്ത്രിമാരുടെ വിദേശ യാത്രകളും ഖജനാവിന്റെ നല്ലൊരു പങ്കും അപഹരിക്കുമ്പോള്‍ സംസ്ഥാനം മുഴു പട്ടിണിയിലേക്ക്. എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന കാശ് രണ്ട് നേരെ അരി വാങ്ങാന്‍ തികയാതെ സാധാരണക്കാരന്‍ വട്ടം കറങ്ങുമ്പോള്‍ കൂനിന്‍ മേല്‍ കുരു എന്ന പോലെ സകല സേവന നികുതികളും വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുകയാണ് സര്‍ക്കാര്‍. നടപ്പിലായാല്‍ സാധാരണക്കാരന്‍ പണി എടുത്താല്‍ കിട്ടുന്ന കാശില്‍ നിന്നും ആശുപത്രി ചിലിവിനും നികുതിക്കും ഇനിയും കൂടുതല്‍ പണം മാറ്റി വയ്ക്കേണ്ടി വരും. ആശുപത്രികളിലെ ഒപി ടിക്കറ്റ് നിരക്കും കോളേജ് ഫീസുകളും ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ സാധാരണക്കാരില്‍ നിന്നും പണി കിട്ടാതിരിക്കാന്‍ ക്ഷേമ പെന്‍ഷന്‍ കടം വാങ്ങി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

സകല സേവന നികുതികളും വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചിരുന്നു. ഇതില്‍ കെട്ടിട നികുതിയും ഭൂ നികുതിയും വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദ്ദേശം. ഇതിന് പുറമേ ആശുപത്രി ചിലവടക്കമുള്ള സേവന നിരക്കുകളും ഉയരും. വരുമാനമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനായി നിയോഗിച്ച വകുപ്പു മേധാവികളുടെ യോഗം വിവിധ വകുപ്പുകളില്‍നിന്ന് നിര്‍ദ്ദേശംതേടി. ഇതില്‍ നിന്നും സാമ്പത്തികപ്രതിസന്ധി തരണംചെയ്യുന്നതിന് വരുമാനംകൂട്ടാന്‍ സേവനനിരക്കുകളും ഭൂനികുതി, കെട്ടിടനികുതി എന്നിവ വര്‍ധിപ്പിക്കാനുമാണ് യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നത്.

ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള സമിതി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. ആശുപത്രിയിലെ ചികിത്സാ-സേവന നിരക്കുകള്‍, കോളേജുകളിലെ ഫീസ് തുടങ്ങി നികുതിയേതര വരുമാനം കിട്ടാവുന്ന മേഖലകളിലെല്ലാം വര്‍ധന വരുത്തിയാലേ പ്രതിസന്ധി പരിഹരിക്കൂവെന്നാണ് സമിതിയുടെ നിഗമനം. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ കെട്ടിടനികുതി വര്‍ധിപ്പിക്കാമെന്ന നിര്‍ദേശമാണ് തദ്ദേശവകുപ്പ് നല്‍കിയത്. ഭൂനികുതി കൂട്ടണമെന്നും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തേക്കും. അടുത്തയോഗത്തില്‍ കോളേജ് ഫീസ് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ സമിതി ശുപാര്‍ശകള്‍ നല്‍കും. ഏതൊക്കെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് മന്ത്രിസഭ തീരുമാനിക്കും.

ട്രഷറി നിയന്ത്രണത്തില്‍ മാറ്റമില്ല
ട്രഷറി നിയന്ത്രണം ഇപ്പോഴുള്ളത് പോലെ തന്നെ തുടരാനാണ് തീരുമാനം. അതില്‍ മാറ്റമില്ല. അനിശ്ചിതമായി തന്നെ നിയന്ത്രണം തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രണ്ടാം തിയതിയായ തിങ്കളാഴ്ച ശമ്പളവും പെന്‍ഷനും നല്‍കാന്‍തുടങ്ങി. ശമ്പളത്തിന് ഒരുമാസം 2500 കോടിരൂപയും പെന്‍ഷന് 1860 കോടിരൂപയുമാണ് വേണ്ടത്. രൂക്ഷമായ പ്രതിസന്ധികാരണം വരുമാനമെല്ലാം കരുതിവച്ചാണ് ശമ്പളവും പെന്‍ഷനും നല്‍കുന്നത്.

ക്ഷേമപെന്‍ഷന് വേണം 1800 കോടി
ഡിസംബറില്‍ സാമൂഹികക്ഷേമ പെന്‍ഷന്റെ മൂന്നുഗഡുക്കള്‍ നല്‍കാന്‍ 1800 കോടിരൂപ വേണം. പതിവുപോലെ ഈ പണം പൊതുമേഖലാ സ്ഥാപനങ്ങളിലും ക്ഷേമനിധികളിലും നിന്ന് വായ്പയായി എടുക്കാനാണ് തീരുമാനം. പെന്‍ഷന്‍ എന്നു നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ല.

മരിച്ചവരുടെപേരില്‍ ബന്ധുക്കള്‍ പെന്‍ഷന്‍ വാങ്ങുന്നതും ഒരാള്‍തന്നെ ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നതും തടയാനായാല്‍ 400-500 കോടി രൂപയെങ്കിലും കുറയ്ക്കാനാവുമെന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്. 48.6 ലക്ഷം പേരാണ് ഇപ്പോള്‍ മാസം 1200 രൂപവീതം ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത്.

റിസര്‍വ് ബാങ്കില്‍നിന്ന് നിത്യച്ചെലവിന് എടുക്കാവുന്ന വായ്പകൂടി (വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ്) ചേര്‍ത്താണ് ഇപ്പോള്‍ ശമ്പളം നല്‍കുന്നത്. സര്‍ക്കാര്‍ അംഗീകരിച്ച പട്ടികയിലുള്ള അഞ്ചുലക്ഷം രൂപവരെയുള്ള ബില്ലുകള്‍ മാത്രമാണ് ട്രഷറിയില്‍നിന്ന് ഇപ്പോള്‍ മാറാനാവുന്നത്. ഇതു തുടരും. മാസത്തിലെ ആദ്യ ഏഴ് പ്രവൃത്തിദിനങ്ങളിലാണ് ശമ്പളവും പെന്‍ഷനും നല്‍കുന്നത്. അത് കഴിയുമ്പോഴേക്കും ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോയേക്കും.

ജി.എസ്.ടി: കേന്ദ്ര കുടിശ്ശിക 3000 കോടിയിലേക്ക്
ജി.എസ്.ടിയാണ് സര്‍ക്കാരിന് ഉണ്ടായ മറ്റൊരു ബാധ്യത. കൊട്ടിഘോഷിച്ച് ജി.എസ്.ടി നടപ്പിലാക്കി എങ്കിലും പ്രതീക്ഷിച്ചതു പോലൊരു വരുമാനം ജി.എസ്.ടിയില്‍ നിന്നും കിട്ടിയിട്ടില്ല. എന്നു മാത്രമല്ല. സാധഘാരണക്കാരനെയും സര്‍ക്കാരിനെയും ജി.എസ്.ടി കടക്കെണിയിലാക്കുകയും ചെയ്തു. ജി.എസ്.ടി.യിലൂടെ പ്രതീക്ഷിച്ച വരുമാനം കിട്ടാത്തതിന് നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കേണ്ട കുടിശ്ശിക ഏകദേശം 3000 കോടി രൂപയായി. ഒക്ടോബറില്‍ കിട്ടേണ്ട ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തെ കുടിശ്ശികയായ 1600 കോടിരൂപ കിട്ടിയിട്ടില്ല. ഒക്ടോബര്‍, നവംബര്‍ മാസത്തെ നഷ്ടപരിഹാരം ഈ മാസമാണ് കിട്ടേണ്ടത്. അത് എത്രയെന്ന് ഇതുവരെ കേന്ദ്രം അറിയിച്ചിട്ടില്ല്ല. കുടിശ്ശിക ആവശ്യപ്പെട്ട് ധനമന്ത്രി ഡോ. തോമസ് ഐസക്കും മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും ചൊവ്വാഴ്ച കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനെ കാണും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category