1 GBP = 97.50 INR                       

BREAKING NEWS

മോഹന്‍ ലാലിനും ശ്രീനിവാസനും തകര്‍ത്ത് അഭിനയിക്കുമ്പോള്‍ പിന്നില്‍ നിന്ന് ടേക്ക് ഓകെ പറഞ്ഞ പ്രിയദര്‍ശന്‍; സൗഹൃദങ്ങളുടെയും കുടുംബ ബന്ധങ്ങളുടേയും അവിചാരിതമായ ഒരു ഒത്തുചേരല്‍ വീണ്ടും; പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും നായകനും നായികയുമാകുമ്പോള്‍ സംവിധായകന്‍ വിനീത് ശ്രീനിവാസനും; ചിത്രത്തിന്റെ രണ്ടാം ഭാഗമോ ഹൃദയം? മെറിലാന്റ് തിരിച്ചെത്തുന്നത് മോഹന്‍ലാലും പ്രിയദര്‍ശനും ലിസിയും ശ്രീനിവാസനും ആഘോഷമാക്കുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: മോഹന്‍ലാലും ശ്രീനിവാസനും പ്രിയദര്‍ശനും...... മലയാളത്തില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ നല്‍കിയ കൂട്ടുകെട്ട്. ചിത്രവും വെള്ളനാകളുടെ നാടും അക്കര അക്കരെ അക്കരെയും തേന്മാവിന്‍ കൊമ്പത്തും ഇങ്ങനെ മലയാളിയെ കുടുകൂടാ ചിന്തയിലൂടെ ചിരിപ്പിച്ച താര കൂട്ടായ്മ. ഇപ്പോഴിതാ ഇവരുടെ മക്കള്‍ ഒരുമിക്കുന്നു. മോഹന്‍ലാലും പ്രിയദര്‍ശനും കലാലയ സുഹൃത്തുക്കളാണ്. ലാലിന്റെ ഭാര്യ സുചിത്രയും പ്രിയന്റെ പ്രിയതമയായിരുന്ന ലിസിയും ആത്മ മിത്രങ്ങള്‍. പ്രിയനും ലിസിയും വിവാഹം വേര്‍പിരിഞ്ഞെങ്കിലും വ്യക്തിപരമായി സൗഹൃദത്തിന് കോട്ടവുമില്ല. ഇങ്ങനെ മലയാളത്തിലെ അപൂര്‍വ്വ സുഹൃത്തുക്കളുടെ മക്കളാണ് സിനിമയില്‍ ഒന്നിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഹൃദയം എ്ന്നും സൂചനകളുണ്ട്. എന്നാല്‍ ഇത് ആരും സ്ഥിരീകരിച്ചിട്ടില്ല.

ഒരുകാലത്ത് മലയാള സിനിമയുടെ സ്പന്ദനമായിരുന്ന മെറിലാന്റ് സിനിമാസ് തിരിച്ചുവരുമ്പോള്‍ അതിനൊപ്പമാണ് താരങ്ങളുടെ മക്കളും ഒരുമിക്കുന്നത്.. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസനാണ്. ഹൃദയം എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍, ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന താരജോഡികളായ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ദര്‍ശന രാജേന്ദ്രനും ഒരു പ്രധാന വേഷത്തിലെത്തുന്നു. വിശാഖ് സുബ്രഹ്മണ്യം നിര്‍മ്മിക്കുന്ന ഹൃദയത്തിന്റെ സഹനിര്‍മ്മാതാവ് നോബിള്‍ ബാബു തോമസാണ്. 2020 ഓണം റീലീസായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് മോഹന്‍ലാലാണ് ഈ വിവരം പുറത്ത് വിട്ടത്.

'തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായിരുന്ന സിനിമാ നിര്‍മ്മാണ കമ്പനി മെറിലാന്റ് 40 വര്‍ഷത്തിന് ശേഷം വിശാഖ് സുബ്രഹ്മണ്യത്തിലൂടെ വീണ്ടും നിര്‍മ്മാണ രംഗത്തേക്ക്. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസനാണ് സംവിധായകന്‍. പ്രിയദര്‍ശന്റെയും ലിസിയുടേയും മകള്‍ കല്യാണി നായിക. ഈ ചിത്രത്തിലൂടെ എന്റെ മകന്‍ പ്രണവ് വീണ്ടും നായകനായി നിങ്ങളുടെ മുന്നിലെത്തുന്നു. സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടേയും അവിചാരിതമായ ഒരു ഒത്തുചേരല്‍. ഹൃദയം!'...സ്വന്തം ശബ്ദത്തില്‍ മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു. പ്രണവിന്റെ ആദ്യ നായക ചിത്രമായ ആദി വലിയ വിജയമായിരുന്നു. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ബോക്സോഫീസില്‍ പരാജയമായി. കരുതലോടെ സിനിമകളെ സ്വീകരിക്കാനാണ് പ്രണവിന്റെ തീരുമാനം. അങ്ങനെ വിനീത് ശ്രീനിവാസനില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് പ്രണവ്.

ഭൂഗോളത്തിനു മുകളിലായി മയിലിനൊപ്പം വേലേന്തി നില്‍ക്കുന്ന മുരുകനായിരുന്നു മെറിലാന്റിന്റെ മുഖമുദ്ര. ഹിറ്റുകള്‍ തീര്‍ത്തിരുന്ന മെറിലാന്‍ഡിന്റെ അവസാന ചിത്രം 1978-ല്‍ പുറത്തിറങ്ങിയ, മധു നായകനായുള്ള 'ഹൃദയത്തിന്റെ നിറങ്ങള്‍' ആയിരുന്നു. മെറിലാന്‍ഡിന്റെ സ്ഥാപകന്‍ പി.സുബ്രഹ്മണ്യത്തിന്റെ ചെറുമകനാണ് വിശാഖ് സുബ്രഹ്മണ്യം. നേരത്തെ നടന്‍ അജു വര്‍ഗീസുമായി ചേര്‍ന്ന് നിവിന്‍പോളി ചിത്രം 'ലൗ, ആക്ഷന്‍, ഡ്രാമ നിര്‍മ്മിച്ചതും വിശാഖായിരുന്നു. ഇതിന് ശേഷമാണ് പ്രണവ് മോഹന്‍ലാല്‍ ചിത്രവുമായി എത്തുന്നത്. ജേക്കബിന്റെ സ്വര്‍ഗ രാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം.

മലയാള സിനിമയിലെ എന്നത്തേയും മികച്ച കൂട്ടുകെട്ടാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ട്. ആ അടുത്ത സൗഹൃദം പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും തമ്മിലുണ്ട്. കുറച്ചു നാള്‍ മുമ്പ് സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ച വിഷയമായിരുന്നു ഇരുവരും തമ്മില്‍ പ്രണയമാണെന്ന്.എന്നാല്‍ കല്യാണി തന്നെ അത് നിഷേധിക്കുകയും ചെയ്തു. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഏറെക്കുറേ ഒരേസമയത്താണ് സിനിമയില്‍ നാന്ദി കുറിച്ചതും. തുടക്കത്തില്‍ തന്നെ പുറത്തുവന്ന ചില ഫോട്ടോകളുടെ അടിസ്ഥാനത്തില്‍ പ്രണവും കല്യാണിയും പ്രണയത്തിലാണെന്ന കിംവദന്തികള്‍ മലയാളത്തിലുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്ന് പറഞ്ഞ് കല്യാണി അത് നിഷേധിച്ചു. തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും വിശദീകരിച്ചു. ഈ സൗഹൃദമാണ് ഹൃദയത്തില്‍ നായകനും നായികയുമാകുന്നത്.

പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശനും ചേര്‍ന്നുള്ള പ്രണയ രംഗങ്ങള്‍ നേരത്തേയും വൈറലായിട്ടുണ്ട്. പ്രിയന്‍ സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ എന്ന സിനിമയിലെതായിരുന്നു ആ രംഗങ്ങള്‍. മരയ്ക്കാരായി ലാല്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ കുട്ടിക്കാലം അഭിനയിക്കുന്നതു പ്രണവാണ്. സിനിമ തുടങ്ങുന്നതുതന്നെ പ്രണവിലൂടെയാണെന്നാണു സൂചന. കല്യാണിയുടെ ആദ്യ മലയാള സിനിമയാണിത്. തെലുങ്കിലെ മുന്‍നിര നായികമാരില്‍ ഒരാളാണു കല്യാണി. കല്യാണിയെ കൂടാതെ സഹോദരന്‍ സിദ്ധാര്‍ത്ഥും 'മരക്കാറി'ല്‍ അസോസിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സാന്‍ഫ്രാന്‍സിക്കോയില്‍ നിന്നും വിഷ്വല്‍ ഇഫക്റ്റ് കോഴ്സ് പൂര്‍ത്തിയാക്കി അച്ഛന്റെ ചിത്രത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ് സിദ്ധാര്‍ഥ്. നിര്‍മ്മാതാവ് സുരേഷ്‌കുമാറിന്റെയും നടി മേനകയുടെയും മകള്‍ കീര്‍ത്തി സുരേഷും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category