1 GBP = 93.35 INR                       

BREAKING NEWS

ചന്ദ്രോപരിതലത്തിലെ പ്രത്യേക തരം തരികളും കിടന്ന സ്ഥാനവും ഇസ്രോയില്‍ നിന്ന് കിട്ടിയ വിവരങ്ങളും വിരല്‍ ചൂണ്ടുന്നത് അത് വിക്രം ലാന്‍ഡറെന്ന് നാസ; കണ്ടെത്തിയത് നാസയുടെ ലൂണാര്‍ ഉപഗ്രഹത്തിലെ അതിശക്തമായ ക്യാമറ കണ്ണുകള്‍; വിലയിരുത്തലുകളിലേക്ക് കാര്യങ്ങളെത്തിച്ചത് കംപ്യൂട്ടര്‍ വിദഗ്ദനായ ചെന്നൈക്കാരന്റെ സംശയങ്ങള്‍; ഇന്ത്യയുടേത് അഭിനന്ദനാര്‍ഹമായ ശ്രമമെന്ന് അഭിനന്ദിച്ച് വീണ്ടും അമേരിക്കന്‍ ശാസ്ത്ര ഏജന്‍സി; ഷണ്‍മുഖ സുബ്രമണ്യത്തിന് നന്ദിയും; വിക്രം ലാന്‍ഡറില്‍ വെളിപ്പെടുത്തലുമായി നാസ

Britishmalayali
kz´wteJI³

ന്യൂയോര്‍ക്ക്: വിക്രംലാന്ററിന്റെതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതായി നാസ. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ചാന്ദ്രയാന്‍- 2 പദ്ധതിയുടെ ഭാഗമായ വിക്രം ലാന്റര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. എന്നാല്‍ നാസ പുറത്തുവിട്ട ചിത്രങ്ങളില്‍ ഐ എസ് ആര്‍ ഒ ഇനിയും നിലപാട് അറിയിച്ചിട്ടില്ല.

നാസയുടെ ലൂണാര്‍ ഉപഗ്രഹത്തിന്റെ ശക്തിയേറിയ ക്യാമറാക്കണ്ണുകളാണ് വിക്രംലാന്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നാണ് അവകാശ വാദം. ഉപഗ്രഹചിത്രങ്ങള്‍ ലഭിച്ചതറിഞ്ഞ ഇന്ത്യയിലെ കംപ്യൂട്ടര്‍ രംഗത്തെ വിദഗ്ധനായ ഷണ്‍മുഖ സുബ്രമണ്യന്റെ സംശയമാണ് കൂടുതല്‍ വ്യക്തമായ ചിത്രങ്ങളിലൂടെ വിക്രം ലാന്ററാണെന്ന് നാസ സ്ഥിരീകരിച്ചത്. ഉപഗ്രഹചിത്രങ്ങളെ വിശകലനം ചെയ്യുന്ന ഷണ്‍മുഖം കണ്ടെത്തിയ അസ്വാഭാവികങ്ങളായ വസ്തുക്കളെക്കുറിച്ചുള്ള സംശയമാണ് നാസക്ക് സഹായകമായത്.

നാസയുടെ ലൂണാര്‍ (എല്‍ആര്‍ഒ) ടീമാണ് സാധ്യത മനസ്സിലാക്കി ക്യാമറാക്കണ്ണുകളെടുത്ത ചിത്രങ്ങളെ വീണ്ടും അപഗ്രഥിച്ചത്. ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയ പ്രത്യേക തരം തരികളും അവകിടന്ന സ്ഥാനവും ഐഎസ്ആര്‍ഒ നല്‍കിയ വിവരങ്ങളും വച്ചാണ് വിക്രംലാന്റര്‍ ഇടിച്ചിറങ്ങിയത് തന്നെ എന്ന് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് നാസ പറയുന്നു ഇടിച്ചിറങ്ങിയ സ്ഥലത്തിന്റെ അളവുകളും ഉപഗ്രഹം മനസ്സിലാക്കി. അതുപ്രകാരം നവംബര്‍ മാസത്തില്‍ ലൂണാറെടുത്ത ചിത്രങ്ങളാണ് നിലവില്‍ ലഭിച്ചിരിക്കുന്നതില്‍ ഏറ്റവും വ്യക്തമെന്നും നാസ പറയുന്നു.


ചന്ദ്രോപരിതലത്തില്‍ വളരെ സമര്‍ത്ഥമായി ഉപഗ്രഹം ഇത്രയടുത്ത് എത്തിക്കാന്‍ ഐഎസ്ആര്‍ഒ നടത്തിയ പരിശ്രമത്തെ നാസ ഒരിക്കല്‍ കൂടി അഭിനന്ദിച്ചു. നിര്‍ഭാഗ്യകരമായ എന്തോ ഒരു കാരണം കൊണ്ടു മാത്രമായിരിക്കാം വിക്രം ലാന്‍ഡര്‍ കണക്കുകൂട്ടലുകളെ തെറ്റിച്ച് സെപ്റ്റംബര്‍ 7ന് ഇടിച്ചിറങ്ങിയതെന്നാണ് നാസയുടെ വിശകലനം. നാസ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഡസനോളം വരുന്ന ലോക്കേഷനുകളിലായാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

2019 സെപ്റ്റംബര്‍ ഏഴിനു പുലര്‍ച്ചെ നടന്ന സോഫ്റ്റ് ലാന്‍ഡിന്റെ അവസാനഘട്ടത്തില്‍ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് വിക്രം ലാന്‍ഡറുമായുള്ള ബന്ധം ചന്ദ്രയാന്‍ 2 ന്റെ പ്രധാനഭാഗമായ ഓര്‍ബിറ്ററിനു നഷ്ടപ്പെട്ടിരുന്നു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ ഏഴാം തിയതി പുലര്‍ച്ചെ 2.18ന് ഇക്കാര്യം അറിയിക്കുകയായിരുന്നു. നേരത്തെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം നേരത്തെ ഐ എസ് ആര്‍ ഒ ഉപേക്ഷിച്ചിരുന്നു. വിക്രം ലാന്‍ഡറിന് ഐ എസ് ആര്‍ ഒ കണക്കാക്കിയ കണക്കാക്കിയ ആയുസ് കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇത്.

ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് കണ്ടെത്തല്‍. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറിനെ കണ്ടെത്താനുള്ള ഐഎസ്ആര്‍ഒ ശ്രമങ്ങള്‍ക്ക് നാസയുടെ സഹകരണം തുടക്കം മുതലേ ഉണ്ടായിരുന്നു. നാസയുടെ റീ കണ്‍സന്‍സ് ഓര്‍ബിറ്റര്‍ വിക്രംലാന്‍ഡര്‍ ഇടിച്ചിറക്കിയ പ്രദേശത്തെ ചിത്രങ്ങള്‍ നേരത്തെ എടുത്തിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും നാസ വ്യക്കതമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 7 ന് തകര്‍ന്ന് വീണ ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡറിനെക്കുറിച്ച് ആദ്യമായാണ് ഇത്രയും വിവരങ്ങള്‍ ലഭിക്കുന്നത്.വിക്രം ലാന്‍ഡറിന്റെ കണ്ടെത്തലിന് പിന്നില്‍ ചെന്നൈ സ്വദേശി ഷണ്‍മുഖയാണ്. ഷണ്‍മുഖ സുബ്രഹ്മണ്യന് നാസ നന്ദി അറിയിച്ചു.

നിര്‍ഭാഗ്യകരമായ എന്തോ ഒരു കാരണം കൊണ്ടുമാത്രമായിരിക്കാം വിക്രം ലാന്‍ഡര്‍ കണക്കുകൂട്ടലുകളെ തെറ്റിച്ച് ഇടിച്ചിറങ്ങിയതെന്നാണ് നാസയുടെ വിശകലനം. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ചാന്ദ്രയാന്‍- 2 പദ്ധതിയുടെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. പിന്നീട് വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയും ചെയ്തു. ലാന്‍ഡറിന് ഇസ്രോ കണക്കാക്കിയ ആയുസ്സ് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇത്. വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ഇസ്റോ തീവ്രശ്രമം നടത്തിയിരുന്നു. ആശയവിനിമയം സാധ്യമാക്കത്തക്കവിധം വിധം ലാന്‍ഡറിലെ ആന്റിനയുടെയും ട്രാന്‍സ്പോണ്ടറുകളുടെയും ദിശതിരിക്കാനുള്ള ശ്രമങ്ങളാണു പീനിയയിലെ ഇസ്റോ കേന്ദ്രമായ ഇസ്ട്രാക്കില്‍ നടന്നത്. ഇതിനു പുറമേ ബയലാലുവിലെ 32 മീറ്റര്‍ ആന്റിനയുടെ സഹായത്തോടെ ലാന്‍ഡറിനു സ്വീകരിക്കാന്‍ പാകത്തിലുള്ള ഫ്രീക്വന്‍സിയിലുള്ള വിവിധ കമാന്‍ഡുകളും അയച്ചു. എന്നാല്‍ ഫലം കണ്ടില്ല.

ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുന്നതിനു മുന്‍പ് വിക്രം ലാന്‍ഡര്‍ നിയന്ത്രണം വിട്ടത് ഏതാണ്ട് 500 മീറ്റര്‍ മാത്രം ഉയരത്തില്‍ നിന്നാണെന്നാണു നിഗമനം. ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓര്‍ബിറ്റര്‍ പകര്‍ത്തിയ ലാന്‍ഡറിന്റെ ഒപ്ടിക്കല്‍ ദൃശ്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. ഓര്‍ബിറ്ററിലെ ഒഎച്ച്ആര്‍സി ക്യാമറ പകര്‍ത്തിയ ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജ് ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒയ്ക്കു ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാധാരണ സൂര്യപ്രകാശത്തിലുള്ള ദൃശ്യങ്ങള്‍ കൂടി പകര്‍ത്തിയത്. ഇവ രണ്ടും ഐഎസ്ആര്‍ഒയുടെ വിദഗ്ധസംഘം സൂക്ഷ്മമായി വിശകലനം ചെയ്തു. നിശ്ചയിച്ച ലാന്‍ഡിങ് പോയിന്റില്‍ നിന്ന് 750 മീറ്ററോളം അകലെയാണു വിക്രം പതിച്ചതെന്നാണ് ഒടുവിലത്തെ സൂചന.

വീഴ്ചയില്‍ ലാന്‍ഡര്‍ പൊട്ടാതിരുന്നതു ചന്ദ്രോപരിതലത്തിനു തൊട്ടടുത്തെത്തിയിട്ടാണു നിയന്ത്രണം നഷ്ടമായത് എന്നതിന്റെ തെളിവാണെന്ന് ഇസ്രോ അവകാശപ്പെട്ടിരുന്നു. അതിനിടെ ദൗത്യത്തില്‍ പരാജയപ്പെട്ട ലാന്‍ഡറിനു പകരം പുതിയ ലാന്‍ഡര്‍ മാത്രം വിക്ഷേപിക്കാനുള്ള ഐഎസ്ആര്‍ഒ സാധ്യത തേടി നടപടി തുടങ്ങി. ഓര്‍ബിറ്റര്‍ അടുത്ത 7 വര്‍ഷം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടരുമെന്ന് ഉറപ്പുള്ളതിനാലാണു ലാന്‍ഡര്‍ മാത്രം ചന്ദ്രനിലെത്തിക്കാനുള്ള ആലോചന. ചന്ദ്രയാന്‍ 2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടതിന്റെ വിശകലന റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമചര്‍ച്ച നടക്കും. പരാജയത്തിനിടയാക്കിയ ഘടകങ്ങള്‍ മറികടക്കാന്‍ ലാന്‍ഡറിന്റെ രൂപകല്‍പനയില്‍ ഉള്‍പ്പെടെ മാറ്റം വരുത്തേണ്ടിവരും. ഇടിച്ചിറങ്ങേണ്ടി വന്നാലും ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള സാധ്യതയും ചര്‍ച്ചകളിലുണ്ട്.

ലാന്‍ഡര്‍ മാത്രമാണ് അയയ്ക്കുന്നതെങ്കില്‍ വിക്ഷേപണമുള്‍പ്പെടെ ചെലവു കുറയ്ക്കാനാകും. 1498 കിലോഗ്രാമാണു ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡറും റോവറും ചേര്‍ന്നുള്ള ഭാരം. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നു ചന്ദ്രനിലെത്താനുള്ള ഇന്ധനം കൂടി ലാന്‍ഡറില്‍ കൂട്ടിച്ചേര്‍ക്കേണ്ടി വന്നാലും ഓര്‍ബിറ്ററിന്റെ 2379 കിലോ ഒഴിവാക്കാം. എഫ്എസിയുടെ റിപ്പോര്‍ട്ടിനു ശേഷം പുതിയ പദ്ധതിയുടെ ഡിസൈന്‍, സാമ്പത്തിക ചെലവ് എന്നിവയുടെ റിപ്പോര്‍ട്ട് പരിഗണനയ്ക്കായി തയാറാക്കുമെന്നാണു സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category