1 GBP = 93.35 INR                       

BREAKING NEWS

യജമാനന്റെ ടീ ഷര്‍ട്ട് അലക്കി വെളുപ്പിച്ച് ചിമ്പാന്‍സി; സോപ്പും ബ്രഷും ഉപയോഗിച്ച് അലക്കിയ ശേഷം വെള്ളത്തില്‍ കഴുകി എടുക്കുന്ന ചിമ്പാന്‍സിയുടെ വീഡിയോ വൈറലാകുന്നു

Britishmalayali
kz´wteJI³

ബീജിങ്: ബുദ്ധിയുടെ കാര്യത്തില്‍ മുമ്പന്മാരാണ് ചിമ്പാന്‍സികള്‍. ബുദ്ധിമാന്മാരില്‍ ബുദ്ധിമാനാണ് താന്‍ എന്ന് തെളിയിച്ചിരിക്കുകയാണ് യൂഹി എന്ന ചൈനക്കാരനായ ചിമ്പാന്‍സി. തന്റെ യജമാനന്റെ വസ്ത്രങ്ങള്‍ അലക്കി കൊടുത്താണ് 18കാരനായ യൂഹി ശ്രദ്ധ നേടുന്നത്. ഉടമസ്ഥന്റെ വെള്ള ടീ ഷര്‍ട്ട് അര മണിക്കൂര്‍ എടുത്താണ് അവന്‍ സോപ്പും ബ്രഷും ഉപയോഗദിച്ച് വൃത്തിയാക്കുന്നത്.

തെക്ക് പടിഞ്ഞറന്‍ ചൈനയിലെ ചോങ് ഇങിലുള്ള ലേ ലിഡു തീം പാര്‍ക്കില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ചയാണ് യൂഹി വസ്ത്രം കഴുകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. തന്റെ കെയറര്‍ വസ്ത്രം കഴുകുന്നത് കണ്ടാണ് യൂഹി ഇത് പഠിച്ചത്. യൂഹി എന്തു കണ്ടാലും വളരെ ജിജ്ഞാസയോടെ നോക്കുന്ന ഒരു മൃഗമാണെന്നും മറ്റുള്ളവരെ അനുകരിക്കാന്‍ അവന്‍ മിടുക്കനാണെന്നും കെയറര്‍ പറയുന്നു.

വസ്ത്രം അലക്കുന്നത് ശ്രദ്ധ പാര്‍വ്വം എന്നും വീക്ഷിക്കുനതിനാല്‍ ഒരു ദിവസം കെയറര്‍ തന്റെ വസ്ത്രം അലക്കാന്‍ യൂഹിയെ ഏല്‍പ്പിക്കുക ആയിരുന്നു. ഒരു ബ്രഷും ബാര്‍സോപ്പും അവന് നല്‍കി. ഉടന്‍ യൂഹിയും 17 വയസ്സുള്ള അവന്റെ സഹോദരിയും കൂടി കൂട്ടില്‍ നിന്നും പുറത്ത് വന്നു. യൂഹി ഷര്‍ട്ട് അലക്കാനും തുടങ്ങി. ബ്രഷും സോപ്പും എടുക്കുന്നതിന് മുമ്പ് തന്റെ സഹോദരി അടുത്തുണ്ടോ എന്നും യൂഹി നോക്കുന്നതും വീഡിയോയില്‍ കാണാം.
ഷര്‍ട്ട് അലക്കി വെളിപ്പിച്ച ശേഷം പുളിലിറങ്ങി ഷര്‍ട്ട് ഉലച്ച് കഴുകി. പിന്നീട് അവന്‍ തന്റെ കെയററുടെ ടീ ഷര്‍ട്ട് കഴുകുന്നത് പതിവാക്കുകയും ചെയ്തു. അര മണിക്കൂര്‍ എടുത്താണ് യൂഹി ഇത് കഴുകി വൃത്തിയാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍