1 GBP = 97.40 INR                       

BREAKING NEWS

ആക്സിഡന്റില്‍ പരിക്ക് പറ്റി കാലിലെ ഞരമ്പുകള്‍ പൊട്ടിയ സ്ത്രീ ആവശ്യപ്പെട്ടത് അഞ്ചു ലക്ഷം; അക്കൗണ്ടില്‍ 38 ലക്ഷം എത്തിയപ്പോള്‍ ഏഴു ലക്ഷം ചാരിറ്റിക്ക് എനിക്ക് തന്നു; ബാക്കിയുള്ള തുകയ്ക്ക് സ്ഥലം വാങ്ങി വീടു വയ്ക്കാനും ശ്രമം; എല്ലാ കണക്കും എന്റെ കൈയിലുണ്ട്; രോഗമില്ലാത്ത രോഗിയുടെ തലകീഴില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വച്ചെന്നത് പച്ചക്കള്ളം; കായംകുളത്തെ സ്ത്രീയെ വച്ച് കള്ളക്കഥയുണ്ടാക്കാനും ശ്രമിച്ചു; ഇനി വയ്യ: ചാരിറ്റി അവസാനിപ്പിച്ച് ഫിറോസ് കുന്നുംപറമ്പില്‍ ചര്‍ച്ചയാക്കുന്നത് വ്യാജന്മാരുടെ ഗൂഢാലോചന

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഫിറോസ് കുന്നുംപറമ്പില്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ അശരണര്‍ക്ക് അതൊരു വേദനയാണ്. സഹായം വേണ്ടവരെ കണ്ടെത്തി ഓടിയെത്തുന്ന ഫിറോസ് വ്യാജ പ്രചരണത്തില്‍ മനംമടുത്താണ് ചാരിറ്റിയില്‍ നിന്ന് പതിയെ പിന്‍വാങ്ങുന്നത്. സംഘടിത ആരോപണങ്ങള്‍ ഉയര്‍ത്തി തന്നെ തളര്‍ത്താനുള്ള നീക്കം സജീവമാണെന്ന് ഫിറോസ് തിരിച്ചറിയുന്നു. തനിക്കെതിരെ നടക്കുന്ന അനാവശ്യ ആരോപണങ്ങളും ചര്‍ച്ചകളും മാനസികമായി തളര്‍ത്തിയതിനാലാണ് ചാരറ്റിയില്‍ നിന്നുള്ള മടക്കത്തിന് കാരണമായി അദ്ദേഹം പറയുന്നത്. ഇത്തരം ആരോപണങ്ങളെ തള്ളി ഇതുവരെ കടന്ന് പോയത് തന്റെ മുന്നിലേക്ക് വരുന്ന രോഗികളെ കണ്ടുകൊണ്ടാണെന്ന് ഫിറോസ് പ്രതികരിക്കുന്നു.

അനേകം ആളുകള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്ന അതേ അക്കൗണ്ടിലൂടെയാണ് താന്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാര്യവും ഫിറോസ് തന്റെ സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും അറിയിച്ചത്. 'ഞാന്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇനി ഒരു വിഡിയോയുമായി ഞാന്‍ നിങ്ങളുടെ മുന്നില്‍ വരില്ല...' സമൂഹ മാധ്യമങ്ങളില്‍ തന്നെ പിന്തുടരുന്ന ആയിരങ്ങളോട് സാമൂഹ്യ പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍ പറയുകയാണ്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മനസ് മടുത്തിട്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തെതന്നും ഫിറോസ് പറയുന്നു. തനിക്കൊരു കുടുംബം പോലും ഉണ്ടെന്ന് ചിന്തിക്കാത്ത തരത്തിലാണ് ഓരോ ആരോപണങ്ങള്‍ ഉയരുന്നത്. ഇനി വയ്യ. സഹായം ചോദിച്ച് ഒരു വിഡിയോയുമായി ഫിറോസ് കുന്നംപറമ്പില്‍ ഇനി വരില്ലെന്ന് അദ്ദേഹം ലൈവില്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥകാരണവും സോഷ്യല്‍ മീഡിയ സജീവമായി ചര്‍ച്ചയാക്കിയത്.

എനിക്ക് നേരെ വന്നിട്ടുള്ള ആക്രമണങ്ങളെല്ലാം തിരുവനന്തപുരം ഭാഗത്ത് നിന്നുമാണെന്നാണ് ഫിറോസ് പ്രതികരിക്കുന്നത്. ഞാന്‍ അന്നും പറഞ്ഞു തിരുവനന്തപുരത്തേക്ക് വരില്ലായെന്ന്. തിരുവനന്തപുരത്ത് എന്നെ ക്ഷണിക്കുന്നത് തന്നെ കുഴിയില്‍ ചാടിക്കാനാണെന്ന് പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരിക്കലും ഒരു രോഗികളും കുഴിയില്‍പ്പെടുത്തില്ല എന്നുറപ്പുണ്ട്. മറിച്ച് ആ രോഗികളെ സഹായിക്കാനാണെന്ന് പറഞ്ഞ് കൂടെ കൂടുന്നവരാണ് ഉപദ്രവം മുഴുവനും ഉണ്ടാക്കുന്നതെന്നും ഫിറോസ് പ്രതികരിക്കുന്നു. ഒരുപാട് ആളുകള്‍ ഏറ്റെടുത്തുകൊണ്ടു നടക്കുന്ന ഒരു വീഡിയോ ഇന്നാണ് കാണുന്നതെന്നും ഫിറോസ് പറയുന്നു. ഇത് കൂടെ പരിഗണിച്ചാണ് ഫിറോസ് ചാരിറ്റി അവസാനിപ്പിക്കുന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ താങ്ങാന്‍ കഴിയാത്ത തരത്തിലുള്ളതാണെന്നും ഫിറോസ് വ്യക്തമാക്കി. സമൂഹത്തിന് നല്ലത് ചെയ്യാന്‍ വേണ്ടി മാത്രമാണ് ശ്രമിച്ചത്. എന്നാല്‍ നിരന്തരമായി ഒരു വിഭാഗം അപവാദ പ്രചാരണം നടത്തുകയാണ്. ഇനി ആരും സഹായം അഭ്യര്‍ത്ഥിച്ച് വരരുത് എന്നും മാപ്പ് ചോദിക്കുന്നു എന്നും ഫിറോസ് പറഞ്ഞു.

തിരുവനന്തപുരത്ത് എന്താണ് പ്രശ്‌നമുണ്ടയതെന്ന് പലരും പറഞ്ഞു. ഇന്നലെ എന്താണ് ഫിറോസ് വിഷമത്തോടെ ലൈവില്‍ വന്നതെന്ന് പലരും ചോദിച്ചു. അഷിഖ് തോന്നയ്ക്കല്‍ എന്ന ചാരിറ്റി പ്രവര്‍ത്തകന്‍ തനിക്കെതിരെ നടത്തിയ വിവാദ വീഡിയോയുടെ പശ്ചാത്തലം കൂടി ഫിറോസ് വെളിപ്പെടുത്തുന്നു. തനിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താണ് ആഷിഖ് എന്ന യുവാവ് വീഡിയോ പങ്കുവയ്ക്കുന്നതെന്ന് ഫിറോസ് പറയുന്നത്. രോഗമില്ലാത്ത രോഗിയുടെ തലകീഴില്‍ ഓക്‌സിജന്‍ സിലണ്ടര്‍ വയ്ക്കുകയും വീഡിയോ പകര്‍ത്തിയെന്നും ഏഴ് ലക്ഷം രൂപ ഞാന്‍ അതുവഴി സമ്പാദിച്ച് കൊണ്ടുപോയെന്നും തരത്തില്‍ എനിക്കെതിരെ ആ വീഡിയോയില്‍ വളരെ മോശമായി പറയുന്നത്. ഒപ്പം തന്നെ രോഗിയായ ആ യുവതിയെയും അദ്ദേഹം കാര്യം അറിയാതെ വിമര്‍ശിക്കുകയാണ്. ആ യുവതിയെ അപമാനിച്ചതിന്റെ പേരില്‍ അവര്‍ പൊലീസില്‍ പരാതി നല്‍കും എന്നും ഫിറോസ് പറയുന്നു.

ആരോപണം ഉയരുന്ന സ്ത്രിയെ താന്‍ കണുന്നത് തന്നെ അവര്‍ക്ക് നടക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ കാലിലെ ഞരമ്പുകള്‍ പൊട്ടിയ സാഹചര്യത്തിലായിരുന്നു. ആക്‌സിഡന്റ് പറ്റിയാണ് ഇത് സംഭവിച്ചത്. അഞ്ച് ലക്ഷം രൂപയാണ് അവര്‍ക്ക് വേണം എന്ന് ആവശ്യപ്പെട്ടിരുന്നത്. രോഗിയായ സ്ത്രിയുടെ ഓപ്പറേഷനായി അഞ്ച് ലക്ഷം രൂപയും വീട് വയ്ക്കാന്‍ വേണ്ട തുകയും കണ്ടെത്തിയെന്നും ഫിറോസ് തെളിവടക്കം നിരത്തുന്നുണ്ട്. അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ 38 ലക്ഷം രൂപ അക്കൗണ്ടിലേക്ക് എത്തി. ആ 38 ലക്ഷത്തില്‍ നിന്ന് 7 ലക്ഷം രൂപ ചാരിറ്റി പ്രവര്‍ത്തനത്തിനായി തന്നു. അഞ്ച് ലക്ഷം രൂപ അവരുടെ ആശുപത്രി ചെലവ് കഴിഞ്ഞ് ബാക്കി ഉപയോഗിച്ച് അവര്‍ക്ക് വീട് വയ്ക്കാനായി ശ്രമിക്കുന്നുണ്ട്. കുട്ടികളുമായി വാടക വീട്ടില്‍ താമസിക്കുന്ന ആ സ്ത്രീയ്ക്ക് ചെയ്ത് നല്‍കിയത് വലിയ സഹായം തന്നെയാണ് -ഫിറോസ് പറയുന്നു.

അവര്‍ ബാലന്‍സ് തന്ന പൈസയ്ക്ക് അഞ്ച് സെന്റ് സഥലം വാങ്ങി വീട് വച്ചു നല്‍കിയതിലെന്താണ് തെറ്റെന്ന് മനസിലാകുന്നില്ല. ജുനൈദയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ രേഖകളടക്കം എന്റെ കൈവശമുണ്ട്. അവര്‍ എനിക്ക് നല്‍കിയ ഏഴ് ലക്ഷം രൂപ എങ്ങനെ ചെലവാക്കിയെന്നും ഫിറോസ് പറയുന്നു. തിരുവനന്തപുരത്തെ വിവാഹപാര്‍ട്ടിക്ക് സാഹായം നല്‍കി. 80,000 രൂപയാണ് സഹായിച്ചത്. ആലത്തൂര്‍ തുണ്ടക്കാട്ട് ജപ്തി കേസിന് മൂന്ന് ലക്ഷം രൂപ സഹായിച്ചു, മണ്ണാര്‍ക്കാട ്വീട് നിര്‍മ്മാണത്തിന് 50,000, മണ്ണാര്‍ക്കാട് തന്നെ മറ്റൊരു കുടുംബത്തിനായി 50,000 എന്നിങ്ങനെയാണ് ഞാന്‍ ചാരിറ്റി വഴി ചെലവാക്കിയതെന്നും ഫിറോസ് പ്രതികരിക്കുന്നു. ബ്രയിന്‍ ട്യൂമര്‍ ബാധിച്ച ഒരു വ്യക്തിക്ക് ഒരു ലക്ഷം രൂപ സമ്പാദിച്ചതിന്റെ രേഖയും എന്റെ കൈവശമുണ്ടെന്ന് ഫിറോസ് പറയുന്നു. ഒരു വര്‍ഷം മുന്‍പ് നടന്ന സഹായ വാഗ്ദാനം കുത്തിപ്പൊക്കിയാണ് ഇപ്പോള്‍ ആഷിഖ് തോന്നയ്ക്കല്‍ എന്നയാള്‍ രംഗത്തെത്തിയിരിക്കുന്നത്.

ആഷിഖ് തോന്നയ്ക്കല്‍ വിവാദമുണ്ടാക്കിയതിന്റെ പേരില്‍ ഞാന്‍ വീഡിയോ നിര്‍ത്തുകയല്ല. പക്ഷേ ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഇതിനെ പൊക്കി പിടിച്ച് ഓണ്‍ലൈന്‍ ചാനലുകള്‍ രംഗത്ത് വരുന്ന സാഹചര്യത്തില്‍ ആ വ്യക്തിയെ ഹൈലാറ്റ് ചെയ്ത് കാണിക്കുകയാണ്. എന്താണ് ഞാന്‍ ചെയ്ത തെറ്റെന്ന് വ്യക്തമാക്കുന്നില്ല. കഴിഞ്ഞ ദിവസം സുശാന്ത് നിലമ്പൂര്‍ തിരുവനന്തപുരത്ത് ഒരു വീഡിയോ ചെയ്തു. അന്‍പത് ലക്ഷമോ അറുപത് ലക്ഷമോ അക്കൗണ്ടിലേക്ക് വന്നു എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. ആ 50ലക്ഷം രൂപയുടെ കണക്കുകള്‍ ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ വിളയില്‍ ഷംനാദ് എന്ന യുവാവ് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. സുശാന്തിനെ കൊണ്ട് വീഡിയോ ചെയ്യിപ്പിച്ചത് താനാണ് എന്ന രീതിയില്‍ പ്രചരണവുമെത്തി.

സത്യത്തില്‍ അതില്‍ എനിക്കൊരു ബന്ധവുമില്ല. ഞാന്‍ ഈ പ്രശ്‌നത്തില്‍ സുശാന്തിനെ വിളിച്ചപ്പോള്‍ സുശാന്ത് ഇന്ന് എനിക്ക് നല്‍കിയ മറുപടി കൂടി തരാം എന്നും ഫിറോസ് പറയുന്നു. 50 ലക്ഷം സുശാന്തിന് വന്നതില്‍ നിന്നും 16 ലക്ഷം രൂപയാണ് ആഷിഖ് തോന്നയ്ക്കല്‍ കട്ടോണ്ട് പോയതെന്നും വെളെപ്പെടുത്തുന്നു. ഉമ്മയുടെ അകൗണ്ടിലേക്ക് മാറ്റിയതാണ് താന്‍ ചോദ്യം ചെയ്തത്. ആ രോഗിയുടെ കുടുംബവും ആഷിഖിന്റെ കുടുംബവും തമ്മിലുള്ള ധാരണയുടെ പുറത്താണ് ഈ പൈസ വകമാറ്റി ചിലവഴിച്ചതെന്നും സുശാന്ത് പ്രതികരിക്കുന്നതെന്ന് ഫിറോസ് പറയുന്നു.

പ്രവാസികളെ പറ്റിച്ച പൈസയാണ് ആഷിഖിനെ പോലെയുള്ളവര്‍ കട്ടോണ്ട് പോകുന്നതെന്നും ഫിറോസ് പ്രതികരിക്കുന്നത്. ഇത്തരം വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് താന്‍ ചാരിറ്റി വീഡിയോയുമായി വരില്ലെന്നും പറയുന്നു. നിര്‍ദ്ധരരായവരെ സഹായിക്കാന്‍ ഞാന്‍ രംഗത്തുണ്ടാകും. കായംകുളത്തുള്ള ഒരു സത്രിയെ ചേര്‍ത്ത് വരെ തനിക്കെതിരെ കള്ളകഥകളുണ്ടാക്കാന്‍ ശ്രമിച്ചു. ആ സ്ത്രി തന്നെ ഒടുവില്‍ രംഗത്തെത്തി സത്യാവസ്ഥ ബോധ്യപ്പെടുത്തി. വീഡിയോ ചെയ്യണമെങ്കില്‍ കൂടെകിടക്കണമെന്ന് വരെ പറഞ്ഞതായി എന്നെക്കുറിച്ച് ആരോപണമുയര്‍ത്തി. അതിനാല്‍ തന്നെയാണ് ഞാന്‍ ഇതില്‍ നിന്ന് പിന്മാറുന്നത്. പോരാളി ഷാജി എന്ന പേജിലാണ് എനിക്കെതിരെ ആഷിഖ് തോന്നയ്ക്കല്‍ വീഡിയയുമായി എത്തിയത്. രാഷ്ട്രീയപരമായും ആക്രമണം നടത്തുകയാണെന്നും ഫിറോസ് പ്രതികരിക്കുന്നു.

സാമൂഹ്യ സേവനത്തിന്റെ ഉദാത്തമാതൃകയായ ഈ വ്യക്തി സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗിച്ചു ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അപൂര്‍വ രോഗം ബാധിച്ചവര്‍, വീടില്ലാത്തവര്‍, സാമ്പത്തിക പ്രയാസമുള്ളവര്‍ എന്നിങ്ങനെ കഷ്ടപ്പാട് അനുഭവിക്കുന്നവര്‍ക്ക് സുമനസുകളില്‍ നിന്നു സഹായമെത്തിച്ചാണ് ഫിറോസ് ജനമനസുകളില്‍ ഇടം പിടിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ഇദ്ദേഹത്തെ ഫേസ്ബുക്കില്‍ പിന്തുടരുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ഫിറോസ് ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത് ആയിക്കണക്കിന് ആളുകളെയാണ്. സമൂഹമാധ്യമങ്ങള്‍ വഴി ഏറെ തട്ടിപ്പുകള്‍ നടക്കുന്ന ഇക്കാലത്ത് ഫിറോസിനൊപ്പം നില്‍ക്കാന്‍ ആളുകള്‍ തയാറാവുന്നത് പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ഥതയും സുതാര്യതയും കൊണ്ടാണ്. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ ഫിറോസ് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായത് ഏകദേശം മൂന്നര വര്‍ഷം മുന്‍പാണ്. ഇതിനാണ് വിരാമമിടുന്നത്.

ആലത്തൂരില്‍ സ്വന്തമായി ഒരു മൊബൈല്‍ ഷോപ്പ് നടത്തി ഉമ്മയും ഉപ്പയും ഭാര്യയും മക്കളുമായി ഒരു സാധാരണക്കാരനായി കഴിഞ്ഞിരുന്ന വ്യക്തിയാണ് ഫിറോസ്. വലിയ വരുമാനമൊന്നും ഇല്ലെങ്കിലും ഉള്ളതുകൊണ്ട് വളരെ തൃപ്തിയോടെ കഴിഞ്ഞ കുടുംബം. അങ്ങനെയിരിക്കെ വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ വാങ്ങി ആലത്തൂര്‍ ടൗണിലൂടെ വരുന്ന സമയത്താണ് ഫിറോസിന് നേരെ അന്നം ചോദിച്ച് ഒരു കൈ നീണ്ടു വന്നത്. ആ പ്രദേശത്തുണ്ടായിരുന്ന അനാഥനായ, ബൗദ്ധികമായ വെല്ലുവിളി നേരിടുന്ന, ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കൈനീട്ടിയ ആ വ്യക്തിയുടെ ദയനീയമായ മുഖം കണ്ട ഫിറോസിന് മറുത്തൊന്നും ആലോചിക്കേണ്ടി വന്നില്ല. വീട്ടിലേക്കായി കരുതിയിരുന്ന ഭക്ഷണം അയാള്‍ക്കു നല്‍കി. കുറച്ചു കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ കൂടി ഭക്ഷണം ആവശ്യപ്പെട്ട് ഫിറോസിന് അരികിലെത്തി. തൊട്ടടുത്ത ദിവസം ആലത്തൂരില്‍ ഭക്ഷണം ഇല്ലാതെ അലഞ്ഞുതിരിയുന്ന ആളുകളുടെ ഒരു ലിസ്റ്റ് ഫിറോസ് തയാറാക്കി. എണ്‍പതോളം പേര്‍ അതില്‍ ഉള്‍പ്പെടുമായിരുന്നു.

ഇത്രയേറെ ആളുകള്‍ക്കു ഭക്ഷണം നല്‍കാനുള്ള സാമ്പത്തിക സ്ഥിതി ഫിറോസിനില്ലായിരുന്നു. അതിനാല്‍ ആ ലിസ്റ്റുമായി ഫിറോസ് ആലത്തൂരിലെ ഹോട്ടലുകള്‍ കയറിയിറങ്ങി. ഹോട്ടലുടമകളോടു കാര്യം പറഞ്ഞപ്പോള്‍ അവര്‍ സഹായിക്കാം എന്നു സമ്മതിച്ചു. ഇതുപ്രകാരം ദിവസം നാലും അഞ്ചും പൊതി ഭക്ഷണം ഓരോ ഹോട്ടലുകാരും നല്‍കി. രാത്രി കാലങ്ങളില്‍ ഫിറോസ് തന്നെ അതു ശേഖരിച്ച് ആവശ്യക്കാര്‍ക്കു വിതരണം ചെയ്തു. ആലത്തൂരിലെ കാര്യങ്ങള്‍ നിയന്ത്രണവിധേയമായപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ പാലക്കാട്ടേക്കു വ്യാപിപ്പിച്ചു. അവിടെയും ഇതുപോലെ തന്നെ ഹോട്ടലുടമകളുടെ സഹായം തേടുകയാണുണ്ടായത്. പിന്നീട് തൃശൂര്‍ ജില്ലയില്‍ 50 പേര്‍ക്ക് സ്ഥിരമായി ഭക്ഷണം എത്തിക്കുന്നതിനുള്ള ഏര്‍പ്പാട് ചെയ്തു. ഇത്തരത്തില്‍ സുമനസുകളുടെ സഹായം കൊണ്ടു നിരവധിപ്പേര്‍ക്ക് ഇന്നും മുടക്കമില്ലാതെ അന്നം ലഭിക്കുന്നു.

അതിന് ശേഷമാണ് ഫേസ്ബുക്ക് ലൈവിലൂടെ നുറുകണക്കിന് പേര്‍ക്ക് സഹായം ആവശ്യപ്പെട്ട് ഫിറോസ് എത്തിയത്. ഫിറോസിന്റെ അപേക്ഷ ഏറ്റെടുത്ത ആയിരക്കണക്കിന് ആളുകളുടെ നന്മയില്‍ നുറുകണക്കിന് കുടുംബങ്ങളുടെ കണ്ണുനീരിന് അറുതി ആയിരുന്നു. അതിനിടയിലാണ് ഫിറോസിനെതിരായ ആരോപണങ്ങള്‍ ഉയരുന്നതും ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഫിറോസ് തീരുമാനിക്കുന്നതും. ഓണ്‍ലൈനില്‍ രോഗികള്‍ക്ക് വേണ്ടി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും ഇനി മുതല്‍ റോഡരികിലുള്ള പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണമടക്കമുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്നും, അത് തുടരുമെന്നും ഫിറോസ് അറിയിച്ചു. രോഗികള്‍ക്ക് വേണ്ടി ഇനി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തില്ലെന്നും അതിന് തന്റെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയില്ലെന്നും ഫിറോസ് പറഞ്ഞു. തനിക്കെതിരായ പരാതികളില്‍ നിയമനടപടികളുമായി ഇനിയും മുന്നോട്ട് പോകുമെന്നും ഫിറോസ് പറഞ്ഞു.

ഫിറോസ് കുന്നംപറമ്പില്‍ മഞ്ചേശ്വരത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ചുവെന്ന വിമര്‍ശനമാണ് സാമൂഹികമാധ്യമങ്ങളില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ജസ്ല മാടശ്ശേരിയെന്ന മുന്‍ കെ.എസ്.യു. നേതാവും ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനെതിരായി പ്രതികരിച്ച ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ തനിക്കെതിരെ വിമര്‍ശനമുന്നയിച്ചത് വേശ്യാവൃത്തി നടത്തുന്ന സ്ത്രീയാണെന്ന് പേര് പരാമര്‍ശിക്കാതെ ഫിറോസ് പറഞ്ഞത് വലിയ വിവാദമായിരുന്നു.

ഇതോടെ ഫിറോസ് കുന്നംപറമ്പിലിന്റെ വേശ്യ പരാമര്‍ശം താനുള്‍പ്പെടെയുള്ള പ്രതികരിക്കുന്ന സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് പറഞ്ഞ് ജസ്ല മാടശ്ശേരിയും രംഗത്തെത്തി. സംഭവത്തില്‍ സ്വയം പ്രഖ്യാപിത നന്മമരമായ ഫിറോസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ ഫിറോസ് കുന്നംപറമ്പിലിനെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പിന്നീട് ഫിറോസ് മാപ്പ് പറഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category