
തിരുവനന്തപുരം: നാല് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും പൊലീസ് പൈലറ്റ് വാഹനങ്ങളും വഴിയോരങ്ങള്‍ പോലും പൊലീസ് പട കാവല്‍ നില്‍ക്കുമ്പോഴും കേരളാ മുഖ്യന് സുരക്ഷ പോരാ. മുഖ്യമന്ത്രിക്ക് സുരക്ഷ പോരെന്ന വാദത്തില്‍ മൂന്ന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ കൂടി വാങ്ങാനൊരുങ്ങുകയാണ് സംസ്ഥാന പൊലീസ്.
പട്ടിണി മൂലം കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിക്കേണ്ടി അമ്മയുടെ വാര്‍ത്ത പുറത്തുവന്നതിന് പിന്നലെയാണ് സുരക്ഷയുടെ പേരില്‍ സര്‍ക്കാരിന്റെ ധൂര്‍ത്ത്. പൊലീസിന്റെ ഹെലികോപ്ടര്‍ വിവാദം കൊടുംപിരി കൊണ്ട് നില്‍ക്കുമ്പോഴാണ് ജാപ്പനീസ് കമ്പനിയുടെ മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ കൂടി കോടികള്‍ ചെലവിട്ട് വാങ്ങാനൊരുങ്ങുന്നത്. വി.ഐ.പി സുരക്ഷയുടെ ഭാഗമായിട്ടാണ് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
ടെന്‍ഡര്‍ വിളിക്കാതെയാണ് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നത്. ഒന്നരക്കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്. പൊലീസ് നവീകരണത്തിനായുള്ള കേന്ദ്ര ഫണ്ട് എടുത്താണു കാറുകള്‍ വാങ്ങുന്നത്.നിലവില്‍ 4 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ സംസ്ഥാനത്തുണ്ട്. 2 ടാറ്റാ സഫാരിയും 2 മിത്സുബിഷി പജേറോയും. കഴിഞ്ഞ വര്‍ഷമാണ് 1.10 കോടി ചെലവില്‍ 2 ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങിയത്. ടെന്‍ഡറില്ലാതെ ഇവ വാങ്ങാന്‍ 30% തുക മുന്‍കൂറായി നല്കിയ ഡിജിപിയുടെ നടപടിയില്‍ ആഭ്യന്തര വകുപ്പു വിശദീകരണം തേടിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ടെന്‍ഡര്‍ വിളിക്കാനാകില്ലെന്നായിരുന്നു മറുപടി.
ഇപ്പോള്‍ മാവോയിസ്റ്റ് ഭീഷണി പറഞ്ഞാണു ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നതെങ്കിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആകാശസഞ്ചാരത്തിനു വേണ്ടിയാണിതെന്നു പൊലീസ് ഉന്നതങ്ങളില്‍ തന്നെ സംസാരമുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെയും മാവോയിസ്റ്റുകളുടെയും പേരില്‍ വാടകയ്ക്കെടുത്താല്‍ പ്രശ്നമില്ലെന്നാണു സര്‍ക്കാരിനു കിട്ടിയ ഉപദേശം. മുന്‍പു കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരിക്കെ ഹെലികോപ്റ്റര്‍ വാങ്ങാനുള്ള പൊലീസ് നീക്കം വിവാദമായപ്പോള്‍ ഉപേക്ഷിച്ചിരുന്നു. പ്രളയസമയത്തും രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ പൊലീസ് ഈ നീക്കം നടത്തി.
അതൊന്നും ഫലിക്കാതെ വന്നപ്പോഴാണ് ഇപ്പോള്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത്. മാവോയിസ്റ്റ് വേട്ടയ്ക്കായി 365 ദിവസവും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നു. ആവശ്യമുള്ളപ്പോള്‍ ദിവസ വാടകയ്ക്ക് ഇതു ലഭിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണു മാസം 1.44 കോടി രൂപ വാടക നല്‍കിയുള്ള ധൂര്‍ത്ത്. മാസം 20 മണിക്കൂര്‍ പറപ്പിക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 75,000 രൂപ വീതം നല്‍കണം. ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നതു വിവാദമായതിനെത്തുടര്‍ന്ന് ഉത്തരവു രഹസ്യമായി വയ്ക്കാന്‍ ആഭ്യന്തര വകുപ്പിനു സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
അതീവ സുരക്ഷാ അകമ്പടിയോടെ യാത്ര ചെയ്യുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്. മറ്റൊരു മുഖ്യമന്ത്രിമാര്‍ക്കും ഇല്ലാത്ത വിധത്തിലാണ് പിണറായി വിജയന് സുരക്ഷ ഒരുങ്ങുന്നത്. തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റില്‍ നിന്നും അദ്ദേഹത്തിന്റെ വസതിയായ ക്ലിഫ്ഹൗസിലേക്ക് യാത്ര ചെയ്യുമ്പോള്‍ പോലും ട്രാഫിക് ലൈറ്റുകള്‍ ഓഫ് ചെയ്തും അകമ്പടി വാഹനങ്ങളോടും കൂടിയാണ് പിണറായി വിജയന് യാത്ര ചെയ്യുക.
ഈ മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റ് ഭീഷണി കൂടി ഉണ്ടെന്ന സാഹചര്യത്തില്‍ പിണറായിയുടെ സുരക്ഷ വീണ്ടും വര്‍ദ്ധിപ്പിക്കുകയുണ്ടായി. മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ബീഷണി നേരിടുന്ന സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ അടിയന്തര തീരുമാനം. വയനാട് അടക്കമുള്ള ജില്ലകളിലേക്കുള്ള യാത്രകളില്‍ കൂടുതല്‍ സുരക്ഷ അംഗങ്ങളെ പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് പുറമേ. മുബൈല്‍ ജാമറും പ്രത്യേക സുരക്ഷയും വേണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam