1 GBP = 97.40 INR                       

BREAKING NEWS

കോര്‍പ്പറേറ്റുകളുടെ ഇഷ്ടതോഴനും ന്യൂജെന്‍ ഹൈടെക് രാഷ്ട്രീയക്കാരനുമായിരുന്ന പ്രമോദ് മഹാജന്റെ സഹോദരി മകള്‍; സൗമ്യനും ശാന്തനുമായ ഗോപിനാഥ് മുണ്ടെയെന്ന തീപ്പൊരി നേതാവിന്റെ മകള്‍; പങ്കജ് മുണ്ടെ ബിജെപി വിട്ടാല്‍ ചര്‍ച്ചയാകുക വാജ്പേയിയുടെ വിശ്വസ്തരുടെ ദുരൂഹ മരണങ്ങള്‍; ഫഡ്‌നാവിസിനെതിരെ ആഞ്ഞടിച്ച് മുണ്ടെയുടെ പുത്രി പോവുക ഉദ്ദവ് താക്കറെയ്ക്കൊപ്പമോ? ബിജെപിയുടെ വീഴ്ച ആഘോഷിക്കാന്‍ ശിവസേന; മഹാരാഷ്ട്രാ രാഷ്ട്രീയം മാറി മറിയുമ്പോള്‍

Britishmalayali
kz´wteJI³

മുംബൈ: കോര്‍പ്പറേറ്റുകളുടെ ഇഷ്ടതോഴനും, ന്യൂജെന്‍ ഹൈടെക് രാഷ്ട്രീയക്കാരനുമായ പ്രമോദ് മഹാജന്‍ പെട്ടെന്നൊരു ദിവസം സ്വന്തം സഹോദരനാല്‍ കൊല ചെയ്യപ്പെടുകയായിരുന്നു. ഇതേ സമയത്താണ് നരേന്ദ്ര മോദിയുടെ പാര്‍ട്ടിയിലെ വളര്‍ച്ചയുണ്ടായത്. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മഹാജന്റെ ഭാര്യാ സഹോദരനും കേന്ദ്ര മന്ത്രിയുമായ ഗോപിനാഥ് മുണ്ടേയും തീര്‍ത്തും ദുരൂഹമായ നിലയിലാണ് ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. മഹാരാഷ്ട്രയിലെ ബിജെപി രാഷ്ട്രീയത്തിലെ അവസാന വാക്കായിരുന്നു ഒരു കാലത്ത് പ്രമോദ് മാഹജനും ഗോപിനാഥ് മുണ്ടേയും. മുണ്ടേയുടെ മക്കള്‍ രാഷ്ട്രീയത്തിലും എത്തി. എന്നാല്‍ വേണ്ടത്ര പിന്തുണ ബിജെപിയില്‍ നിന്ന് ഇവര്‍ക്ക് ലഭിച്ചില്ല. ഇത് മഹാരാഷ്ട്രയിലെ ബിജെപിയെ പിളര്‍പ്പിലേക്ക് എത്തിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. എബി വാജ്പേയിയുടെ വിശ്വസ്തരായിരുന്നു പ്രമോദ് മാഹജനും ഗോപീനാഥ് മുണ്ടെയും. ഒരുകാലത്ത് മഹാരാഷ്ട്രയിലെ ബിജെപി രാഷ്ട്രീയത്തിലെ കരുത്തര്‍.

ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ ബിജെപി വിട്ടേക്കുമെന്നാണ് സൂചന. നിയമസഭ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കുകയോ പാര്‍ട്ടിയില്‍ മുതിര്‍ന്ന സ്ഥാനം നല്‍കുകയോ ചെയ്തില്ലെങ്കില്‍ ശിവസേനയിലേക്ക് പോകുമെന്ന് പങ്കജ മുണ്ടെ മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബിജെപി നേതാവ് എന്ന വിശേഷണവും അവര്‍ നീക്കിയിട്ടുണ്ട്. ബിജെപിക്ക് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് വലിയ രീതിയിലുള്ള പൊട്ടിത്തെറി മഹാരാഷ്ട്ര ബിജെപിയിലുണ്ടായത്. ശിവസേനയെ പിളര്‍ത്തി ഫ്ഡ്നാവീസിനെ മുഖ്യമന്ത്രിയാക്കാന്‍ പ്രധാനമന്ത്രി മോദി ശ്രമിച്ചിരുന്നു. അമിത് ഷാ നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടു. ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയുമായി. ഇതോടെയാണ് ശിവസേനയുമായി പങ്കജ് മുണ്ടെ അടുക്കുന്നത്.

മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ തന്റെ നിലപാടില്‍ മാറ്റമുണ്ടാകും. അത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഡിസംബര്‍ 12ന് നടത്തുമെന്നും പങ്കജ മുണ്ടെ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. പാര്‍ട്ടി വിടാതിരിക്കാന്‍ ചില ആവശ്യങ്ങളും അവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒന്നുകില്‍ തന്നെ നിയമസഭാ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കണം. അല്ലെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം വേണം. ഇല്ലെങ്കില്‍ ശിവസേനയിലേക്ക് പോകുമെന്നും തന്നോടൊപ്പം 12 എംഎല്‍എമാരുണ്ടെന്നുമാണ് പങ്കജമുണ്ടെ അവകാശപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ ധനഞ്ജയ് മുണ്ടെയോട് തിരഞ്ഞെടുപ്പില്‍ പങ്കജ മുണ്ടെ തോറ്റിരുന്നു. ബിജെപി നേതാക്കളില്‍ ചിലര്‍ എതിരേ പ്രവര്‍ത്തിച്ചതാണ് തോല്‍വിക്ക് കാരണമെന്നാണ് ഇവരുടെ ആരോപണം. ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഫഡ്‌നാവിസല്ല താനായിരിക്കും മുഖ്യമന്ത്രി എന്ന പ്രഖ്യാപനം ചില ബിജെപി നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇതാകാം വോട്ട് മറിക്കാനുള്ള കാരണമെന്നും ഇവര്‍ ആരോപിക്കുന്നു.

ശിവസേന മുഖപത്രമായ സാമ്നയില്‍ പങ്കജമുണ്ടെയുടെ അവകാശങ്ങള്‍ സ്ഥിരീകരിക്കുന്ന ചില റിപ്പോര്‍ട്ടുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 170 പേരല്ല 182ലേക്ക് ത്രികക്ഷി സര്‍ക്കാരിന്റെ പിന്തുണ പോകുമെന്ന് സാമ്നയിലെ ലേഖനത്തില്‍ പറയുന്നുണ്ട്. ഇത് കൂട്ടി വായിക്കുമ്പോള്‍ പങ്കജമുണ്ടെ ശിവസേനയുമായി ധാരണയിലെത്തിയെന്ന വിലയിരുത്തല്‍ സജീവമാണ്. ഫഡ്നാവിസിനോടുള്ള കടുത്ത എതിര്‍പ്പാണ് പങ്കജ മുണ്ടെയുടെ നീക്കത്തിന് പിന്നിലെന്നാണ് മഹാജന്‍ പക്ഷക്കാര്‍ നല്‍കുന്ന സൂചന. ബീഡിലെ പര്‍ളി നിയമസഭ മണ്ഡലത്തില്‍ തന്നെ തോല്‍പിക്കാന്‍ ഫഡ്നാവിസ് കരുനീക്കിയതിന്റെ തെളിവുകള്‍ പങ്കജ ചില നേതാക്കളെ കാണിച്ചതായാണ് വിവരം. ഞായറാഴ്ച ഫഡ്നാവിസിനെ നിയമസഭയില്‍ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പങ്കജ ഭാവി കാര്യങ്ങള്‍ തീരുമാനിച്ച ശേഷം അണികളെ കാണുമെന്ന് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്.

അണികള്‍ തന്നെ കാണാന്‍ അവസരം ചോദിക്കുന്നതായും അടുത്ത നീക്കം എന്ത്, ഏതുമാര്‍ഗം സ്വീകരിക്കണം, ജനങ്ങള്‍ക്കുവേണ്ടി എന്ത് ചെയ്യാന്‍ കഴിയും, ജനങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത് തുടങ്ങിയ വിഷയങ്ങളില്‍ ആത്മവിചാരം നടത്തിയ ശേഷം ഡിസംബര്‍ 12ന് അണികളെ കാണുമെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റ്. നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിയിലെ ധനഞ്ജയ് മുണ്ടെയോടാണ് 30,000 വോട്ടിന് പങ്കജ തോറ്റത്്. മുണ്ടെയുടെ സഹോദര പുത്രനാണ് ധനഞ്ജയ്. പ്രമോദ് മഹാജന്റെ സഹോദരിയാണ് പങ്കജയുടെ അമ്മ.

വിനോദ് താവ്ഡെ, ഏക്നാഥ് ഖഡ്സെ ഉള്‍പ്പെടെ മഹാജന്‍ പക്ഷക്കാരെ തഴഞ്ഞായിരുന്നു നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക. പങ്കജക്കും ഖഡ്സെയുടെ മകള്‍ രോഹിണിക്കും ടിക്കറ്റ് നല്‍കിയെങ്കിലും രണ്ടുപേരും പരാജയപ്പെട്ടു. മുഖ്യമന്ത്രി പദത്തില്‍ ഫഡ്നാവിസിന് വെല്ലുവിളി ഉയര്‍ത്താന്‍ ശേഷിയുള്ള ഒ.ബി.സി നേതാക്കളാണ് പങ്കജയും ഏക്നാഥ് ഖഡ്സെയും. മുന്‍ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാറില്‍ ഇരുവരും മന്ത്രിമാരായിരുന്നെങ്കിലും അഴുമതി കേസിനെ തുടര്‍ന്ന് ഖഡ്സെയെ ഒഴിവാക്കുകയും അഴിമതി ആരോപിക്കപ്പെട്ട പങ്കജ മുണ്ടെയെ ഒതുക്കുകയും ചെയ്തു.

നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാജന്‍ പക്ഷക്കാരെ തഴഞ്ഞെങ്കിലും മഹാജന്റെ മകള്‍ പൂനം, മുണ്ടെയുടെ മറ്റൊരു മകള്‍ പ്രീതം, ഖഡ്സെയുടെ മരുമകള്‍ രക്ഷ എന്നിവര്‍ എംപിമാരാണ്. പങ്കജ പാര്‍ട്ടി വിടില്ലെന്നും ശിവസേന അഭ്യൂഹം പരത്തുകയണന്നുമാണ് ബിജെപിയുടെ പ്രതികരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category