1 GBP = 93.35 INR                       

BREAKING NEWS

മെയ് 18ന് തുടങ്ങിയ സിനിമയാണ്; ഡിസംബറായി ഇപ്പോള്‍; നിര്‍മ്മാതാവും വലിയൊരു തുക ഇതിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്; അതുകൊണ്ട് സിനിമ നടക്കണമെന്നും ഇറങ്ങണമെന്നും അദ്ദേഹത്തിനും ആഗ്രഹമുണ്ടെന്ന് വെയിലിന്റെ സംവിധായകന്‍; ഷെയ്ന്‍ നിഗമുമായി നേരിട്ട് ചര്‍ച്ച നടത്തി സമവായത്തില്‍ തീരുമാനം എടുക്കാന്‍ താര സംഘടനയും; യുവ നടനെ വിലക്കാതെ സിനിമ പൂര്‍ത്തിയാക്കാനുള്ള ചര്‍ച്ചകളില്‍ ഫെഫ്കയും സജീവം; ഷെയ്ന്‍ നിഗമും വഴങ്ങും; മുടി വെട്ടല്‍ വിവാദത്തിന് രണ്ട് ദിവസത്തിനുള്ളില്‍ ക്ലൈമാക്സ്

Britishmalayali
kz´wteJI³

കൊച്ചി: ഒത്തുതീര്‍പ്പിന് തയ്യാറെന്ന സൂചനയുമായി വെയില്‍ സിനിമയുടെ സംവിധായകനും. നടന്‍ ഷെയ്ന്‍ നിഗം മടങ്ങിവന്ന് വെയില്‍ സിനിമ പൂര്‍ത്തിയാക്കണമെന്ന് സംവിധായകന്‍ ശരത്. ഫെഫ്ക ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും ശരത് ആവശ്യപ്പെട്ടു. ഷെയ്ന്‍ സഹകരിച്ചാല്‍ പതിനഞ്ച് ദിവസം കൊണ്ട് സിനിമ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ശരത് ഫെഫ്കയ്ക്ക് കത്ത് നല്‍കി. ഈ വിവാദത്തിന്റെ തുടക്കത്തില്‍ ഫെഫ്കയെ ശരത് സമീപിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ ഈ വിഷയത്തില്‍ ഇടപെട്ടുമില്ല. നിര്‍മ്മാതാക്കളുടെ സംഘടനയാണ് പ്രശ്നം കൈകാരയം ചെയ്ത്. എന്നാല്‍ തന്നെയാണ് ഇത് വെട്ടിലാക്കുന്നതെന്ന് തിരിച്ചറിയുമ്പോള്‍ ഫെഫ്കയില്‍ അഭയം തേടുകയാണ് ശരത്.

ശരത്തിന്റെ ആദ്യ സംവിധാന സംരഭമാണ് വെയില്‍. ചിത്രം നിന്നുപോയത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വെയിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിര്‍മ്മാതാക്കളുടെ സംഘടന ഇടപെട്ടതോടെ ഷെയ്ന്‍ വിലക്ക് നേരിടുകയാണ്. എന്നാല്‍ വിലക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് താരസംഘടന അമ്മ. ഷെയ്ന്‍ നിഗമിനെതിരായ വിലക്കിനെ ഫെഫ്കയും അംഗീകരിക്കുന്നില്ല. സര്‍ക്കാരും വിലക്ക് പാടില്ലെന്ന അഭിപ്രയാത്തിലാണ്. ഇതോടെയാണ് ശരത്തും സിനിമ തുടരണമെന്ന അഭിപ്രായവുമായി സജീവമാകുന്നത്. സിനിമയുടെ ചിത്രീകരണം പാതിവഴിയില്‍ നിന്നു പോയത് തെറ്റിദ്ധാരണ മൂലമാണെന്നും ശരത് വ്യക്തമാക്കി. ഇതോടെ നിര്‍മ്മാതാക്കളുടെ മേല്‍ സമ്മര്‍ദ്ദം കൂടും.

ഷെയ്ന്‍ നിഗത്തിനെതിരായ വിലക്കില്‍ സമവായ ചര്‍ച്ചകള്‍ക്കുള്ള ശ്രമം തുടരുകയാണ്. അമ്മ ഭാരവാഹികളും നിര്‍മ്മാതാക്കളുടെ സംഘടന പ്രതിനിധികളും തമ്മിലുള്ള അനൗദ്യഗിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഷൈനുമായി ചര്‍ച്ച നടത്തി സമവായ ചര്‍ച്ചകള്‍ ആരംഭിക്കാനാണ് അമ്മ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഷൈന്‍ നിഗവുമായി കൂടിക്കാഴ്ച നടത്തണം എന്ന ആവശ്യം ഷൈനിന്റെ മാതാവിനെ അമ്മ നേതൃത്വം അറിയിച്ചു. നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഷൈനിനോട് കൊച്ചിയില്‍ എത്താനാണ് അവശ്യപെട്ടിരിക്കുന്നത്. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഷൈനുമായി അമ്മ ഭാരവാഹികള്‍ കൂടിക്കാഴ്ച്ച നടത്തും. അജ്മീറില്‍ പോയിരിക്കുന്ന ഷെയ്ന്‍ നാളെ മടങ്ങിയെത്തും.

ഈ ചര്‍ച്ചകളോട് താന്‍ സഹകരിക്കുമെന്ന സൂചനയാണ് സംവിധായകന്‍ ശരതും നല്‍കുന്നത്. സിനിമയുടെ 75 ശതമാനത്തോളം ചിത്രീകരണം കഴിഞ്ഞു. അഞ്ച് വര്‍ഷമായി ഈ പ്രൊജക്ടിന് പിറകെയാണ്. നാല് വര്‍ഷം മുന്‍പാണ് ഷെയ്ന്‍ ഈ സിനിമയില്‍ അഭിനയിക്കാമെന്ന് പറയുന്നത്. കിസ്മത്ത് പുറത്തിറങ്ങിയ സമയത്താണ് തീരുമാനത്തിലെത്തുന്നത്. ഞാനും ഷെയ്‌നും വെയിലിന് വേണ്ടി ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. എല്ലാ പ്രശ്‌നങ്ങളും രമ്യമായി ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നാണ് എന്റെ ആഗ്രഹം- ശരത് പറഞ്ഞു. ഒരു സംവിധായകന്‍ എന്ന നിലയില്‍ അടുത്തതായി എന്തു ചെയ്യാമെന്നും പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നും മാത്രമാണ് താന്‍ ചിന്തിക്കുന്നതെന്നും അതിനപ്പുറം ഷെയ്നിനോട് യാതൊരു വിരോധവുമില്ലെന്നും ശരത് മേനോന്‍ പറഞ്ഞു.

''മെയ് 18ന് തുടങ്ങിയ സിനിമയാണ്. ഡിസംബറായി ഇപ്പോള്‍. നിര്‍മ്മാതാവും വലിയൊരു തുക ഇതിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമ നടക്കണമെന്നും ഇറങ്ങണമെന്നും അദ്ദേഹത്തിനും ആഗ്രഹമുണ്ട്. മാത്രമല്ല സംഘടനയുടെ ഭാഗത്തു നിന്നും ഷെയ്നിന്റെ ഭാഗത്തു നിന്നും സിനിമ നടക്കണം എന്ന തരത്തിലുള്ള പ്രതികരണം തന്നെയാണ് ലഭിക്കുന്നത്. ഫെഫ്കയും കൂടെ നില്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ സിനിമ നടക്കുമെന്നാണ് പ്രതീക്ഷ,'' ശരത് മേനോന്‍ പറഞ്ഞു. ആറ് വര്‍ഷമായുള്ള തന്റെ സ്വപ്നവും അധ്വാനവുമാണ് ഈ സിനിമ എന്നും ശരത് പറഞ്ഞു.

''പല തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഒന്ന് കഴിഞ്ഞാല്‍ മറ്റൊരു വാര്‍ത്ത. ഷെയ്നിന്റെ അഭിമുഖം വന്നതിന് ശേഷം പല മാധ്യമങ്ങളും അഭിമുഖത്തിനായി എന്നെ ബന്ധപ്പെട്ടിരുന്നു. പക്ഷെ എന്തെങ്കിലുമൊക്കെ പറഞ്ഞ് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കാന്‍ എനിക്ക് താത്പര്യമില്ല. എല്ലാം പരിഹരിച്ച് സിനിമ എങ്ങനെയെങ്കിലും ഇറക്കണം എന്നേയുള്ളൂ. എന്റേയും ഷെയ്നിന്റേയും നിര്‍മ്മാതാവിന്റേയും മാത്രമല്ല, മറ്റൊരുപാട് പേരുടെ വിയര്‍പ്പാണ് ഈ സിനിമ. സമയവും അധ്വാനവും നഷ്ടപ്പെടുത്തി ഇത് തീര്‍ക്കാന്‍ കാത്തിരിക്കുന്ന ഒത്തിരിപേരുണ്ട്,'' ശരത് വ്യക്തമാക്കി.

''സിനിമ പൂര്‍ത്തിയാക്കണം എന്ന ആഗ്രഹം ഷെയ്നും ഉണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇപ്പോഴത്തെ വിവാദങ്ങളൊന്നും വെയിലിനെ ബാധിക്കില്ല. ഷെയ്നിന് കഥ കേട്ട് ഇഷ്ടമായി സമ്മതം പറഞ്ഞ സിനിമയാണ് വെയില്‍. ലൊക്കേഷന്‍ നോക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് ഇരിങ്ങാലക്കുടയില്‍ പോയിട്ടുണ്ട്. ഒരു നടനും അതൊന്നും ചെയ്യില്ല. സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ അത് സ്വീകരിക്കും. ഈ വിവാദങ്ങള്‍ ഒക്കെ ഇല്ലാതാകുകയും ചെയ്യും. വ്യക്തികളെല്ലാം ജീവിതത്തിലല്ലേ. സിനിമയില്‍ കഥയും കഥാപാത്രങ്ങളുമാണ്. നമ്മള്‍ സ്നേഹിക്കുന്നതും അവരെയാണ്,'' ശരത് പ്രതീക്ഷ പങ്കുവച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category