1 GBP = 93.35 INR                       

BREAKING NEWS

സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് മുഖം ഇല്ലാതെ തന്തയ്ക്ക് വിളിച്ച് രസിക്കുന്നവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെടാത്തത് മറ്റുള്ളവര്‍ക്ക് കയ്യടികിട്ടുമ്പോഴാണെന്ന് അറിയാത്ത ആരുണ്ട്? ഒരു ലൈവ് ഇട്ടാല്‍ 50 ലക്ഷം കിട്ടുന്നവരെ ഇവര്‍ക്ക് തെറിവിളിക്കാതെ വേറെന്ത് വഴി? ഇനി കുറച്ച് നാള്‍ കൂടി ഇങ്ങനെ തുടര്‍ന്നാല്‍ പെണ്ണുകേസില്‍ അകത്താകുമെന്ന് ഉറപ്പായിരിക്കവെ പെട്ടീം കിടക്കയും എടുത്ത് സ്ഥലം വിട്ടത് നന്നായി മിസ്റ്റര്‍ ഫിറോസ് കുന്നുംപറമ്പില്‍..

Britishmalayali
kz´wteJI³

ഫിറോസ് കുന്നംപറമ്പില്‍ എന്ന മലബാറിലെ ചാരിറ്റി പ്രവര്‍ത്തകന്‍ ഇനി ഒരു രോഗിക്ക് വേണ്ടിയും കാശ് ശേഖരിക്കുകയില്ല എന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് ഇന്നലെ സോഷ്യല്‍ മീഡിയായില്‍ ലൈവായി എത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് ആരാധകര്‍ ഫിറോസേ, ദയവായി തീരുമാനം പുനഃപരിശോധിക്കണം എന്ന് ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു. അദ്ദേഹത്തെ ഒരു മര്യാദയുമില്ലാതെ പരിഹസിച്ചു കൊണ്ടിരിക്കുകയും തട്ടിപ്പുകാരന്‍ എന്ന് ചിത്രീകരിക്കുകയും ചെയ്തവരൊക്കെ ആഹ്ലാദത്തോടെ കയ്യടിക്കുന്നു. ആദ്യം ഈ വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് സങ്കടവും നിരാശയുമാണ് തോന്നിയത്. പൊതുപ്രവര്‍ത്തനം നടത്തുന്ന എല്ലാവരും ബോണസായി അപവാദം പറച്ചില്‍ കൂടി ഏറ്റുവാങ്ങേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്നതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നതുകൊണ്ട് അത്തരം ഒരു തീരുമാനം എടുക്കരുത് എന്ന് ഫിറോസിനോട് പറയണം എന്നാഗ്രഹിച്ചാണ് ഇന്ന് ഞാന്‍ ഫോണ്‍ വിളിച്ചത്.

എന്നാല്‍, ഏതാനും നിമിഷ നേരം ഫിറോസുമായി സംസാരിച്ചപ്പോള്‍ എനിക്ക് തോന്നി ഫിറോസ് കുന്നംപറമ്പന്‍ ചെയ്തത് ശരിയാണ് എന്ന്. കാരണം, ഒരാളെ ഇല്ലാതാക്കാന്‍ തീരുമാനിച്ച് ഒരുകൂട്ടം ആളുകള്‍ രംഗത്തിറങ്ങിയാല്‍ ചെറിയ പിശകോ പിഴവോ എങ്കിലും അവര്‍ക്ക് അവര്‍ ചെയ്യുന്ന നല്ല കാര്യത്തില്‍ സംഭവിച്ചാല്‍ പോലും എത്രയും വേഗം വില്ലനാകും എന്ന് തീര്‍ച്ചയാണ്. ഫിറോസ് കുന്നംപറമ്പനെതിരെ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പ്രവര്‍ത്തകരും കേരളം ഭരിക്കുന്ന സിപിഎമ്മിന്റെ പ്രവര്‍ത്തകരും ഒരുപോലെ ഒളിക്യാമറയുമായി ചുറ്റിക്കറങ്ങുമ്പോള്‍ ജയിലില്‍ പോകാതിരിക്കാന്‍ ഫിറോസിന് നല്ലത് നന്മമരം എന്ന ലേബല്‍ പെട്ടിയില്‍ വെച്ചുകൊണ്ട് ഭാര്യയേയും മക്കളേയും മാതാപിതാക്കളേയും നോക്കി വീട്ടിലിരിക്കുന്നത് തന്നെയാണ്.

ഫിറോസ് കുന്നംപറമ്പന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഏറെ വേദന തോന്നാന്‍ കാരണം മനസ്സറിഞ്ഞുകൊണ്ട് ആര്‍ക്കും ഒരു ദ്രോഹവും ചെയ്യരുതെന്നും കഴിയുന്നതും നല്ല കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യണമെന്നും ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം അപവാദങ്ങളും അപഹാസങ്ങളും ഏറ്റുവാങ്ങുന്ന വ്യക്തിയാണ് ഞാന്‍ എന്നതുകൊണ്ട് മാത്രമാണ്. അങ്ങനെ വരുമ്പോള്‍, അനേകായിരം പേര്‍ക്ക് ആശ്വാസം പകരുന്ന ഫിറോസിന്റെ അവസ്ഥ ആലോചിക്കാവുന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം പത്രപ്രവര്‍ത്തനം വഴി ഞാന്‍ ചിലര്‍ക്കുണ്ടാക്കുന്ന ആശങ്കയും ബുദ്ധിമുട്ടും അവരുടെ ശത്രുതക്ക് കാരണമാകുന്നത് മനസ്സിലാക്കാം. എന്നാല്‍ ഫിറോസ് നല്ലതുമാത്രം ചെയ്യുകയും നല്ലത് മാത്രം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടും ഇങ്ങനെ തുടര്‍ച്ചയായി പരിഹസിക്കപ്പെടുകയും വ്യക്തിഹത്യ ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ ഫിറോസിന് ചുറ്റും ജീവിക്കുന്ന മാതാപിതാക്കളും ഭാര്യയും മക്കളും എന്തിനാണ് മോനെ ഈ പണിക്കിറങ്ങുന്നത് എന്ന് ചോദിച്ചാല്‍ എന്ത് ഉത്തരമാണ് പറയേണ്ടത്.

ചാരിറ്റിയുടെ മറവില്‍ ഫിറോസ് കള്ളപ്പണം വെളുപ്പിക്കുന്നു എന്നും ചാരിറ്റിയുടെ പേരില്‍ ഫിറോസ് തട്ടിപ്പ് നടത്തുന്നു എന്നുമുള്ള ആരോപണങ്ങള്‍ക്ക് ഫിറോസിന്റെ ചാരിറ്റി പ്രവര്‍ത്തനത്തോളം പഴക്കമുണ്ട്. അതുകൊണ്ട് തന്നെ അത്തരം ആരോപണങ്ങളുടെ പേരില്‍ ഫിറോസ് മനസ്സ് മടുത്ത് പണി ഉപേക്ഷിക്കും എന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍, അവിടെയും ഇവിടെയും പ്രത്യക്ഷപ്പെടുന്ന ചില വനിതാ വിമോചന പ്രവര്‍ത്തകര്‍ ഫിറോസ് കൂടെ കിടക്കാമോ എന്ന് ചോദിച്ചു, ഫിറോസ് കാശ് ചോദിച്ചു എന്നൊക്കെ പറഞ്ഞ് രംഗത്തിറങ്ങുമ്പോള്‍ നാളെ ഇവര്‍ ഫിറോസിനെതിരെ പീഡന പരാതി കൊടുക്കുകയില്ല എന്ന് ആരറിഞ്ഞു? ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category