1 GBP = 92.80 INR                       

BREAKING NEWS

ബോള്‍ട്ടണ്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് - ന്യൂ ഇയര്‍ ആഘോഷത്തിന് കൊഴുപ്പേകാന്‍ വി ഫോര്‍ യു മ്യൂസിക്ക് ബാന്‍ഡും; ലൈവ് മ്യൂസിക് ഷോ 28ന്

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

വംബര്‍ 30 ന് സാല്‍ഫോഡില്‍ നടന്ന സംഗീത സന്ധ്യയുടെ വന്‍ വിജയത്തോടെ യുകെയിലെ ആദ്യ മ്യൂസിക് ബാന്‍ഡായ വി ഫോര്‍ യു  മ്യൂസിക്ക് ബാന്‍ഡ് ഡിസംബര്‍ 28ന് ബോള്‍ട്ടണ്‍ മലയാളി അസോസിയേഷന്റെ കൃസ്തുമസ് - ന്യൂ ഇയര്‍ ആഘോഷത്തെ ലൈവ് മ്യൂസിക്കിന്റെ അകമ്പടിയില്‍ കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ജനുവരി 1 ന് ലിവര്‍പൂളിലും ജനുവരി 4 ന് ബ്ലാക്ക്പൂളിലും ലൈവ് ഷോ നടത്തുന്ന വി ഫോര്‍ യു  ബാന്‍ഡ് ഇതിനോടകം തന്നെ അവരുടെ വൈവിധ്യമാര്‍ന്ന ഗാനാലാപനത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. 

സാല്‍ഫോഡില്‍ കഴിഞ്ഞ ദിവസം നടന്ന സംഗീത നിശയില്‍ വി ഫോര്‍ യു  ബാന്‍ഡിന്റെ കലാ പ്രകടനം നൂറുകണക്കിന് സംഗീത പ്രേമികള്‍ നെഞ്ചിലേറ്റിയിരുന്നു. കര്‍ണ്ണാട്ടിക്ക് സംഗീതം, മെലഡി കലക്ഷന്‍, തമിഴ് - ഹിന്ദി സെലക്ഷന്‍സ്, നാടന്‍ പാട്ടുകള്‍, ഫാസ്റ്റ് നമ്പര്‍ സോങ്ങ്സ് എന്നീ സെഗ്മന്റുകളിലായി ചിട്ടപ്പെടുത്തിയ സംഗീത വിരുന്ന് വൈവിധ്യമാര്‍ന്ന അവതരണത്തിലൂടെ സംഗീതപ്രേമികള്‍ക്ക് സമ്മാനിക്കുക എന്നതാണ് വി ഫോര്‍ യു  ലക്ഷ്യമിടുന്നത്. 

ബോള്‍ട്ടണ്‍ സ്വദേശി ഷിബു പോള്‍, ബ്ലാക്ക്പൂള്‍ സ്വദേശി ജയന്‍ ആമ്പലി, ലിവര്‍പൂള്‍ സ്വദേശി ഷാജു ഉതുപ്പ്, മാഞ്ചസ്റ്റര്‍ സ്വദേശി അനുപ് തോമസ് എന്നിവരാണ് ഢ4ഡ ബാന്‍ഡിന്റെ ശില്‍പികള്‍.ആയിരത്തിലധികം സ്റ്റേജുകളില്‍ നിറഞ്ഞാടിയ ഷിബു പോളിനെ യുകെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. എംബിഎ ബിരുദധാരിയായ ഷിബു പോള്‍ സ്വന്തമായി ബിസിനസ്   നടത്തുന്നതിനിടെ സംഗീതാലാപനത്തിനായി സമയം കണ്ടെത്തുന്നു.

ബ്ലാക്ക്പൂള്‍ മലയാളി അസോസിയേഷന്റെ സ്ഥാപകരില്‍ ഒരാളായ ജയന്‍ ആമ്പലി യുകെയിലെ സംഗീത - സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വങ്ങളില്‍ ഒരാളാണ്. മലയാളം മെലഡി സംഗീത രംഗത്തെ ഏറ്റവും പ്രിയപ്പെട്ട ഗായകരില്‍ ഒരാളായ ജയന്‍ ആമ്പലി ഒരു നഴ്സിംഗ് ഹോം മാനേജരായി ജോലി നോക്കി വരുന്നു.

ഹിന്ദി ഗാനാലാപന ശാഖയില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ഷാജു ഉതുപ്പ് ലിവര്‍പൂളില്‍ സീനിയര്‍ നഴ്സായി ജോലി ചെയ്യുന്നതിനിടയില്‍ തന്റെ കലാ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തുന്നു. യുക്മയിലും ലിവര്‍പൂള്‍ മലയാളി അസോസിയേഷനിലും സജീവ സാന്നിദ്ധ്യമായ ഷാജു ഉതുപ്പ് വി ഫോര്‍ യു  ബാന്‍ഡിലെ പ്രധാന കണ്ണിയാണ്.

മാഞ്ചസ്റ്റര്‍ സ്വദേശിയായ അനൂപ് തോമസ് അറിയപ്പെടുന്ന കീബോര്‍ഡിസ്റ്റും ഗിറ്റാറിസ്റ്റും ആണ്. ഒട്ടേറെ സ്റ്റേജ് പ്രോഗ്രാമുകളിലൂടെ യുകെ സംഗീതപ്രേമികള്‍ക്ക് സുപരിചതനായ അനൂപ് തോമസ് ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് ഗിറ്റാര്‍ ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. വളരെ വൈവിധ്യമുള്ള ഈ കലാകാരന്മാര്‍ ഒത്തു ചേരുന്നതോടെ യുകെ മലയാളികളുടെ വിശേഷ ദിവസങ്ങള്‍ സംഗീത സാന്ദ്രമാവുമെന്നതില്‍ സംശയമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category