1 GBP = 97.70 INR                       

BREAKING NEWS

രണ്ട് ഐഎസ് ഭടന്മാരെ സിറിയന്‍ നഗരത്തില്‍ അമേരിക്ക വകവരുത്തിയത് നിശബ്ദ കൊലയാളിയെ ഉപയോഗിച്ച്; സ്ഫോടനം നടത്താതെ ഏത് കെട്ടിടവും തുളച്ച് കയറുന്ന അപൂര്‍വ്വ മിസൈല്‍ ഉപയോഗിച്ച് അമേരിക്ക നടത്തുന്നത് ഞെട്ടിക്കുന്ന ഓപ്പറേഷന്‍: അമേരിക്കയുടെ ഏറ്റവും പുതിയ നിഞ്ജ മിസൈലിനെ അറിയാം

Britishmalayali
kz´wteJI³

ദമാസ്‌ക്കസ്: സ്ഫോടനം നടത്താതെ ഏത് കെട്ടിടവും തുളച്ച് കയറാന്‍ കഴിവുള്ള അമേരിക്കയുടെ നിശബ്ദ കൊളയാളി എന്ന് അറിയപ്പെടുന്ന നിഞ്ജാ മിസൈല്‍ അതി ഭീകരന്‍ തന്നെ. കാറും കെട്ടിടവും എല്ലാം തുളച്ച് കയറാന്‍ ശേഷിയുള്ള നിഞ്ജാ മിസൈല്‍ ശബ്ദമോ സ്ഫോടനമോ ഉണ്ടാക്കുന്നില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. തൊടുത്തു വിട്ടാല്‍ സുദര്‍ശന ചക്രം പോലെ ശത്രുവിനെ വകവരുത്തി തിരിച്ചു വരും. AGM-114R9X എന്നും ഈ മിസൈല്‍ അറിയപ്പെടുന്നു.
കഴിഞ്ഞ ദിവസം അമേരിക്ക രണ്ട് ഐഎസ് ഭീകരരെ വധിച്ചത് നിഞ്ജാ മിസൈല്‍ ഉപയോഗിച്ചായിരുന്നു. ദൂരെ നിന്നും തൊടുത്തു വിട്ട ഈ മിസൈല്‍ ഭീകരര്‍ ഉണ്ടായിരുന്ന മിനി വാന്‍ തകര്‍ത്താണ് ഭീകരരുടെ ശരീരം ഛിന്ന ഭിന്നമാക്കിയത്. ചൊവ്വാഴ്ച വടക്ക് പടിഞ്ഞാറന്‍ സിറിയയിലായിരുന്നു സംഭവം. ഐഎസ് തലവന്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതിന് പത്ത് മൈല്‍ അകലെ വച്ചാണ് നിഞ്ജാ മിസൈല്‍ ഈ രണ്ട് ഭീകരന്മാരെയും വക വരുത്തിയത്. എന്നാല്‍ ഒരു ഈച്ച പോലും അറിയാതെയാണ് നിഞ്ജാ മിസൈല്‍ ഈ ദൗത്യം നടത്തിയത്.

ചെത്തി മിനുക്കിയ വാള്‍ പോലെ ഇരിക്കുന്ന നിഞ്ജാ മിസൈലിന്റെ ബ്ലേഡുകള്‍ ശത്രുക്കളെ വകവരുത്താന്‍ പാകത്തിലുള്ള ആറ് ബ്ലേഡുകളേക്കാളും മൂര്‍ച്ഛയേറിയതാണ്. അപകടത്തിന്റെ തോത് വളരെ കുറച്ച് കൊണ്ട് കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ക്കാന്‍ ശക്തിയുള്ളവയാണ് നവിഞ്ജാ മിസൈലുകള്‍.

സിറിയയുടെ ഇഡ്ലിബ് പ്രോവിന്‍സില്‍ വച്ചാണ് നിഞ്ജാ മിസൈല്‍ ഭീകരരെ വക വരുത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അമേരിക്കന്‍ സൈന്യം പുറത്ത് വിട്ടിട്ടില്ല. നി്ഞ്ജാ മിസൈല്‍ തകര്‍ത്തതെന്ന് പറയപ്പെടുന്ന വാഹനത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category