1 GBP = 97.70 INR                       

BREAKING NEWS

ഹിന്ദു ദൈവത്തിന്റെ പേരില്‍ ഇങ്ങനെ ജീവന്‍ എടുക്കണോ? ഗഡിമായ് ക്ഷേത്രത്തിലെ മൃഗബലിയില്‍ ഇന്നലെ കൊന്നൊടുക്കിയത് ആയിരക്കണക്കിന് പോത്തുകളേയും ആടുകളേയും; അഞ്ച് തരം മൃഗ ബലിയില്‍ ആനന്ദിക്കുന്ന ദേവിക്കായി പടുകൂറ്റന്‍ വെട്ടുകത്തിയുമായി അണി നിരന്നത് ഇരുന്നൂറോളം കശാപ്പുകാര്‍

Britishmalayali
kz´wteJI³

കാഠ്മണ്ഡു: നേപ്പാളില്‍ ഹിന്ദു ദൈവത്തിന്റെ പേരില്‍ കൊന്നൊടുക്കുന്നത് ലക്ഷക്കണക്കിന് മൃഗങ്ങളെ. ആചാരത്തിന്റെ പേരില്‍ ലോകത്തെ ഏറ്റവും വലിയ മൃഗബലി ഇന്നലെ ആരംഭിച്ചപ്പോള്‍ ആയിരക്കണക്കിന് പോത്തുകളേയും ആടുകളെയും ആണ് നേപ്പാളില്‍ ഇന്നലെ ഒറ്റ ദിവസം കൊണ്ട് ബലി കൊടുത്തത്. നേപ്പളിലെ ഗഡിമായ് ക്ഷേത്രത്തിലാണ് മൃഗങ്ങളെ കൂട്ടത്തോടെ കുരുതി കൊടുക്കുന്ന ആചാരമുള്ളത്. 3500 പോത്തുകളെയാണ് ബലിയുടെ പേരില്‍ ഇന്നലെ മാത്രം കൊന്നു തള്ളിയത്.

അഞ്ച് തരം മൃഗബലിയാണ് ഇവിടെ ദേവി പ്രീതിക്കായി നടത്തി വരുന്നത്. മൃഗബലിയില്‍ ആനന്ദിക്കുന്ന ദേവിക്കായി പടുകൂറ്റന്‍ വെട്ടുകത്തിയുമായി 200ഓളം കശാപ്പുകാരാണ് ഇന്നലെ ക്ഷേത്രത്തില്‍ അണി നിരന്നത്. നേപ്പാളിലെ ഒരു ഗ്രാമപ്രദേശത്താണ് ഗഡിമായ് ക്ഷേത്രം. അഞ്ച് വര്‍ഷം കൂടുമ്പോഴാണ് ക്ഷേത്രത്തില്‍ ഇത്തരത്തില്‍ നരബലി നടക്കുന്നത്. ഇതിനു മുമ്പ് മൃഗ ബലി നടന്ന 2014ല്‍ ആണ്. അന്ന് രണ്ട് ലക്ഷം മൃഗങ്ങളെയാണ് ഭക്തര്‍ ബലി നല്‍കിയത്.

എന്നാല്‍ ആക്ടിവിസ്റ്റുകളുടെയും ഉദ്യോഗസ്ഥരുടെയും പരിശ്രമത്തിന്റെ ഫലമായിട്ടാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2014ല്‍ ബലി നല്‍കിയ മൃഗങ്ങളുടെ എണ്ണം രണ്ട് ലക്ഷമായി കുറഞ്ഞത്.
2009ല്‍ അഞ്ച് ലക്ഷം മൃഗങ്ങളെയാണ് ഇത്തരത്തില്‍ ക്ഷേത്രാംഗണത്ത് ബലി നല്‍കിയത്. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നും പ്രതിഷേധം ഇരമ്പിയിട്ടും രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മൃഗബലിയില്‍ ലക്ഷക്കണക്കിന് മൃഗങ്ങള്‍ കശാപ്പിന് ഇരയാകുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

ഹിന്ദു ദൈവമായ ഗഡിമായിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി അഞ്ച് തരം ബലിയാണ് നടത്തി വരുന്നത്. ആട്, എലി, കോഴി, പന്നി, പ്രാവ് എന്നിവയെയും ബലി നല്‍കുന്നു. ചിലര്‍ സ്വന്തം ശരീരം മുറിച്ചും ദേവിക്കായി രക്തം ദാനം ചെയ്യാറുണ്ട്. 200 കശാപ്പുകാരാണ് മൃഗങ്ങളെ ബലി നല്‍കാന്‍ പടുകൂറ്റന്‍ കത്തികളുമായി ക്ഷേത്രത്തില്‍ അണി നിരന്നിരിക്കുന്നത്. ഫുട്ബോള്‍ മൈതാനത്തേക്കാളും വലിയ ക്ഷേത്ര പരിസരത്താണ് ബലി നടക്കുന്നത്. ക്ഷേത്രത്തിന്റെ പ്രധാന പ്രദേശത്ത് മാത്രം 3,500 പോത്തുകളെ തലയറുത്തത്.

രണ്ട് ദിവസം നീളുന്ന ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ നേപ്പാളിന് പുറമേ ഇന്ത്യയില്‍ നിന്നും ഭക്തര്‍ ഗഡിമായ് ക്ഷേത്രത്തിലേക്ക് എത്താറുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിക്ക് അടുത്തുള്ള ഈ ക്ഷേത്രത്തില്‍ രാത്രി ഉറക്കമിളച്ചും പ്രാര്‍ത്ഥനയും പൂജകളുമായി ഭക്തര്‍ ചിലവിടും. ബരിയാര്‍പൂര്‍ വില്ലേജിലാണ് ഗഡിമായ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  2015ല്‍ ഹ്യൂമണ്‍ സൊസൈറ്റി ഇന്റര്‍നാഷണലും ആനിമല്‍ വെല്‍ഫയര്‍ നെറ്റ്വര്‍ക്ക് നേപ്പാളുനം ക്ഷേത്ര അധികാരികളുമായി സംസാരിച്ചിരുന്നു. മൃഗബലി റദ്ദാക്കാമെന്ന് ക്ഷേത്ര അധികാരികള്‍ പറഞ്ഞെങ്കിലും ദേവിക്ക് വേണ്ടി ഭക്തന്മാര്‍ മൃഗങ്ങളെ ബലി കൊടുക്കുന്നത് തുടരുകയാണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category