1 GBP = 97.50 INR                       

BREAKING NEWS

ബ്രിട്ടീഷ് നഴ്‌സുമാരെ റാഞ്ചാന്‍ അമേരിക്ക; രഹസ്യ പദ്ധതി ചോര്‍ന്നു കിട്ടിയതോടെ എന്‍എംസിക്കു കിട്ടിയ വെളിപാട് മലയാളി നഴ്‌സുമാര്‍ക്ക് തുണയാകും;ഒഇടിയും ഐഇഎല്‍ടിഎസും കുറഞ്ഞതിങ്ങനെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഒരു സുപ്രഭാതത്തില്‍ കുറെ മലയാളി നഴ്‌സുമാരുടെ ജീവിതം രക്ഷപ്പെട്ടോട്ടെ എന്ന ചിന്തയൊന്നുമല്ല എന്‍എംസി യുകെയിലേക്കുള്ള നഴ്‌സുമാരുടെ പ്രവേശന പരീക്ഷക്ക് സ്‌കോര്‍ കുറയ്ക്കാന്‍ കാരണമെന്ന വെളിപ്പെടുത്തല്‍ പുറത്തായി. ഫിലിപ്പീന്‍സിനു പിന്നാലെ അമേരിക്കയിലും നഴ്‌സുമാരുടെ കുറവ് ഉണ്ടായതോടെ യുകെയില്‍ നിന്നും വിദഗ്ധ നഴ്‌സുമാരെ റാഞ്ചാന്‍ അമേരിക്ക പദ്ധതി തയ്യാറാക്കുന്നു എന്ന വിവരം ചോര്‍ന്നതോടെയാണ് എന്‍എംസി അടിയന്തിരമായി ഓഇടി അടക്കമുള്ള പരീക്ഷകളുടെ സ്‌കോര്‍ കുറയ്ക്കാന്‍ തയ്യാറായത്. അമേരിക്കയിലേക്ക് പോകുന്നവരെ തടയാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോള്‍ ഏതു വിധേനെയും കുറെ നഴ്‌സുമാരെ അടിയന്തിരമായി റിക്രൂട്ട് ചെയ്യാന്‍ എന്‍എംസി നിര്‍ബന്ധിതരാകുകയാണ്. കഴിഞ്ഞ വര്‍ഷം യുകെയില്‍ നിന്നും മലയാളികള്‍ അടക്കം അനേകം പേര്‍ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് കുടിയേറിയിട്ടണ്ട്. ഇപ്പോഴും പലരും മികച്ച കാലാവസ്ഥ നോക്കി അമേരിക്കയിലെ തിരഞ്ഞെടുത്ത പ്രവിശ്യകളിലേക്കും ഓസ്ട്രേലിയയിലേക്കും കുടിയേറാന്‍ തയ്യാറെടുക്കുകയാണ്.
അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര അനുബന്ധ കരാറുകളുടെ ഭാഗമായാണ് കൂടുതല്‍ ബ്രിട്ടീഷ് നഴ്‌സുമാര്‍ക്ക് അവസരം നല്‍കാന്‍ തങ്ങള്‍ തയ്യാറെടുക്കുകയാണ് എന്ന് അമേരിക്ക വ്യക്തമാക്കിയത്. ഏതു സംബന്ധിച്ചു 2017 വേനല്‍ക്കാലം മുതല്‍ ഇതുവരെ ഏഴു തവണ വ്യാപാര സമിതി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നാല്‍ ഈ കൂടിക്കാഴ്ചകളിലെ വിവരങ്ങള്‍ ബ്രിട്ടീഷ്  സര്‍ക്കാര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. പക്ഷെ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് ചോര്‍ന്നു കിട്ടിയ രേഖകളുടെ കൂട്ടത്തിലാണ് അമേരിക്ക കൂടുതലായി ബ്രിട്ടീഷ് നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ തയ്യാറെടുക്കുന്നു എന്ന വിവരമുള്ളത്. ഇത് സംഭവിച്ചാല്‍ എന്‍എച്ച്എസിനു താങ്ങാനാകുന്നതിലും വലിയ ഭാരം ആയിരിക്കും എന്നുറപ്പ്. കാരണം വിവിധ സെപ്ഷ്യല്‍ സോണുകളില്‍ വൈദഗ്ധ്യം പ്രകടിപ്പിച്ച നഴ്സുമാരെയാകും അമെരിക്ക ഇത്തരത്തില്‍ സ്വന്തമാക്കുക. അഞ്ചും പത്തും വര്‍ഷം എന്‍എച്ചഎസ് ആശുപത്രികളില്‍ മിടുക്കു തെളിയിച്ച ഒരു കൂട്ടം നഴ്‌സുമാരെ ഒറ്റയടിക്ക് നഷ്ടമായാല്‍ അത് പല ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുമെന്നു എന്‍എംസി അടക്കമുള്ള പ്രൊഫഷണല്‍ ഘടകങ്ങള്‍ക്ക് പൊടുന്നനെ ബോധ്യപ്പെട്ടതാണ് വീണ്ടും മലയാളി കുടിയേറ്റത്തിനു ശക്തി പകരും വിധം കൂടുതല്‍ നഴ്‌സുമാര്‍ക്ക് യുകെയിലേക്കു വാതില്‍ തുറക്കാന്‍ വഴി ഒരുക്കിയിരിക്കുന്നത്.

അതേ സമയം ബ്രെക്സിറ്റ് അടക്കമുള്ള കാര്യങ്ങളില്‍ ടോറികള്‍ പലതും മറച്ചു വയ്ക്കുന്നു എന്ന് പറയുന്ന ലേബര്‍ പാര്‍ട്ടി നഴ്‌സുമാരെ റാഞ്ചാന്‍ അമേരിക്ക തയ്യാറെടുക്കുന്നു എന്ന വിവരവും വരും ദിവസങ്ങളില്‍ ശക്തമായി തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചേക്കും. രണ്ടു വര്‍ഷം മുന്‍പ് ജൂലൈ മാസത്തില്‍ നടന്ന ആദ്യ കൂടിക്കാഴചയിലാണ് അമേരിക്ക് ബ്രെക്സിറ്റിനു ശേഷം ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നഴ്‌സുമാരുടെ കൈമാറ്റം വേഗത്തിലാക്കണം എന്ന താല്‍പ്പര്യം ആദ്യം ഉന്നയിക്കുന്നത്. ഇതിന്റെ ഗുണഭോക്താക്കള്‍ അമേരിക്ക തന്നെ ആയിരിക്കും എന്നത് പകല്‍ പോലെ വ്യക്തമാണ്. ഇതേ നയം തങ്ങള്‍ കാനഡയോടും അയര്‍ലന്റിനോടും പുലര്‍ത്തുമെന്നും യുകെ കൂടി ഇതില്‍ ഉള്‍പ്പെടണമെന്നാണ് അമേരിക്കയുടെ ആഗ്രഹം എന്നും ആദ്യ ചര്‍ച്ചയില്‍ തന്നെ അമെരിക്കന്‍ പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു.  ഇതിന്റെ ഭാഗമായി കാനഡ നഴ്‌സിങ് പരീക്ഷകള്‍ക്ക് അമേരിക്കന്‍ മോഡല്‍ നടപ്പാക്കാന്‍ തയ്യാറെടുക്കുന്നതായും വിവരമുണ്ട്.

അതേ സമയം ബ്രിട്ടനിലെ ആരോഗ്യമേഖലയില്‍ എങ്ങനെ നുഴഞ്ഞു കയറാം എന്ന അമേരിക്കന്‍ പരീക്ഷണമാണ് ഈ തന്ത്രം എന്ന് വിലയിരുത്തുന്നവരുമുണ്ട്. ഈ തിരഞ്ഞെടുപ്പു എന്‍എച്ച്എസിനെ സംബന്ധിച്ച് ഏറ്റവും പ്രധാനമാണ് എന്ന് ലേബര്‍ പാര്‍ട്ടി നേതാവ്  ജെറെമി കോര്‍ബിന്‍ കഴിഞ്ഞ ആഴ്ച പത്ര സമ്മേളനത്തില്‍ വ്യക്തമാക്കിയതും അമേരിക്കന്‍ പദ്ധതി മണത്തറിഞ്ഞത് കൊണ്ടാണ്. അതേ സമയം കോര്‍ബിന്റെ ആരോപണങ്ങള്‍ അതെ ഭാഷയില്‍ തന്നെ ടോറികള്‍ തിരുത്താന്‍ ശ്രമിക്കുന്നുണ്ട്. അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ ഒരിക്കലും എന്‍എച്ച്എസ് പ്രധാന വിഷയമായി എത്തുന്നില്ല എന്നതാണ് ടോറികളുടെ നിലപാട്. ലേബര്‍ പാര്‍ട്ടി കള്ളം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ടോറികളുടെ നിലപാട്.

അതിനിടെ ബ്രെക്സിറ്റിനു ശേഷം നഴ്‌സിങ് മേഖലയില്‍ ഉണ്ടാകാനിടയുള്ള മാറ്റങ്ങള്‍ നഴ്സുമാര്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട് എന്നണ് ആര്‍സിഎന്‍ ചീഫ് എക്സിക്യുട്ടീവ് ഡെയ്ന്‍ ഡോണാ കിനയാര്‍ പറയുന്നത്. ബ്രെക്സിറ്റ് തീരുമാനങ്ങള്‍ എന്തായാലും എന്‍ എച്ച് എസ് അത്തരം ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത് നല്ല കാര്യമല്ല. എന്‍എച്ച്എസ് വില്‍പ്പനയ്ക്ക് ഇടാനുള്ള വസ്തുവല്ല, സംരക്ഷിക്കേണ്ട പൊതു മേഖലയാണ് എന്നാണ് യൂണിസന്‍ ജനറല്‍ സെക്രട്ടറി ഡേവ് പ്രെന്റിസ് അഭിപ്രായപ്പെടുന്നത്. വ്യാപാര ചര്‍ച്ചകളില്‍ ഒരിക്കലും എന്‍എച്ച്എസ് സേവന മേഖല കടന്നു വരന്‍ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേ സമയം ഒരു ചളിപ്പും ഇല്ലാതെ കോര്‍ബിന്‍ വീണ്ടും വീണ്ടും കള്ളം പറയുന്നു, എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത് ചെയ്യുന്നത് എന്നുമാണ് വ്യാപാര സെക്രട്ടറി ലിസ് ട്രൂസ് ചോദിക്കുന്നത്. സൗത്ത് വെസ്റ്റ് നോര്‍ഫോള്‍ക് സീറ്റില്‍ നിന്നാണ് ലിസ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വേണ്ടി വീണ്ടും മത്സരിക്കുന്നത്.

അതേ സമയം വിവാദങ്ങളോട് തിരഞ്ഞെടുപ്പ് പാശ്ചാഥാലത്തില്‍ പ്രതികരിക്കണ്ട എന്നാണ് എന്‍എംസി നിലപാട് എടുത്തിരിക്കുന്നത്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category