1 GBP = 97.40 INR                       

BREAKING NEWS

വീടുവില്‍ക്കുംമുമ്പ് ആ അഞ്ചുകാര്യങ്ങള്‍ ചെയ്യാന്‍ മറക്കരുത്; വീട് വില ഉയര്‍ത്താനുള്ള അടിയന്തര പരിഷ്‌കാരങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

ബ്രെക്‌സിറ്റും സാമ്പത്തിക മാന്ദ്യവുമൊക്കെച്ചേര്‍ന്ന് തകര്‍ച്ചയിലാണ് വീടുവിപണി. പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ വിപണിയില്‍ ഇടപാടുകള്‍ കൂടുതല്‍ മന്ദീഭവിക്കുമെന്നുറപ്പാണ്. വീടുവില്‍ക്കാനൊരുങ്ങുന്നവര്‍ക്ക്് കാഴ്ചയില്‍ മതിപ്പുകൂട്ടി വില കൂട്ടിച്ചോദിക്കാനുള്ള ഉപായങ്ങളാണ് ഇവിടെ പറയുന്നത്. വാങ്ങാനെത്തുന്നയാള്‍ക്ക് ഒറ്റനോട്ടത്തില്‍ ആകര്‍ഷണീയത തോന്നിപ്പിക്കുന്ന കാര്യങ്ങളാണിവ. ഫസ്റ്റ്് ഇംപ്രഷന്‍ എപ്പോഴും വില്‍പ്പനയെ സഹായിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
അലമാരകള്‍ക്ക് പുതിയ വാതിലുകള്‍, അടുക്കളയില്‍ കൂടുതല്‍ വെളിച്ചം
മറ്റെല്ലാ മുറികളും വൃത്തിയുള്ളതാണെങ്കിലും അലങ്കോലപ്പെട്ടുകിടക്കുന്ന ഒരു അടുക്കള മതി വീടിനോടുള്ള മതിപ്പെല്ലാം പോകാന്‍. അടുക്കളയിലെ അലമാരകളുടെ വാതിലുകളെല്ലാം പുതുക്കുകയും കൂടുതല്‍ വെളിച്ചം കിട്ടത്തക്ക രീതിയില്‍ അടുക്കള ക്രമീകരിക്കുകയും ചെയ്താല്‍ ആളുകള്‍ക്ക് മതിപ്പുകൂടും. പൊട്ടിയതും പൊളിഞ്ഞതുമായ സാധനങ്ങള്‍ ഒഴിവാക്കി ചുരുങ്ങിയ ചെലവില്‍ അറ്റകുറ്റപ്പണികള്‍ നടത്തി അടുക്കള മോടിപിടിപ്പിക്കാനാവും. കൂടുതല്‍ മതിപ്പോടെയാകും വാങ്ങാനെത്തിയയാള്‍ അടുക്കളയില്‍നിന്നിറങ്ങുക.

ബാത്ത് റൂമില്‍ പുതിയ ടാപ്പുകള്‍, ഷവറുകള്‍
പിടിക്കാനറയ്ക്കുന്ന ടാപ്പുകളാണ് ബാത്ത് റൂമിലുള്ളതെങ്കിലും വീടുകാണാനെത്തുന്നവരുടെ നെറ്റി ചുളിയും. വീട് വില്‍ക്കാനൊരുങ്ങുന്നതിന് മുന്നെ തിളക്കമുള്ള ടാപ്പുകള്‍ ബാത്ത് റൂമില്‍ പിടിപ്പിക്കുക. നല്ല ഒഴുക്ക് ഉറപ്പുവരുത്തുന്ന ഷവറുകളും ഘടിപ്പിക്കുക. ടാപ്പുകളും ഷവറുകളും മാത്രം മാറ്റിയാല്‍ത്തന്നെ, വീടാകെ പരിഷ്‌കരിച്ചുവെന്ന തോന്നല്‍ സൃഷ്ടിക്കാനാകും. ബാത്ത്‌റൂമില്‍ ചിതറിക്കിടക്കുന്ന വസ്തുക്കള്‍ ഒരു ബോക്‌സിനുള്ളിലാക്കി അടുക്കിപ്പെറുക്കി വെക്കുന്നതും ആകര്‍ഷണീയത കൂട്ടും.

വൃത്തിയുള്ള പൂന്തോട്ടം
പൂന്തോട്ടങ്ങള്‍ വീടിന് ഒരലങ്കാരമാണ്. എന്നാല്‍, കാടുപിടിച്ചു കിടക്കുന്ന പൂന്തോട്ടം അരോചകമായിത്തോന്നാം. അതൊഴിവാക്കാന്‍ ചുരുങ്ങിയ ചെലവില്‍ മികച്ചൊരു ലാന്‍ഡ്‌സ്‌കേപ്പിങ്ങോടെ പൂന്തോട്ടം അലങ്കരിക്കുകയാണെങ്കില്‍ വീടുവാങ്ങാനെത്തുന്നവര്‍ അതില്‍ മയങ്ങിവീഴുമെന്നുറപ്പാണ്. വീടിനാകെ പ്രസരിപ്പ് നല്‍കാന്‍ ഇത്തരമൊരു പൂന്തോട്ടത്തിനാകും. വീടുവാങ്ങാനെത്തുന്നയാളുടെ മനസ്സ് ശാന്തമാക്കാനും ഇത്തരമൊരു കാഴ്ച സഹായിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

അനാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കുക
വീട്ടിനുള്ളില്‍ കൂടുതല്‍ സ്ഥലം തോന്നിപ്പിക്കുകയെന്നതാണ് മറ്റൊരു വഴി. അതിന് ചെയ്യേണ്ടത്. വഴിമുടക്കി നില്‍ക്കുന്ന ഭിത്തികളും മറ്റു തടസ്സങ്ങളും ഒഴിവാക്കുകയെന്നതാണ്. ചിലപ്പോള്‍, നമ്മുടെ സൗകര്യത്തിനായി ഉണ്ടാക്കിയ താല്‍ക്കാലിക ഭിത്തികളും കര്‍ട്ടനുകളുമൊക്കെയാകും ഇത്. അതൊക്കെ ഒഴിവാക്കി കൂടുതല്‍ തുറസ്സ് തോന്നിപ്പിക്കുന്ന രീതിയില്‍ വീട് ക്രമീകരിക്കുകയാണെങ്കില്‍ അത് വാങ്ങാനെത്തുന്നവര്‍ കൂടുതല്‍ ആകര്‍ഷിക്കും. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മു്മ്പ് അവ നിയമപ്രകരമാണെന്ന് ഉറപ്പാക്കുകയും വേണം.

ഊര്‍ജക്ഷമത കൂട്ടുക
വൈദ്യുതി, പാചക വാതകം തുടങ്ങിയ ഊര്‍ജാവശ്യങ്ങള്‍ ഒരുതടസ്സവുമില്ലാതെ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. വാങ്ങാനാഗ്രഹിക്കുന്നവര്‍ വീട് കാണാനെത്തുമ്പോള്‍, ആവശ്യത്തിന് വെളിച്ചവും മറ്റും വീട്ടിലുണ്ടായിരിക്കുമെന്ന് ഉറപ്പുവരുത്തണം. ഏതെങ്കിലും മുറിയില്‍കയറി വിളക്ക് തെളിയിക്കാന്‍ ശ്രമിക്കുമ്പോള്‍, അത് കത്തിയില്ലെങ്കില്‍പ്പോലും വാങ്ങാനെത്തിയ ആളുടെ താത്പര്യം നഷ്ടപ്പെടാം. അതുപോലെ, തണുപ്പുകാലമാണെങ്കില്‍ ആവശ്യത്തിന് ചൂട്, ചൂടുകാലമാണെങ്കില്‍ തണുപ്പ് തുടങ്ങിയ സജ്ജീകരണങ്ങളും ഉണ്ടായിരിക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category