1 GBP = 93.50 INR                       

BREAKING NEWS

ഇനി സന്ദേശമയച്ചാലും മായ്ച്ച് കളയാന്‍ അക്കൗണ്ട് ഉടമയ്ക്ക് അനായാസേന സാധിക്കും; മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ടും രാത്രി ചാറ്റിന് ഡാര്‍ക്ക് മോഡ് സിസ്റ്റവും; സന്ദേശം ഡിലിറ്റ് ചെയ്യാന്‍ പുതിയ ഓപ്ഷനും; അടിമുടി മാറ്റവുമായി വാട്‌സ് ആപ്പിന്റെ തകര്‍പ്പന്‍ അപ്‌ഡേഷന്‍

Britishmalayali
kz´wteJI³

ടിമുടി മാറ്റവുമായി വാട്സ് അപ്പ് പുതിയ അപ്ഡേഷന്‍ വരുന്നു. ഐ.ഒ.എസ് (ഐഫോണ്‍) പതിപ്പില്‍ കോള്‍ വെയിറ്റിങും ബ്രെയിലി കീബോര്‍ഡും അവതരിപ്പിച്ചത ശേഷം ആന്‍ഡ്രോയിഡ് ഐ.ഫോണ്‍ യൂസേഴ്സിനായി പൊതുവായി മാറ്റങ്ങള്‍ അവതരിപ്പിച്ചാണ് വാട്സ് അപ്പ് രംഗത്തുവരുന്നത്.

മുന്‍പ് ഒട്ടേറെ പുതുമകളമായി നവീകരിച്ച് എത്തിയതോടെ ഗ്രൂപ്പ് ചാറ്റ്. അഡിമിന്‍, പ്രൊഫയില്‍, സ്റ്ററ്റ്സ് അപ്ഡേറ്റ് എന്നിവയിലാണ് വേറിട്ട പുതുമകള്‍ കൊണ്ടുവന്നത്. പിന്നീട് ഗ്രൂപ്പ് അംഗത്വത്തിലും പിന്‍വലിയുന്നതിലും മാറ്റങ്ങള്‍ കൊണ്ടുവന്നു. യൂസറിന്റെ അനുവാദമില്ലാതെ ഒരു ഗ്രൂപ്പിലേക്ക് ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നതാണ് അവസാനമായി വരുത്തിയമാറ്റം. ഇപ്പോഴിതാ അപഡേറ്റഡ് വെര്‍ഷനിലെത്തിച്ചിരിക്കുന്നത് ഒട്ടേറെ വേറിട്ട പുതുമകളാണ്.

മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട്
ഒരേ ഫേസ്ബുക് അക്കൗണ്ട് കംപ്യൂട്ടറിലും ഫോണിലും ഒക്കെ ഉപയോഗിക്കുന്നതുപോലെ ഒരേ വാട്സാപ് അക്കൗണ്ട് പല ഉപകരണങ്ങളില്‍ ഉപയോഗിക്കാം. ഒരു നമ്പറില്‍ ഒറ്റ വാട്സാപ് എന്ന പ്രശ്നത്തിനു പരിഹാരം.

മ്യൂട് ചെയ്ത സ്റ്റേറ്റസുകള്‍ക്കു മാത്രമായുള്ള മ്യൂട്ടഡ് സ്റ്റേറ്റസ് ടാബും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കോണ്‍ടാക്ട് സേവ് ചെയ്യുന്ന സംവിധാനവും ഉള്‍പ്പെടെ ഉപയോഗപ്രദമായ വേറെയും പുതുമകളുണ്ട്. ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കു നിലവില്‍ ലഭ്യമായ ഈ സംവിധാനങ്ങള്‍ വാട്സാപ് അപ്ഡേറ്റ് വഴി വരും ദിവസങ്ങളില്‍ എല്ലാവര്‍ക്കും ലഭിക്കും.

ഡിലീറ്റ് മെസേജ്
ചില മെസേജുകള്‍ അയച്ച ശേഷം 'അതങ്ങു വേഗം ഡിലീറ്റ് ചെയ്തേക്കണം' എന്നു പറയുന്ന സംവിധാനം തന്നെയാണിത്. അയയ്ക്കുന്ന സന്ദേശം എത്ര സമയം കഴിയുമ്പോള്‍ ഡിലീറ്റ് ആവണം എന്ന് അയയ്ക്കുമ്പോള്‍ തന്നെ അടയാളപ്പെടുത്താം. ഒരു മണിക്കൂര്‍, ഒരു ദിവസം, ഒരാഴ്ച, ഒരു മാസം എന്നിങ്ങനെ ദൈര്‍ഘ്യം ക്രമീകരിക്കാം. 'ആയുസ്സെത്തു'മ്പോള്‍ അങ്ങനൊരു മെസേജ് അവിടുണ്ടായിരുന്നു എന്നതിന്റെ തെളിവ് അവശേഷിപ്പിക്കാതെ മാഞ്ഞുപോകും. സ്നാപ്ചാറ്റിലും ടെലിഗ്രാമിലുമൊക്കെയുള്ള സ്വയം ഡിലീറ്റ് ആവുന്ന മെസേജ് തന്നെയാണിത്.

ഡാര്‍ക് മോഡ്
ഇപ്പോള്‍ വെളുപ്പില്‍ കാണുന്നതെല്ലാം കറുപ്പായി മാറും. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category