1 GBP = 93.10 INR                       

BREAKING NEWS

ക്വട്ടേഷന്‍ സംഘം ലക്ഷ്യം വെച്ചത് രാഷ്ട്രീയക്കാരനായ അച്ഛനെ; ജീവന്‍ നഷ്ടമായത് ഈ നിഷ്‌കളങ്കനായ മൂന്ന് വയസ്സുകാരന്; ഉക്രൈനില്‍ പിതാവിനെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തില്‍ വെടിയേറ്റ് മരിച്ചത് പിഞ്ചു കുഞ്ഞ്

Britishmalayali
kz´wteJI³

കീവ്: രാഷ്ട്രീയക്കാരനായ അച്ഛനെ ലക്ഷ്യം വെച്ച് ക്വട്ടഷന്‍ സംഘം നടത്തിയ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് മൂന്ന് വയസ്സുകാരനായ മകന്. സാഷാ സോബേള്‍വ് എന്ന മൂന്ന് വയസ്സുകാരനാണ് അച്ഛനെ ലക്ഷ്യം വെച്ചുള്ള ക്വട്ടേഷന്‍ ആക്രമണത്തില്‍ അതി ദാരുണമായി കൊല്ലപ്പെട്ടത്. കുട്ടി പിതാവിനൊപ്പം റേഞ്ച് റോവര്‍ കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം ഉണ്ടായത്.

കാറിന്റെ പിന്‍സീറ്റിലിരുന്ന കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റാണ് മരിച്ചത്. ഉക്രൈനിന്റെ തലസ്ഥാനമായ കീവിലാണ് കരളലിയിപ്പിക്കുന്ന സംഭവം നടന്നത്. രാഷ്ട്രീയക്കാരനായ പിതാവ് വ്യാച്ച് സ്ലാവ് സോബെല്‍വ് എന്ന 47കാരനെ ആയിരുന്നു ക്വട്ടേഷന്‍ സംഘം ലക്ഷ്യം വെച്ചത്. എന്നാല്‍ ഉന്നം തെറ്റി വെടിയുണ്ട കുഞ്ഞിന്റെ തലയില്‍ പതിക്കുക ആയിരുന്നു. ബുള്ളറ്റ് കുട്ടിയുടെ മേല്‍ പതിക്കുമ്പോള്‍ കുട്ടി തന്റെ കാര്‍ സീറ്റിലായിരുന്നു. വെടിയേറ്റ ഉടനെ ആമ്പുലന്‍സില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാ മധ്യേ തന്നെ കുട്ടി മരിക്കുക ആയിരുന്നു. എന്നാല്‍ കാര്‍ ഓടിച്ചു കൊണ്ടിരുന്ന പിതാവ് പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.

വെടിയേറ്റ ഉടനെ പിതാവ് സോബെല്‍വ് കാര്‍ നിര്‍ത്തി സഹായത്തിനു വേണ്ടി നിലവിളിച്ചു. കുട്ടിയുടെ അമ്മ ഇന്നയും ഭര്‍ത്താവിനും കുഞ്ഞിനും ഒപ്പം കാറില്‍ ഉണ്ടായിരുന്നു. ദമ്പതികളുടെ ആദ്യത്തെ കുട്ടിയായിരുന്നു സാഷ . എന്നാല്‍ രാഷ്ട്രീയക്കാരനും ബിസിനസുകാരനുമായ സോബള്‍വിന്റെ അഞ്ചാമത്തെ പുത്രനായിരുന്നു സാഷ. സംഭവത്തില്‍ 20 വയസ് പ്രായമുള്ള രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category