1 GBP = 94.20 INR                       

BREAKING NEWS

കല്ല്യാണ പിറ്റേന്ന് പാടവരമ്പത്തോ പാര്‍ക്കിലോ പുഴയിറമ്പിലോ നസീറും ഷീലയും ആയി അഭിനയിക്കുന്ന കാലത്തിന് വിട; വിവാഹം നിശ്ചയിച്ചാല്‍ ഉടന്‍ ഇഴുകിയടുക്കുന്ന സേവ് ദി ഡേറ്റ്; ക്രിയേറ്റിവിറ്റിയില്‍ പാടത്തെ ചെളിയില്‍ കിടന്നുരുളലും റിസോര്‍ട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനവും പറന്നുയരുന്ന പ്രാവുകള്‍ക്കിടയില്‍ നിന്നൊരു ചൂടന്‍ ചുംബനവും; വെഡ്ഡിങ് ഫോട്ടോഗ്രഫി തരംഗത്തില്‍ മലയാളിയും

Britishmalayali
kz´wteJI³

കൊച്ചി: ഒരു എട്ടോ പത്തോ വര്‍ഷം മുന്‍പു വരെ വിവാഹ ശേഷമുള്ള ആല്‍ബം ഷൂട്ടിങ് ആയിരുന്നു കല്യാണ വിഡിയോ, വെഡ്ഡിങ് ഫൊട്ടോഗ്രഫിയിലെ ഏറ്റവും ആകര്‍ഷക സംഭവം. അത് തന്നെ നാണിച്ചാണ് വധുവും വരനും പങ്കെടുത്തിരുന്നത്. ലൗ സീന്‍ പിടിക്കുക, റൊമാന്‍സ് എടുക്കുക എന്നൊക്കെ പറഞ്ഞ ആ പഴയ കാലം മാറുകയാണ്.

കല്യാണ ശേഷം പാടവരമ്പത്തോ പാര്‍ക്കിലോ പുഴയിറമ്പിലോ നസീറും ഷീലയും ആയി അഭിനയിക്കുക എന്നതായിരുന്നു പഴയ രീതി. ഇപ്പോള്‍ കല്യാണത്തിന് മുമ്പേ ഫോട്ടോ എടുക്കുന്നു. അതും ഇഴുകി ചേരുന്ന ചിത്രങ്ങള്‍. പരസ്പരം അടുത്തറിയുകയാണ് സേവ് ദി ഡേറ്റ് ഫോട്ടോയിലൂടെ വധൂവരന്മാര്‍. വിവാഹ നിശ്ചയവും കല്യാണവും മാത്രം ഷൂട്ട് ചെയ്തിരുന്ന പഴയ രീതി മാറി സേവ് ദ് ഡേറ്റ്, പ്രീ വെഡ്ഡിങ്, മെഹന്ദി, ഹാല്‍ദി, വിവാഹ നിശ്ചയം, വിവാഹം, ടീസര്‍, പോസ്റ്റ് വെഡ്ഡിങ്, ആഘോഷ ഷൂട്ടുകള്‍ അങ്ങനെ നീളും. ഒടുവില്‍ മെറ്റേണിറ്റി ഫോട്ടോ ഷൂട്ടും. അങ്ങനെ പോകുന്നു കല്യാണ ഫോട്ടോഗ്രാഫിയിലെ വിശേഷങ്ങള്‍.

കല്യാണത്തിന് ശേഷം ഉഗ്രന്‍ ലൊക്കേഷനില്‍ ചിത്രങ്ങള്‍ എടുക്കുന്ന രീതി മാറി. ഇന്ന് വിവാഹത്തിനു മാസങ്ങള്‍ക്കുമുന്‍പേ നടത്തുന്ന ഫോട്ടോ ഷൂട്ടുകളാണ് പുതിയ ട്രെന്‍ഡ്. അത് ബീച്ചിലോ പാര്‍ക്കിലോ ഒതുങ്ങുന്നില്ല. ഗോവ, ബെംഗളുരു, മുംബൈ, കൊല്‍ക്കത്ത, തുടങ്ങിയ വന്‍ നഗരങ്ങളിലേക്കാണ് യാത്ര.. ഫോട്ടോ ഷൂട്ടിനുവേണ്ടി ഗള്‍ഫിലേക്കു പറക്കുന്നവരും ഉണ്ട്. രണ്ടും മൂന്നും ദിവസങ്ങള്‍ മുതല്‍ ഒരാഴ്ച വരെ നീളുന്നതാണ് ഈ ഷൂട്ടിങ്. ഇതിനിടെ വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച കല്യാണമാണെങ്കിലും പയ്യനും ചെറുക്കനും പ്രണയം തുടങ്ങും. ജീവിത പങ്കാളിയെ അടുത്തറിഞ്ഞുള്ള പ്രണയം. ഫോട്ടോ ആല്‍ബത്തിനും വിഡിയോയ്ക്കും വേണ്ടി മാത്രം മൂന്നും നാലും ലക്ഷം രൂപയാണ് പലരും ചെലവാക്കുന്നത്. ഇവിടെ ഫൊട്ടോഗ്രാഫറുടെ ക്രിയേറ്റിവിറ്റിയാണ് പ്രധാനം. അയാളുടെ ചിന്തയിലൂടെയും കാഴ്ചയിലൂടെയുമാണ് ചിത്രങ്ങള്‍ പിറക്കുന്നത്. അതുകൊണ്ട് തന്നെ മൊബൈലില്‍ പിടിക്കുന്ന സെല്‍ഫികള്‍ക്ക് അപ്പുറത്തേക്ക് ഈ ച്ിത്രങ്ങള്‍ പോകുന്നു. പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടിന്റെ കാര്യത്തില്‍ എറണാകുളം, തൃശൂര്‍ പോലെയുള്ള നഗരങ്ങള്‍ക്കൊപ്പം കോഴിക്കോടും മുന്നേറുകയാണ്. തിരുവനന്തപുരത്തും പതിയെ ട്രെന്റ് എത്തുന്നുണ്ട്.

ഫോട്ടോ ഷൂട്ടിനുള്ള ലൊക്കേഷനുകളും വസ്ത്രങ്ങളും തിരഞ്ഞെടുക്കുന്നത് സാധാരണ ഫൊട്ടോഗ്രഫര്‍മാറാകും. വിവാഹ വിഡിയോകളും മാറുകയാണ്. ഒരു ഡോക്യുമെന്ററി പോലെയോ സിനിമ പോലയോ സുന്ദരമാണ് വിവാഹ വിഡിയോകള്‍. വധുവിന്റെയും വരന്റെയും കുടുംബം, കുടുംബത്തിന്റെ ചരിത്രം എല്ലാം കഥ പോലെ പറഞ്ഞുപോകുന്ന വിഡിയോകള്‍. അങ്ങനെ വിവാഹ വീഡിയോ കഥ പറച്ചിലാകുന്നു. ഗര്‍ഭകാലത്ത് എടുക്കുന്ന മെറ്റേണിറ്റി ഫോട്ടോ ഷൂട്ടും ഇപ്പോഴത്തെ ട്രെന്‍ഡാണ്. കുട്ടി ഉണ്ടായിക്കഴിഞ്ഞാല്‍, ന്യൂ ബോണ്‍ ബേബിയുടെ ചിത്രങ്ങളെടുക്കുന്നതും പതിവാകുന്നു. പണ്ട് ജനിച്ച കുട്ടിയുടെ ചിത്രം ആരും ഉടനെടിക്കില്ലായിരുന്നു. ഈ അന്ധവിശ്വാസങ്ങള്‍ക്ക് വിട നല്‍കിയാണ് ആശുപത്രികളിലെ ഫോട്ടോ ഷൂട്ട്. പാടത്തെ ചെളിയില്‍ കിടന്നുരുളല്‍, റിസോര്‍ട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം, കടല്‍ത്തീരത്തു തിരകള്‍ക്കിയിലൂടെയുള്ള ഓട്ടം, പറന്നുയരുന്ന പ്രാവുകള്‍ക്കിടയില്‍ നിന്നൊരു ചൂടന്‍ ചുംബനം. ന്യൂജന്‍ 'കല്യാണക്കുറി'കളേെില മാറ്റങ്ങള്‍ എല്ലാ തരം ഫോട്ടോഗ്രാഫിയിലും എത്തുന്നുണ്ട്.

കൊച്ചിയില്‍ ഏറ്റവും കൂടുതല്‍ ഷൂട്ട് നടക്കുന്ന ഒരു സ്ഥലം പുതുവൈപ്പ് ബീച്ചാണ്. കുട്ടവഞ്ചിയും പെയിന്റ് അടിച്ചിട്ടുള്ള സാധാരണ വള്ളങ്ങളും പോലുള്ള കിടു പ്രോപ്പര്‍ട്ടീസ് അവിടെ വാടകയ്ക്കു കിട്ടും. കുഴുപ്പിള്ളി, കുമ്പളങ്ങി, ചെറായി, മലയാറ്റൂര്‍, ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, കടമക്കുടി എന്നീ സ്ഥലങ്ങള്‍ക്കാണു ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ്. ഇടുക്കി ജില്ലയിലെ മൂന്നാറിനും വട്ടവടയ്ക്കും കാന്തല്ലൂരിനും മറയൂരിനും ആലപ്പുഴ ബീച്ചിനും മാരാരിക്കുളത്തിനും കോട്ടയം കുമരകത്തിനും തൃശൂരിലെ അതിരപ്പിള്ളിക്കും കോള്‍പാടങ്ങള്‍ക്കും പൂരങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെ. പാലക്കാട് വരിക്കാശേരി മന, കാസര്‍കോട് ബേക്കല്‍ ഫോര്‍ട്ട്, കമ്പം, തേനി റൂട്ടിലെ മുന്തിരിത്തോട്ടങ്ങള്‍, മൈസൂരു കൊട്ടാരം, പൊള്ളാച്ചിയിലെയും ഉദുമല്‍പേട്ടയിലെയും പച്ചക്കറി തോട്ടങ്ങള്‍, ഗൂഡല്ലൂരിലെ സൂര്യകാന്തിത്തോട്ടം, പൊള്ളാച്ചി റോഡിലെ കാറ്റാടിയന്ത്രങ്ങള്‍ എന്നിവയും ഹിറ്റ് ലൊക്കേഷനുകള്‍.

'ലൈവ് ഗ്രൂപ്പ്' ഉണ്ടാക്കി ഫോട്ടോകളെല്ലാം വേണ്ടപ്പെട്ടവരിലേക്ക് അതിവേഗം എത്തിക്കും. വരനും വധുവും അഡ്മിന്മാരായി ഫൊട്ടോഗ്രഫര്‍ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കും. അവര്‍ ഇരുവരും ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ ഈ ഗ്രൂപ്പിലേക്ക് ആഡ് ചെയ്യും. തുടര്‍ന്ന് സേവ് ദ് ഡേറ്റ് മുതല്‍ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് വരെയുള്ള ഫോട്ടോഷൂട്ടുകളുടെ പ്രധാനചിത്രങ്ങളെല്ലാം ഗ്രൂപ്പിലേക്കു ഫൊട്ടോഗ്രഫര്‍ ഇട്ടുകൊണ്ടിരിക്കും. അങ്ങനെ ചിത്രങ്ങള്‍ എത്തേണ്ടടുത്ത് കൃത്യമായി എത്തുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category