1 GBP = 94.20 INR                       

BREAKING NEWS

ക്രിസ്മസിനു മുന്നോടിയായുള്ള നോമ്പിന്റെ വേളയില്‍ ഇരു ബാവാമാരെയും ദൈവം കൂടുതല്‍ ബലപ്പെടുത്തി അനുഗ്രഹിക്കട്ടെയെന്ന് ആശംസ; സഭയുടെ കാനോനിക നിയമം അനുസരിച്ചും സിവില്‍ നിയമത്തിനു വിധേയമായും ക്രിസ്തീയമായ രീതിയില്‍ ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ തീരുമാനത്തിലേക്കു നീങ്ങാന്‍ സാധിക്കട്ടെ; അനുരഞ്ജന സംഭാഷണത്തിന് ഏതു തരത്തില്‍ സഹായിക്കാന്‍ തയ്യാര്‍; സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിന് ആശ്വാസമായി കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്റെ നീക്കം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോതമംഗലം പള്ളി സര്‍ക്കാര്‍ ഏറ്റൈടുക്കണമെന്ന ഹൈക്കോടതി വിധിയോടെ സഭാ തര്‍ക്കം പുതിയ തലത്തിലെത്തുകയാണ്. ഇതിനിടെ ഓര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ അനുരഞ്ജന ചര്‍ച്ച നടത്തണമെന്നും എല്ലാ സഹായവും നല്‍കാന്‍ തങ്ങള്‍ തയാറാണെന്നും വ്യക്തമാക്കി അഞ്ചു ക്രിസ്തീയ സഭകളുടെ മേലധ്യക്ഷന്മാര്‍ ഇരു സഭകളുടെയും കാതോലിക്കാ ബാവാമാര്‍ക്കു കത്തയച്ചു. ക്രിസ്മസിനു മുന്നോടിയായുള്ള നോമ്പിന്റെ വേളയില്‍ ഇരു ബാവാമാരെയും ദൈവം കൂടുതല്‍ ബലപ്പെടുത്തി അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ചാണു കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് (കെസിബിസി) പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം.സൂസപാക്യം, സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത, മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, സിഎസ്ഐ സഭാ മോഡറേറ്റര്‍ ബിഷപ് തോമസ് കെ.ഉമ്മന്‍ എന്നിവരാണ് 27നു തിരുവനന്തപുരം ലാറ്റിന്‍ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ യോഗം ചേര്‍ന്ന ശേഷം കത്തെഴുതിയത്. തപാലിലും ഇ മെയിലിലുമായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ എന്നിവര്‍ക്ക് അയച്ചുകൊടുത്തു.

ദേവാലയങ്ങളില്‍ പ്രവേശിക്കുന്നതും സംസ്‌കാരം നടത്തുന്നതുമായ വിഷയങ്ങളുടെ പേരില്‍ സഭയിലുണ്ടായ പ്രതിസന്ധി തങ്ങളെ വേദനിപ്പിക്കുന്നതായി കത്തില്‍ പറയുന്നു. സഭാ ഐക്യ രംഗത്തു ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ബന്ധങ്ങളും അനുരഞ്ജനവും നഷ്ടപ്പെടാതെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടട്ടെയെന്നാണു പ്രാര്‍ത്ഥന. ഇപ്പോഴത്തെ സാഹചര്യത്തെ അതിജീവിക്കാനും രമ്യമായ പരിഹാരം ഉണ്ടാക്കാനും സാധിക്കുമെന്നു വിശ്വസിക്കുന്നു. സഭയുടെ കാനോനിക നിയമം അനുസരിച്ചും സിവില്‍ നിയമത്തിനു വിധേയമായും ക്രിസ്തീയമായ രീതിയില്‍ ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ തീരുമാനത്തിലേക്കു നീങ്ങാന്‍ സാധിക്കട്ടെ. അനുരഞ്ജന സംഭാഷണത്തിന് ഏതു തരത്തിലുള്ള സഹായവും വാഗ്ദാനം ചെയ്യുന്നു. പിണറായി സര്‍ക്കാരിന് ഇത് വലിയ ആശ്വാസമാണ്. പ്രശ്ന പരിഹാരം സാധ്യമായാല്‍ സര്‍ക്കാരിന് വലിയൊരു തലവേദന മാറും.

അതിനിടെ സഭാ തര്‍ക്ക പരിഹാരത്തിനായി മുന്‍കൈയെടുക്കാമെന്ന വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെ കത്ത് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായും മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസും അറിയിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന നിലപാടാണ് കാലങ്ങളായി യാക്കോബായ സഭയ്ക്കുള്ളത്. ഉത്തമമായ ക്രൈസ്തവ സാക്ഷ്യം ലോകത്തിനു മുന്നില്‍ പ്രഘോഷിക്കപ്പെടുന്ന രീതിയിലുള്ള പ്രശ്നപരിഹാരത്തിനു യാക്കോബായ സഭയുടെ പരിപൂര്‍ണ പിന്തുണ ഉണ്ടാവുമെന്ന് അവര്‍ അറിയിച്ചു. കേസിലെ കോടതി വിധി പൂര്‍ണ്ണമായും ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമാണ്. അതുകൊണ്ട് തന്നെ അവര്‍ കത്തിനോടും പരസ്യമായി പ്രതികരിച്ചിട്ടില്ല.

ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം മാര്‍ത്തോമാ ചെറിയപള്ളി ഏറ്റെടുക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഇന്നലെ ലഭിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാത്ത നിലയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ തോമസ് പോള്‍ റമ്പാന് പള്ളിയില്‍ കയറി പ്രാര്‍ത്ഥന നടത്താന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു. പള്ളിയിലുള്ള യാക്കോബായ വിശ്വാസികളെ പൂര്‍ണമായും ഒഴിപ്പിക്കുന്നതിനു വേണ്ട നടപടികള്‍ എത്രയും പെട്ടെന്നു സ്വീകരിക്കണമെന്നും കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാര്‍ത്ഥനയ്ക്ക് എത്തുന്ന തോമസ് പോള്‍ റമ്പാന് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സുപ്രിംകോടതി വിധി പ്രകാരം ഓര്‍ത്തഡോക്സ് വിഭാഗത്തിനു ഉടമസ്ഥാവകാശവും പ്രാര്‍ത്ഥനയ്ക്കും മറ്റുമുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നു ഓര്‍ത്തഡോക്സ് വിഭാഗത്തിനു പള്ളിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നു പ്രവേശനത്തിനു സംരക്ഷണം ആവശ്യപ്പെട്ടു തോമസ് പോള്‍ റമ്പാനാണ് കോടതിയെ സമീപിച്ചത്. സഭാ വിശ്വാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന കാര്യത്തില്‍ തടസമുണ്ടാകരുതെന്നു വ്യക്തമാക്കിയ കോടതി സംസ്‌കാര ചടങ്ങുകള്‍ക്ക് തോമസ് പോള്‍ റമ്പാന്‍ ചുമതലവഹിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category