1 GBP = 94.80 INR                       

BREAKING NEWS

തിരോധാനം അന്വേഷിച്ച പാരപ്പന അഗ്രഹാര പൊലീസും മരണ ശേഷം കേസ് അന്വേഷിക്കുന്ന ഹെബ്ബഗോഡി പൊലീസും നല്‍കിയ വിവരങ്ങളില്‍ ഒട്ടേറെ വൈരുധ്യങ്ങള്‍; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ നീതി തേടി വീണ്ടും കോടതിയിലെത്തും; ടി സി എസിലെ അഭിജിത്തിന്റേയും ശ്രീലക്ഷ്മിയുടേയും മരണത്തിലെ സാഹചര്യം വിരല്‍ ചൂണ്ടുന്നതു കൊലപാതകത്തിലേക്കെന്ന് ബന്ധുക്കള്‍; ബംഗളൂരുവിലെ ടെക്കികളുടെ മരണത്തില്‍ ദൂരൂഹത അഴിക്കാന്‍ പോരാട്ടം

Britishmalayali
kz´wteJI³

ബംഗളൂരു: ടിസിഎസ് സോഫ്റ്റ്വെയര്‍ കമ്പനി ജീവനക്കാരായിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് അഗളി കോട്ടത്തറ സ്വദേശി അഭിജിത്തിന്റെയും തൃശൂര്‍ ആലമറ്റം കുണ്ടൂര്‍ ചിറ്റേത്തുപറമ്പില്‍ ശ്രീലക്ഷ്മിയുടെയും മൃതദേഹങ്ങള്‍ ആനേക്കലിനു സമീപം ചിന്തന മഡിവാള വനത്തിലാണ് അഴുകിയ നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത തീരുന്നില്ല. ഈ സാഹചര്യത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം പൊലീസ് അന്വേഷണത്തിലെ അനാസ്ഥ ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കുമെന്നു മരിച്ച ശ്രീലക്ഷ്മിയുടെ ബന്ധുക്കള്‍ അറിയിച്ചു.

തിരോധാനം അന്വേഷിച്ച പാരപ്പന അഗ്രഹാര പൊലീസും, മരണ ശേഷം കേസ് അന്വേഷിക്കുന്ന ഹെബ്ബഗോഡി പൊലീസും നല്‍കിയ വിവരങ്ങളില്‍ ഒട്ടേറെ വൈരുധ്യങ്ങളുണ്ടെന്നു ബന്ധുക്കള്‍ പറയുന്നു. ഫൊറന്‍സിക് പരിശോധന നടന്നിട്ടില്ലെന്നും മരണകാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമല്ലെങ്കില്‍ അതു ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും ശ്രീലക്ഷ്മിയുടെ ബന്ധുക്കളുടെ അഭിഭാഷക പറഞ്ഞു.

ഒക്ടോബര്‍ 11നാണ്ഇരുവരെയും കാണാതായത്. അന്ന് സുഹൃത്തുക്കള്‍ക്ക് അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. വീട്ടിലേക്ക് പോകുന്നുവെന്നും അഭിജിത് കൂടെയുണ്ടെന്നും തിരിച്ചുവരാന്‍ ഇടയില്ലെന്നുമാണ് ശ്രീലക്ഷ്മി സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നത്. വീട്ടിലേക്ക് പോകുന്നുവെന്നായിരുന്നു അഭിജിത്തും സുഹൃത്തുക്കളോട് പറഞ്ഞത്. ഒക്ടോബര്‍ പതിനൊന്നിനായിരുന്നു അഭിജിത്തിനേയും ശ്രീലക്ഷ്മിയേയും കാണാതായത്. ഇതിന് പിന്നാലെയാണ് സുഹൃത്തുക്കള്‍ക്ക് ഇരുവരും സന്ദേശമയച്ചത്. ഇത് കൂടാതെ മറ്റൊരു സന്ദേശവും അഭിജിത്തിന്റെ ഫോണില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് ലഭിച്ചു. കാണാതായതിന്റെ പിറ്റേദിവസം ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് ഈ സന്ദേശം ലഭിക്കുന്നത്.

അത്യാവശ്യമാണെന്നും പെട്ടെന്ന് ആരെങ്കിലും വരണമെന്നായിരുന്നു സന്ദേശം. നില്‍ക്കുന്ന സ്ഥലത്തിന്റെ ലൈവ് ലൊക്കേഷനും പങ്കുവച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. അയച്ചു നല്‍കിയ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഇതെല്ലാം ദുരൂഹതയാണ്. ഒന്നര മാസം കഴിഞ്ഞാണ് അഭിജിത് അയച്ച അതേ സ്ഥലത്ത് പിന്നീട് മൃതദേഹങ്ങള്‍ ജീര്‍ണിച്ച നിലയില്‍ കാണുന്നത്. ഈ സ്ഥലം കേന്ദ്രീകരിച്ച് കാര്യമായ അന്വേഷണം പൊലീസ് നടത്തിയില്ല എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇരുവരും ആത്മഹത്യ ചെയ്യാന്‍ ഇടയില്ലെന്നാണ് കാണാതായ സമയത്തെ സന്ദേശങ്ങളില്‍ നിന്ന് ബന്ധുക്കള്‍ പറയുന്നത്.

വീട്ടിലേക്ക് പോകുന്നുവെന്ന് സന്ദേശം അയച്ചവര്‍ ഒറ്റപ്പെട്ട ഈ സ്ഥലത്ത് എന്തിന് എത്തിയെന്നതാണ് സംശയം. എന്ത് സംഭവിച്ചതിന് ശേഷമാണ് ഉടന്‍ സ്ഥലത്ത് എത്താന്‍ അഭിജിത് സന്ദേശം അയച്ചത് എന്നതും ദുരൂഹം. ഒക്ടോബര്‍ 11ന് രാത്രി ഇരുവരും എവിടെ ആയിരുന്നു എന്ന കാര്യത്തിലും വ്യക്തത ഇല്ല. സുഹൃത്തുക്കളെ ചോദ്യം ചെയ്താല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യയാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ബെംഗളൂരു പൊലീസ് അനാവശ്യതിടുക്കം കാണിക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് കോടതിയിലേക്ക് പോകാനുള്ള നീക്കം.

ആറുമാസം മുമ്പ് ടി.സി.എസില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് ബെംഗളൂരുവിലേക്ക് പോയ ശ്രീലക്ഷ്മിയെ ഒക്ടോബര്‍ 11 മുതലാണ് ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്തുനിന്ന് കാണാതായത്. ഫോണില്‍ കിട്ടാതായതോടെ വീട്ടുകാര്‍ ശ്രീലക്ഷ്മി ജോലിചെയ്തിരുന്ന ഓഫീസില്‍ വിളിച്ചന്വേഷിക്കുകയായിരുന്നു. ഓഫീസില്‍ എത്തിയിട്ടില്ലെന്ന് അപ്പോള്‍ മാത്രമാണ് വീട്ടുകാര്‍ അറിയുന്നത്. ഓഫീസിലെ ജീവനക്കാരനായ അഭിജിത്ത് മോഹനനെയും ഇതോടൊപ്പം കാണാനില്ലെന്ന് വിവരം ലഭിച്ചു. അന്നുമുതല്‍ ഇരുവീട്ടുകാരും അന്വേഷണമാരംഭിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹങ്ങള്‍ കിട്ടിയത്.

ശ്രീലക്ഷ്മിയുടെ ഫോണും എ.ടി.എം. കാര്‍ഡും ജോലിസ്ഥലത്തുനിന്ന് കിട്ടിയിരുന്നു. അഭിജിത്തും ശ്രീലക്ഷ്മിയും തീവ്ര പ്രണയത്തിലായിരുന്നുവെന്നത് സ്ഥിരീകരിക്കാനാവില്ലെന്നും ശ്രീലക്ഷ്മിയുടെ ബന്ധുക്കള്‍ പറഞ്ഞു. ആറുമാസം മുമ്പ് മാത്രമാണ് ഇവര്‍ നാട്ടില്‍നിന്നും പോയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു വെന്ന് അറിയാമെന്നും സംസാരത്തില്‍ പ്രണയത്തിന്റെ കാര്യം സൂചിപ്പിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category