1 GBP = 103.40 INR                       

BREAKING NEWS

അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്നലെ അരങ്ങേറിയത് ബാലപീഡനം ഉള്‍പ്പടെയുള്ള വ്യത്യസ്ഥ പീഡന പരമ്പരകള്‍; പിഞ്ചു ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് കര്‍ണാടകയില്‍; മധ്യവയസ്‌കയെ ചുട്ടുകൊന്നത് ബീഹാറിലും ; ആന്ധ്രയില്‍ വീട്ടമ്മ കൂട്ടബലാത്സംഗത്തിന് ഇരയായി; ഒഡിഷയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനും ഇരയാക്കി

Britishmalayali
kz´wteJI³

അമരാവതി: പെണ്ണിനെ വേട്ടയാടുന്ന നാടായി മാനം കെട്ടുഭാരതം. ഹൈദരാബാദില്‍ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത സംഭവം രാജ്യം മുഴുവന്‍ കത്തിപ്പടരുമ്പോള്‍ ഉത്തരേന്ത്യയില്‍ നിന്നും അടുത്ത പീഡനവാര്‍ത്ത. ഉത്തര്‍ പ്രദേശിലും ആന്ധ്രയിലും, മധ്യപ്രദേശിലും, കര്‍ണാടകയിലുമായി ബാല പീഡനം അടക്കമുള്ള നാല് വ്ത്യസ്ഥമായ സംഭവങ്ങളാണ് അരങ്ങേറിയത്. ഉത്തര്‍ പ്രദേശിലും ആന്ധ്രയിലും സ്ത്രികളെ ബലാത്സഗം ചെയ്തുകൊന്നപ്പോള്‍ ബീഹാറില്‍ യുവതിയെ ചുട്ട് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ബലാത്സംഗം ചെയ്തശേഷം വെടിവച്ചുകൊല്ലുകയും മൃതദേഹം കത്തിക്കുകയും ചെയ്തുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
 
ആന്ധ്രാപ്രദേശില്‍ 50 വയസുള്ള വീട്ടമ്മയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് അക്രമികള്‍ എത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. രണ്ടു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും 24 മണിക്കൂറിനകം അവരെ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. വീട്ടമ്മയുടെ ഭര്‍ത്താവും മകനും നേരത്തെ മരിച്ചിരുന്നു. മകള്‍ ഹൈദരാബാദിലാണ് ഉള്ളത്.

ഉത്തര്‍പ്രദേശിലെ സോനഭദ്ര ജില്ലയിലാണ് 70കാരിയെ മദ്യപിച്ചെത്തിയ അയല്‍ക്കാരന്‍ ബലാത്സംഗം ചെയ്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം. രോഗബാധിത ആയിരുന്ന 70കാരിയെ ആശുപത്രിയില്‍ പ്രദേശിപ്പിച്ചുവെന്നും അവരുടെ നില ഗുരുതരമാണെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സംഭവത്തില്‍ രാം കിഷന്‍ (27) എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ് പെയിന്റിങ് തൊഴിലാളിയായ ഇയാള്‍. 70കാരി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് അയല്‍വാസി മദ്യപിച്ചെത്തി ആക്രമിച്ചത്. കുടുംബാംഗങ്ങള്‍ ഈ സമയം പുറത്ത് പോയിരിക്കുകയായിരുന്നു.

അതിനിടെ, ബിഹാറില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. യുവതിയെ ബലാത്സംഗം ചെയ്തശേഷം വെടിവച്ച് കൊല്ലുകയും മൃതദേഹം കത്തിക്കുകയും ചെയ്തുവെന്നാണ് കരുതുന്നത്. ബക്‌സര്‍ ജില്ലയിലെ കക്കുഡ ഗ്രാമത്തിലാണ് സംഭവം. കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതോടെ പ്രദേശത്തെ ജനങ്ങള്‍ നടുങ്ങിയിരിക്കുകയാണ്. സംഭവ സ്ഥലത്തുനിന്ന് വെടിയുണ്ട പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമെ യുവതിയുടെ പ്രായവും ബലാത്സംഗത്തിന് ഇരയായോ എന്നകാര്യം സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് ബക്‌സര്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്.

ഹൈദ്രാബാദ്/ ഓഡിഷ: കര്‍ണാടകയിലും ഒഢിഷയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു കര്‍ണാടകയിലെ ക്രൂരപീഡനം നടന്നത് എട്ട് വയസുകാരിക്ക് നേരെയാണ് കുട്ടിയെ കൊലപ്പെടുത്തി കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. കര്‍ണാടകയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍വാസിയായ യുവാവാണ് അറസ്റ്റിലായത്.

ഒഡിഷയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. പിടിക്കപ്പെട്ടവരില്‍ വിരമിച്ച പൊലീസുകാരനും ഉള്‍പ്പെടുന്നു.കര്‍ണാടകയിലെ കല്‍ബുര്‍ഗി താലൂക്കിലെ ചിഞ്ചോലി താലൂക്കിലാണ് എട്ടുവയസുകാരിയെ അയല്‍വാസിയായ യുവാവ് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ 36 കാരനായ യുവാവിനെ കല്‍ബുര്‍ഗി പൊലീസ് അറസ്റ്റ് ചെയ്തതായി കല്‍ബുര്‍ഗി എസ്പി ലദാ മാര്‍ട്ടിന്‍ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച സ്‌കൂളില്‍ കുട്ടി എത്താത്തതോടെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അദ്ധ്യാപകര്‍ അറിയിച്ചത്. സ്‌കൂളില് പോയ കുട്ടി വീട്ടിലെത്താഞ്ഞതോടെ വീട്ടുകാരും ആശങ്കയിലായി. അതേ സമയം പ്രതിയോടൊപ്പം ഉച്ചയ്ക്ക് ശേഷം കുട്ടിയെ കണ്ടിരുന്നതായി അയല്‍ക്കാരും പറയുന്നു. ഇതോടെ വീട്ടികാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ വിവരം പൊലീസ് അറിയുന്നത്. കുട്ടിയുടെ മൃതദേഹം മുല്ലമാറി ഇറിഗേഷന്‍ പ്രോജക്ടിലെ കനാലില്‍ താഴ്ത്തിയെന്നും പ്രതി മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഒഡിഷയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ ക്രൂരപീഡനത്തിന് ഇരയാക്കിയ ശേഷം കൊല ചെയ്ത് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ വിരമിച്ച പൊലീസുകാരനുള്‍പ്പടെയാണ് പിടിയിലായത്. ഒഡീഷ്യയിലെ പുരി ജഗനാഥ ക്ഷേത്രത്തിന് സമീപമാണ് ദാരുണ സംഭവം. വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ വിളിച്ചിറക്കിക്കൊണ്ട് പോയ ശേഷം കൂട്ട ബലാത്സംഗത്തിന് ഇരായാക്കുകയായിരുന്നു. ഗ്രാമത്തിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുമ്പോവാണ് നാലംഗസംഘം പെണ്‍കുട്ടിയെ ആക്രമിച്ചത്.

കാറില്‍ കയറ്റിയ ശേഷം ക്വോട്ടേഴ്‌സില്‍ എത്തിച്ചായിരുന്നു പീഡനം. പിന്നീട് കുറ്റിക്കാട്ടില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ചു. എന്നാല്‍ പീഡകരില്‍ ഒരാളുടെ വാലറ്റ് പെണ്‍കുട്ടിയുടെ കയ്യില്‍ കിട്ടിയിരുന്നു. ഇതില്‍ നിന്നാണ് ഒരാള്‍ പൊലീസുകാരനാണെന്ന് തിരിച്ചറിഞ്ഞതെന്നും പെണ്‍കുട്ടി പറയുന്നു.മോശം പെരുമാറ്റത്തിന്റെ പേരില്‍ മാസങ്ങള്‍ മുന്‍പ് സേനയില്‍ നിന്ന് പുറത്താക്കപ്പെട്ട ജിതേന്ദ്ര സേഥി എന്നയാളാമ് പീഡകരില്‍ ഒരാളെന്ന് പൊലീസ് വ്യക്തമാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category