1 GBP = 102.50 INR                       

BREAKING NEWS

എനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയുമായി പല സാഹചര്യങ്ങള്‍ കൊണ്ട് ലിവിങ് ടുഗദെറില്‍ ഏര്‍പ്പെടേണ്ടി വന്നിരുന്നു; ഇപ്പോള്‍ ഞാന്‍ ഈ ബന്ധത്തില്‍ നിന്നും വേര്‍പിരിഞ്ഞാല്‍ അയാള്‍ എന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു; ലിവിങ് ടുഗതറിലെ പങ്കാളിയില്‍ നിന്നും വധഭീഷണി നേരിടുന്നതായി നടിയും ട്രാന്‍സ്ജെന്‍ഡറുമായ അഞ്ജലി അമീര്‍; ഫെയസ് ബുക്കില്‍ പൊട്ടിക്കരഞ്ഞ് നടി ഇട്ട വീഡിയോ വൈറല്‍

Britishmalayali
kz´wteJI³

കൊച്ചി: ലിവിങ് ടുഗതറിലെ പങ്കാളിയില്‍ നിന്നും വധഭീഷണി നേരിടുന്നതായി നടിയും ട്രാന്‍സ്ജെന്‍ഡറുമായ അഞ്ജലി അമീര്‍. ഒരുമിച്ച് ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും, ആസിഡ് ഒഴിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നതായി അഞ്ജലി പറയുന്നു. ആത്മഹത്യയുടെ വക്കിലാണ് താന്‍. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫേസ്ബുക്ക് ലൈവില്‍ അഞ്ജലി പറഞ്ഞു.പേരന്‍പിലൂടെ ശ്രദ്ധേയായ നടിയാണ് അഞ്ജലി അമീര്‍.

വെല്ലുവിളികളെ സധൈര്യം നേരിട്ടാണ് അഞ്ജലി അമീര്‍ മുന്നോട്ട് പോകുന്നത്. പരിഹാസങ്ങളെയും വെല്ലുവിളികളെയും നേരിട്ട മുന്നോട്ട് പോയ അഞ്ജലി ഒടുവില്‍ മമ്മൂട്ടിയുടെ നായികയായി ശ്രദ്ധേയയാവുകയും ചെയ്തു. വലിയ പോരാട്ടമായിരന്നു എന്നും അഞ്ജലിയുടെ ജീവിതം. ആദ്യകാലത്ത് വലിയ പരിഹാസങ്ങളും അവഗണനങ്ങളുമാണ് ഇവര്‍ക്ക് നേരിടേണ്ടിവന്നത്. എന്നാല്‍ ജീവിതത്തില്‍ വിജയം കൊയ്ത് അവര്‍ പരിഹസിച്ചവരുടെ വായടപ്പിച്ചു. സെക്ള്‍ഷ്വല്‍ റീ അസസ്‌മെന്റ് സര്‍ജറി ചെയ്ത് പൂര്‍ണമായും ഒരു സ്ത്രീ ആയി മാറിയ അഞ്ജലി റാം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പേരന്‍പിലൂടെയാണ് പ്രേക്ഷകരുടെ മനം കവര്‍ന്നത്. ചിത്രത്തിലെ അഞ്ജലിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഈ നടിയാണ് പൊട്ടിക്കരഞ്ഞു കൊണ്ട് ലൈവില്‍ എത്തിയത്.

ഒരാളെന്നെ വല്ലാതെ മനസികമായി ദ്രോഹിക്കുന്നു. എനിക്ക് ഒരുതരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയായിട്ട് പല സാഹചര്യങ്ങള്‍ കൊണ്ടും എനിക്ക് ലിവിങ് ടുഗതറില്‍ കഴിയേണ്ടി വന്നു. ആദ്യം അയാള്‍ എന്ന കബളിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇക്കാര്യം ഞാന്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പുറത്തു പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിന് ശേഷവും അയാള്‍ക്കൊപ്പം പല സാഹചര്യങ്ങള്‍ കൊണ്ടും കഴിയേണ്ടി വന്നു. എന്നാലിപ്പോള്‍ അയാളുടെ കൂടെ ജീവിച്ചില്ലെങ്കില്‍ കൊന്നുകളയും, ആസിഡ് മുഖത്തൊഴിക്കും എന്നാണ് ഇപ്പോള്‍ പറയുന്നത്. അയാളുടെ കൂടെ ജീവിക്കാന്‍ എനിക്ക് ആഗ്രഹമില്ല. ലോകത്ത് ഒരാളെ വെറുക്കുന്നെങ്കില്‍ അത് അയാളെ മാത്രമാണ്.

പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കമ്മിഷണര്‍ക്ക് പരാതി നല്‍കി. അഞ്ച് ലക്ഷത്തോളം രൂപ ഇയാള്‍ തനിക്ക് നല്‍കാനുണ്ട്. ഒരു വീട്ടിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. പക്ഷേ ഒട്ടും യോജിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കോളെജില്‍ രാവിലെ എന്നെ വിട്ടു കഴിഞ്ഞാല്‍ പിന്നെ അയാള്‍ കോളെജില്‍ കിടന്ന് തിരിയും. ഞാന്‍ എങ്ങോട്ടെങ്കിലും പോവുന്നുണ്ടോ എന്ന് നോക്കി. ഇയാള്‍ ജോലിക്കൊന്നും പോവുന്നില്ല. ആത്മഹത്യയുടെ വക്കിലാണ് ഞാന്‍. മാനസീകമായും ശാരീരികമായും തളര്‍ന്ന് കഴിഞ്ഞു. എനിക്കെന്തെങ്കിലും പറ്റിയാല്‍ എനിക്ക് മറ്റൊരാളോടും പറയാനില്ല. അതിനാലാണ് ലൈവില്‍ വന്നത്. ഞങ്ങളെ പോലുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് കുടുംബത്തിന്റെ പിന്തുണയില്ല. അതുകൊണ്ടാണ് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ലൈവില്‍ വന്നു പറയേണ്ടി വരുന്നത്.

അയാളുടെ വീട് കൊടുവള്ളിയിലാണ്. അനസ് വി സി എന്നാണ് അയാളുടെ പേര്. മുഹമ്മദ് വിസി എന്നാണ് അയാളുടെ പിതാവിന്റെ പേര്. കൊടുവള്ളി കിഴക്കോത്താണ് അവരുടെ വീട്. നിങ്ങള്‍ക്ക് മകനെ വളര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ കൊന്നു കളഞ്ഞേക്കെന്നും അഞ്ജലി അനസിന്റെ വീട്ടുകാരോട് ഫേസ്ബുക്ക് ലൈവില്‍ പറയുന്നു. ഈ വീഡിയോ വൈറലാകുകയാണ്. 'കുറച്ച് നാള്‍ മുമ്പ് ഞാനൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഒരാള്‍ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു, മാനസികമായും ശാരീരകമായും ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായി പറഞ്ഞിരുന്നു. എനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയുമായി പല സാഹചര്യങ്ങള്‍ കൊണ്ട് ലിവിങ് ടുഗദെറില്‍ ഏര്‍പ്പെടേണ്ടി വന്നിരുന്നു. എനിക്ക് ഒട്ടും താല്‍പര്യമില്ലാതെയാണ് ആ ബന്ധം കൊണ്ടുപോയത്. അയാള്‍ എന്നെ ചതിക്കാന്‍ പോയ സാഹചര്യത്തിലാണ് അങ്ങനെയൊരു പോസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഞാന്‍ ഈ ബന്ധത്തില്‍ നിന്നും വേര്‍പിരിഞ്ഞാല്‍ അയാള്‍ എന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.'

'ലോകത്ത് ഏറ്റവും വെറുക്കുന്നതും അയാളെയാണ്. പൊലീസില്‍ പരാതി കൊടുത്തു. ഇതുവരെ 4 ലക്ഷം രൂപ എനിക്ക് തരാനുണ്ട്. മാനസികമായി അടുപ്പമില്ലെങ്കില്‍ പോലും ഞങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നത്. കോളജില്‍ എന്നെ കൊണ്ടാക്കാന്‍ അവിടെ വരുമായിരുന്നു. അവിടെ വന്നാല്‍ പോലും ഞാന്‍ എവിടെപ്പോകുവാണെന്ന് തിരഞ്ഞു നടക്കും. കഴിഞ്ഞ ഒന്നരവര്‍ഷമായി അയാള്‍ ഒരു ജോലിക്കുപോലും പോകുന്നില്ല. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യമാണ് അയാള്‍ക്ക്. സത്യത്തില്‍ ആത്മഹത്യയുടെ വക്കിലാണ് ഞാന്‍. ജീവിതം മതിയായി. വേറൊരു നിവര്‍ത്തി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു ലൈവില്‍ വന്നത്.'അഞ്ജലി അമീര്‍ പറഞ്ഞു. താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദിയെന്നും നടി പറഞ്ഞു

കോഴിക്കോട് താമരശ്ശേരിയില്‍ ജനിച്ച അഞ്ജലി അമീര്‍ താമരശ്ശേരി ജി വി എച്ച് എസ് എസിലെ വിദ്യാഭ്യാസത്തിന് ശേഷം ബാച്ചിലര്‍ ഓഫ് നഴ്‌സിംഗില്‍ ബിരുദം നേടി. പിന്നീട് അഭിനയലോകത്ത് തിളങ്ങിയ ഇവര്‍ വീണ്ടും പഠനം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category