1 GBP = 94.80 INR                       

BREAKING NEWS

ചെന്നൈയിലെ ലെനോക്സ് ഇന്ത്യ ടെക്നോളജിയില്‍ ആപ്പും വെബ് സൈറ്റും ഉണ്ടാക്കുന്ന മിടുമിടുക്കന്‍; കാലാവസ്ഥാ വിവരങ്ങള്‍ നല്‍കുന്ന 'ചെന്നൈ റെയിന്‍' പേജിന്റെ എല്ലാമെല്ലാം; 'നാസ'യ്ക്കുപോലും 'ലാന്‍ഡര്‍' കണ്ടെത്താന്‍ സാധിക്കാതെവന്നപ്പോള്‍ പഠിക്കാന്‍ ഉറക്കമൊഴിച്ചത് ഏഴ് ദിവസം; മധുരക്കാരന്‍ കണ്ടെത്തിയത് 'വിക്രം ലാന്‍ഡറിന്റെ' ചന്ദ്രോപരിതലത്തിലെ യഥാര്‍ത്ഥ സ്ഥാനം; ഷണ്‍മുഖ സുബ്രഹ്മണ്യന്‍ കൈയടി നേടുമ്പോള്‍

Britishmalayali
kz´wteJI³

ചെന്നൈ: സോഷ്യല്‍ മീഡിയയിലെ പുതിയ താരമാണ് തമിഴ്നാട് മധുര സ്വദേശിയായ ഐ.ടി. ജീവനക്കാരന്‍ ഷണ്‍മുഖ സുബ്രഹ്മണ്യന്‍. 'ചന്ദ്രയാന്‍- രണ്ട്' പേടകത്തിന്റെ ഭാഗമായ 'ലാന്‍ഡര്‍' കണ്ടുപിടിക്കാന്‍ സഹായമായത് ഷണ്‍മുഖ സുബ്രഹ്മണ്യന്‍ ഉന്നയിച്ച സംശയമാണെന്ന് 'നാസ' ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയതാണ് ഈ ഹീറോ പരിവേഷത്തിന് കാരണം. ഇതോടെ വിക്രം എന്നുപേരിട്ടിരുന്ന 'ലാന്‍ഡര്‍' പതിക്കുന്നതിന് മുമ്പും അതിനുശേഷവുമുള്ള ചന്ദ്രോപരിതലചിത്രങ്ങള്‍ താരതമ്യം ചെയ്ത് ലാന്‍ഡറിന്റെ അവശിഷ്ടം കണ്ടെത്തുകയും ചെയ്തു.

ചന്ദ്രോപരിതലത്തില്‍ നിയന്ത്രണംവിട്ടു പതിച്ച 'ചന്ദ്രയാന്‍- രണ്ട്' പേടകഭാഗത്തിന്റെ അവശിഷ്ടങ്ങള്‍ അമേരിക്കന്‍ ബഹിരാകാശഗവേഷണ ഏജന്‍സിയായ 'നാസ' കണ്ടെത്തിയത് ഈ മധുരക്കാരനിലൂടെയാണ്. 'ലാന്‍ഡര്‍' ഇടിച്ചിറങ്ങിയ ഭാഗത്തുനിന്ന് 750 മീറ്റര്‍ വടക്കുപടിഞ്ഞാറ് ചന്ദ്രോപരിതലത്തിലുണ്ടായ മാറ്റം ശ്രദ്ധയില്‍പ്പെട്ട ഷണ്‍മുഖ സുബ്രഹ്മണ്യന്‍ വിവരം ഇ-മെയില്‍ മുഖേന 'നാസ'യിലെ ശാസ്ത്രജ്ഞരെ അറിയിക്കുകയായിരുന്നു. അവര്‍ നടത്തിയ വിശദമായ പഠനത്തില്‍ 'ലാന്‍ഡര്‍' കണ്ടെത്തി. മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദധാരിയായ മുപ്പത്തിമൂന്നുകാരനായ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ ചെന്നൈ തരമണിയിലുള്ള ഐ.ടി.കമ്പനിയിലാണ് ജോലിചെയ്യുന്നത്.

രണ്ടു കംപ്യൂട്ടറുകള്‍, ഒരാഴ്ചയോളം 7 മണിക്കൂര്‍ നീണ്ട കഠിനാധ്വാനത്തിന് ഒടുവിലാണ് തന്റെ നിഗമനത്തിലേക്ക് ഷണ്‍മുഖ സുബ്രഹ്മണ്യന്‍ എത്തിയത്. ചെന്നൈയില്‍ ലെനോക്സ് ഇന്ത്യ ടെക്നോളജി സെന്ററില്‍ ടെക്നിക്കല്‍ ആര്‍ക്കിടെക്റ്റാണ് ഷണ്‍മുഖം. ആപ്, വെബ്സൈറ്റ് നിര്‍മ്മാണത്തിലും സജീവം. ചെന്നൈയിലെ കാലാവസ്ഥാ വിവരങ്ങള്‍ തല്‍സമയം നല്‍കുന്ന ചെന്നൈ റെയിന്‍ എന്ന ഫേസ്ബുക് പേജ് നടത്തുന്നു. 'നാസ'യ്ക്കുപോലും 'ലാന്‍ഡര്‍' കണ്ടെത്താന്‍ സാധിക്കാതെവന്നതോടെയാണ് ഇതേക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചതെന്ന് ഷണ്‍മുഖ സുബ്രഹ്മണ്യന്‍ പറഞ്ഞു. 'നാസ' പുറത്തുവിട്ട ചിത്രങ്ങള്‍ കമ്പ്യൂട്ടറില്‍ സസൂക്ഷ്മം നിരീക്ഷിച്ചു. ദിവസം നാലുമണിക്കൂര്‍വരെ ഇതിനായി ചെലവഴിച്ചു. സെപ്റ്റംബര്‍ 26-ന് 'നാസ' പുറത്തുവിട്ട ചിത്രം മുന്‍ ചിത്രങ്ങളുമായി താരതമ്യംചെയ്തപ്പോഴാണ് ചന്ദ്രോപരിതലത്തിലെ മണ്ണില്‍ ദൃശ്യമായ വ്യത്യാസവും സമീപം കണ്ടെത്തിയ വസ്തുവും സംശയത്തിനിടയാക്കിയത്.

ഒരാഴ്ച ജോലിക്കു ശേഷം 7 മണിക്കൂറോളം നീക്കിവച്ചാണു പരിശോധന നടത്തിയത്. രാത്രി 10 മണിക്കു ജോലി കഴിഞ്ഞെത്തിയ ശേഷം പുലര്‍ച്ചെ 3 വരെ ചിത്രങ്ങളുടെ പരിശോധന. രാവിലെ 6ന് ഓഫിസില്‍ പോകുന്നതുവരെ ഇതാവര്‍ത്തിച്ചു. ചെറുപ്പം മുതല്‍ ഐഎസ്ആര്‍ഒയുടെ ഓരോ ഉപഗ്രഹ വിക്ഷേപണവും ദൂരദര്‍ശനു മുന്നിലിരുന്നു കാണുമായിരുന്നു. ഈ താല്‍പ്പര്യം വലുതായപ്പോഴും തുടര്‍ന്നു. ഇതാണ് ഇപ്പോള്‍ ഈ മധുരക്കാരനെ ലോകശ്രദ്ധിയിലേക്ക് എത്തിക്കുന്നതും. തന്റെ കണ്ടെത്തലുകള്‍ ആദ്യം ട്വിറ്ററിലൂടെ അറിയിച്ചു. പിന്നീട് മെയിലും അയച്ചു. നാസയ്ക്കും ഐ എസ് ആര്‍ ഒയ്ക്കും മെയില്‍ അയച്ചിരുന്നു.

മെയിലില്‍ സന്ദേശം അയച്ചിട്ട് നാളുകള്‍ കഴിഞ്ഞും ഷണ്‍മുഖ സുബ്രഹ്മണ്യന് മറുപടി ലഭിച്ചില്ല. എന്നാല്‍, ചൊവ്വാഴ്ച 'നാസ'യിലെ ലൂണാര്‍ റീകണയ്‌സന്‍സ് ഓര്‍ബിറ്റര്‍(എല്‍.ആര്‍.ഒ.)മിഷനിലെ ശാസ്ത്രജ്ഞന്‍ ജോണ്‍ കെല്ലറുടെ ഇ-മെയില്‍ സന്ദേശമെത്തി. 'ലാന്‍ഡറി'ന്റെ സാന്നിധ്യം കണ്ടെത്താന്‍ സഹായിച്ചതിന് നന്ദി അറിയിച്ചതിനൊപ്പം മറുപടി വൈകിയതില്‍ ക്ഷമാപണവും. സെപ്റ്റംബറിലെ ചിത്രത്തില്‍ ദൃശ്യം അവ്യക്തമായിരുന്നതിനാല്‍ ഒക്ടോബര്‍ 14, 15, നവംബര്‍ 11 തീയതികളില്‍ പതിഞ്ഞ ചിത്രങ്ങള്‍കൂടി പരിശോധിച്ചാണ് 'നാസ'യിലെ ശാസ്ത്രജ്ഞര്‍ 'ലാന്‍ഡര്‍' കണ്ടെത്തിയത്.

സെപ്റ്റംബര്‍ 26നു നാസ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിക്രം ലാന്‍ഡ് ചെയ്യാന്‍ ലക്ഷ്യമിട്ടിരുന്ന ഭാഗത്തെ ചിത്രം പുറത്തുവിട്ടു. നാസയുടെ നിരീക്ഷണ ഓര്‍ബിറ്റര്‍ എടുത്ത, വിക്രം ഇടിച്ചിറങ്ങിയതിനു ശേഷമുള്ളതും മുന്‍പുള്ളതുമായ ചിത്രങ്ങള്‍ പരിശോധിച്ചു വിക്രം മറഞ്ഞിരിക്കുന്നത് എവിടെയെന്നു കണ്ടെത്തുന്നതിനു സഹായിക്കാന്‍ ലോകത്തെമ്പാടുമുള്ള ബഹിരാകാശ കുതുകികളോടുള്ള അഭ്യര്‍ത്ഥനയും ഒപ്പമുണ്ടായിരുന്നു. ഈ ചിത്രങ്ങള്‍ സ്വന്തം കംപ്യൂട്ടറിലേക്കു ഡൗണ്‍ലോഡ് ചെയ്ത് ഷണ്‍മുഖവും ശ്രമം തുടങ്ങി. പുതിയതും പഴയതുമായി ചിത്രങ്ങള്‍ രണ്ടു കംപ്യൂട്ടറുകളിലാക്കി സൂക്ഷ്മമായി പരിശോധിച്ചു.

ദക്ഷിണ ധ്രുവത്തിന്റെ വടക്കു ഭാഗത്തു കൂടിയാണു വിക്രം ലാന്‍ഡിങ്ങിനൊരുങ്ങിയിരുന്നത്. അതിനാല്‍, ആ സ്ഥലത്തിന്റെ 2 കിലോമീറ്റര്‍ ചുറ്റളവില്‍ സൂക്ഷ്മമായി പരിശോധിച്ചു. പുതിയ ചിത്രത്തില്‍ വടക്കു പടിഞ്ഞാറന്‍ ദിശയില്‍ 750 മീറ്റര്‍ മാറി ചെറിയൊരു വെളുത്ത പൊട്ട് ശ്രദ്ധയില്‍പ്പെട്ടതങ്ങനെയാണ്. 9 വര്‍ഷംവരെ പഴക്കമുള്ള ചിത്രങ്ങള്‍ താരതമ്യപ്പെടുത്തി നോക്കിയപ്പോള്‍ ഈ പൊട്ട് പുതിയതാണെന്നു സ്ഥിരീകരിച്ചു. ഇതാണു തുടര്‍പരിശോധനയിലൂടെ നാസ സ്ഥിരീകരിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category