1 GBP = 97.00 INR                       

BREAKING NEWS

പതിനായിരം പേര്‍ മരിക്കേണ്ടി വന്നാലും കോതമംഗലം ചെറിയ പള്ളി വിട്ടുകൊടുക്കുന്ന പ്രശ്നമില്ല; എന്തുവന്നാലും പള്ളി സംരക്ഷിക്കും; മറ്റുമതവിഭാഗങ്ങളുടെ പിന്തുണ കൂടി തങ്ങള്‍ക്കുണ്ട്; പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ കടുത്ത നിലപാടുമായി യാക്കോബായ വിഭാഗം; മതമൈത്രി സംരക്ഷണ സമിതിയുമായി ആലോചിച്ച് ഭാവിനടപടികളെന്ന് ചെറിയപള്ളി ട്രസ്റ്റി സി ഐ ബേബി

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കോതമംഗലം: കോതമംഗലം ചെറിയ പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് യാക്കോബായ വിഭാഗം. പതിനായിരം പേര്‍ മരിക്കേണ്ടിവന്നാലും പള്ളി വിട്ടുകൊടുന്ന പ്രശ്‌നമില്ലെന്ന് കോതമംഗലം മാര്‍ത്തോമ ചെറിയപള്ളി ട്രസ്റ്റി സി ഐ ബേബി. കോടതി വിധി പൂര്‍ണ്ണമായി പഠിച്ചിട്ടില്ലന്നും ഇതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതലെന്തെങ്കിലും പ്രതികരിക്കാനാവു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ പലതവണ ഓര്‍ത്തഡോക്‌സ് പക്ഷത്തെ തോമസ്സ് പോള്‍ റമ്പാന്‍ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോള്‍ തടഞ്ഞത് ഇവിടുത്തെ നാനാ ജാതി മതസ്ഥരാണെന്നും പള്ളി സംരക്ഷണം ലക്ഷ്യമിട്ട് രൂപീകരിച്ചിട്ടുള്ള മതമൈത്രി സംരക്ഷണ സമിതിയുമായി ആലോചിച്ചുമാത്രമേ ഭാവിപ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കു എന്നും വികാരി ഫാ.ജോസ്സ് പരത്തുവയലില്‍ അറിയിച്ചു.

മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് നഗരത്തില്‍ പ്രകടനം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.കോടതി വിധി പുറത്തുവന്നതോടെ യാക്കോബായ വിഭാഗം കടുത്ത ആശങ്കയിലാണ്. നടപടികള്‍ ഉടന്‍ ഉണ്ടാവില്ലെന്ന പ്രതീക്ഷയാണ് പള്ളി ഭരണ നേതൃത്വത്തിനുള്ളത്. വിശ്വാസികളിലേറെയും എന്തുവന്നാലും പള്ളി സംരക്ഷിക്കണമെന്ന ഉറച്ച നിലപാടിലാണ്. ഇക്കാര്യത്തില്‍ മറ്റ് മത വിഭാഗങ്ങളുടെ പിന്‍തുണ കൂടി ലഭ്യമാവുന്ന സാഹചര്യവും നിലവിലുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

അടുത്തിടെ തോമസ്സ് പോള്‍ റമ്പാന്‍ പള്ളിയില്‍ പ്രവേശിക്കാനെത്തുമെന്നുള്ള പ്രഖ്യാപനം പുറത്തുവന്നതിനെ ത്തുടര്‍ന്ന മതമൈത്രി സംരക്ഷണ സമിതി എന്നപേരില്‍ പള്ളി സംരക്ഷണം ലക്ഷ്യമിട്ട് സംഘട രൂപം കൊണ്ടിരുന്നു. പ്രബലമായ മത -രാഷ്ട്രീയ -സാമൂഹിക സംഘടനാ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവരാണ് സംഘടയുടെ അമരത്ത് പ്രവര്‍ത്തിക്കുന്നത്. അടിയന്തര സാഹചര്യത്തില്‍ മതമൈത്രി സംരക്ഷണ സമിതി നേതാക്കള്‍ പ്രതിനിധാനം ചെയ്യുന്ന മത സംഘടനകളില്‍ നിന്നുള്ള അംഗങ്ങളും പള്ളി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വിശ്വാസികള്‍ക്കൊപ്പം അണിനിരക്കുമെന്നാണ് സൂചന.

കോതമംഗലം ചെറിയ പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. നിയമവാഴ്ച ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും തടസം നില്‍ക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കണമെന്നും കോടതി വ്യക്തമാക്കി.

ക്രമസമാധാന പ്രശ്നമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വേണം പള്ളി ഏറ്റെടുക്കാന്‍. കളക്ടറുടെ നടപടി തടസപ്പെടുത്താന്‍ വരുന്നവരെ അറസ്റ്റ് ചെയ്തു നീക്കണം. പള്ളിക്കുള്ളില്‍ തമ്പടിച്ചവരെ പൂര്‍ണമായും ഒഴിപ്പിച്ച ശേഷമാകണം പള്ളി ഏറ്റെടുക്കേണ്ടത്. ഇതിനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം കളക്ടര്‍ക്ക് ഉപയോഗിക്കാം. നിയമവാഴ്ച ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കളക്ടര്‍ ഏറ്റെടുത്ത ശേഷമാകും പള്ളി ആരാധനയ്ക്ക് വിട്ടു നല്‍കുന്ന കാര്യം പരിഗണിക്കുക. സംസ്‌കാരങ്ങള്‍ക്ക് പള്ളിയില്‍ തടസമുണ്ടാകരുതെന്നും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം കളക്ടര്‍ ഉപയോഗിക്കണമെന്ന് കോടതി വ്യക്തമാക്കി. പള്ളിയില്‍ തമ്പടിച്ചവരെ ഒഴിപ്പിച്ചിട്ട് വേണം സര്‍ക്കാര്‍ പള്ളി ഏറ്റെടുക്കേണ്ടതെന്നും, ക്രമസമാധാന പ്രശ്നം ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.യാക്കോബായ വിഭാഗം ഭൂരിപക്ഷമായ കോതമംഗലം ചെറിയ പള്ളിയുടെ അവകാശം ആര്‍ക്കാണ് എന്ന കാര്യത്തില്‍ ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്.

14 കുടുംബങ്ങള്‍ മാത്രമുള്ള ഓര്‍ത്തഡോക്സ് വിഭാഗത്തിനല്ല, ഭൂരിപക്ഷമായ തങ്ങള്‍ക്കാണ് പള്ളിയുടെ അവകാശമെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്റെ വാദം. നേരത്തെ സുപ്രീം കോടതി ഉത്തരവനുസരിച്ച് പള്ളികളില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്താന്‍ ശ്രമിച്ച ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായക്കാര്‍ പലയിടങ്ങളിലും തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭക്കു വേണ്ടി അഡ്വ. എസ്. ശ്രീകുമാര്‍, അഡ്വ റോഷന്‍ ഡി അലക്സാണ്ടര്‍ എന്നിവര്‍ ഹാജരായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category