1 GBP = 97.00 INR                       

BREAKING NEWS

കോണ്‍ട്രാക്ടര്‍ എന്ന് പരിചയപ്പെടുത്തി അടുക്കും; അതിന് ശേഷം ഒരു ലോഡ് സിമന്റ് ഓര്‍ഡര്‍ ചെയ്യും; ഗോഡൗണില്‍ സാധനം ഇറക്കിയ ശേഷം നല്‍കുക പോസ്റ്റ് ഡെറ്റഡ് ചെക്ക്; വണ്ടി ചെക്കെന്ന് തിരിച്ചറിഞ്ഞാല്‍ പിന്നെ ഭാര്യയെ പീഡിപ്പിച്ചെന്ന് പരാതി കൊടുത്ത് കടയുടമയെ കുടുക്കും; കള്ളപരാതിയിലൂടെ ലക്ഷങ്ങള്‍ തട്ടിയ മടത്തറ അഖില്‍ കുടുങ്ങി; ആശ്വാസം തിരുവനന്തപുരത്തേയും കൊല്ലത്തേയും സിമന്റ് വ്യാപാരികള്‍ക്ക്

Britishmalayali
kz´wteJI³

തിരുവനന്തപുരം: നിരവധി കടകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ മടത്തറ സ്വദേശി അഖിനെ ടക്കല്‍ പൊലീസ് പിടികൂടി്. തിരുവനന്തപുരം കൊല്ലം ജില്ലകളിലെ നിരവധി കടകളില്‍ അഖില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കല്ലറ, കടക്കല്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ തട്ടിപ്പ്. ആദ്യം കോണ്‍ട്രാക്ടര്‍ എന്ന് പരിചയപെടുത്തി കട ഉടമയുമായി അഖില്‍ അടുക്കും.

തുടര്‍ന്ന് ഒരു ലോഡ് സിമെന്റ് ഓര്‍ഡര്‍ ചെയ്യും. ശേഷം ഇയാളുടെ പ്രത്യേക കേന്ദ്രത്തില്‍ സാധനം ഇറക്കും. ഒടുവില്‍ ചെക്കില്‍ ഒരാഴ്ച ഡേറ്റ് ഇട്ട് നല്‍കി കൊടുത്തു വിടും. ആ ചെക്ക് വണ്ടി ചെക്കാണെന്ന് പിന്നീടാണ് മനസിലാവുക. പിന്നെ ഇയാള്‍ ഫോണ്‍ എടുക്കില്ല. നിയമ നടപടിയുമായി പോയാല്‍ കട ഉടമ ഭാര്യയെ പീഡിപ്പിച്ചെന്ന് അഖില്‍ സമീപ സ്റ്റേഷനില്‍ പരാതി നല്‍കും. ഒടുവില്‍ ഈ കള്ള പരാതിയില്‍ കടയുടമ അകത്താകും.

മാനം പോയ ഉടമ പിന്നെ ആ വഴിക്ക് പോകില്ല . ഇത്തരത്തില്‍ നിരവധി ഇടങ്ങളില്‍ ഇയാല്‍ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. കല്ലറയില്‍ നിന്ന് ഒരു ലക്ഷം തട്ടിയ പരാതിയില്‍ പാങ്ങോട് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് ഉണ്ട് . കല്ലറയിലെ കടയുടമ ക്കെതിരെ മോഷണം, പീഡനം തുടങ്ങി വ്യാജ പരാതികള്‍ നല്‍കി കുടുക്കാനും അഖില്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category