1 GBP = 97.00 INR                       

BREAKING NEWS

പെന്‍ഷനും ശമ്പളവും ഉള്‍പ്പെടെ മൂന്നര ലക്ഷം ശമ്പളം വാങ്ങുന്ന ഡയറക്റുടെ ഭാര്യാ സഹോദരന്‍; മുന്‍ മുഖ്യമന്ത്രി അച്യുതമേനോന്റെ മകന്‍ ഡോ രാമന്‍ കുട്ടിക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൊടുക്കുന്നത് പ്രതിമാസം 2.20ലക്ഷം; റേഡിയോളജിയിലെ പ്രൊഫസര്‍ക്ക് വിരമിച്ച ശേഷം ശമ്പളം വെറും 1.01 ലക്ഷവും; പാവപ്പെട്ടവര്‍ക്ക് ചികില്‍സയില്ലെന്ന് പറയുന്ന ശ്രീചിത്രയില്‍ ഇഷ്ടക്കാര്‍ക്ക് എല്ലാം ഇഷ്ടം പോലെ

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: സൗജന്യ ചികില്‍സ നിര്‍ത്തലാക്കി പാവങ്ങളെ ദ്രോഹിക്കുന്ന ശ്രീ ചിത്രാ മെഡിക്കല്‍ ഇന്‍സിറ്റിറ്റിയൂട്ടില്‍ ഇഷ്ടക്കാര്‍ക്ക് സുഖവാസം. പെന്‍ഷന്‍ പറ്റിയവര്‍ക്ക് വാരിക്കോരി കൊടുക്കും. ഓഡിറ്റ് വിഭാഗം തിരിമറി കണ്ടെത്തിയാല്‍ പണം തിരികെ വാങ്ങില്ല. പെന്‍ഷന്‍ പറ്റിയ ശേഷം തുടരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് വീട് അലവന്‍സും നല്‍കുന്നു. ഇങ്ങനെ സര്‍വ്വത്ര അഴിമതി. ഇതില്‍ പെന്‍ഷന്‍ പറ്റിയ ഡോക്ടര്‍ക്ക് വന്‍തുക നല്‍കി തുടരാന്‍ അനുവദിക്കുന്ന വിചിത്ര നടപടിയും ഉണ്ട്. കമ്മ്യൂണിറ്റ് മെഡിസിന്‍ ഡോക്ടറും മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്റെ മകനുമായി ഡോ രാമന്‍കുട്ടിക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്. ഇങ്ങനെ പാവങ്ങളുടെ ചികില്‍സ നിഷേധിക്കുന്ന സ്ഥാപനത്തില്‍ മാനേജ്മെന്റിന്റെ ഇഷ്ടക്കാര്‍ക്ക് നല്ലകാലം മാത്രമാണ്.
 
സി അച്യുതമേനോന്‍ സെന്ററിലാണ് വി രാമന്‍കുട്ടി ഡോക്ടറുടെ ജോലി. പെന്‍ഷനായ ശേഷവും തുടരാന്‍ അനുവദിച്ചു. പബ്ലിക് ഹെല്‍ത്തില്‍ ജോലി ചെയ്യുന്ന രാമന്‍കുട്ടിക്ക് പ്രതിമാസം 2.20 ലക്ഷം രൂപ ശമ്പളമായി കിട്ടുന്നു. ഇതിനൊപ്പം പെന്‍ഷനും. അതായത് മൂന്നരലക്ഷത്തില്‍ അധികം രൂപ മാസം രാമന്‍കുട്ടിക്ക് കിട്ടും വിധമാണ് പെന്‍ഷന്‍ കഴിഞ്ഞും ജോലി ചെയ്യാന്‍ അവസരമൊരുക്കുന്നത്. റേഡിയോളജി വിഭാഗത്തില്‍ പ്രൊഫസറായ കപില മൂര്‍ത്തിക്ക് കിട്ടുന്നത് ഒരുലക്ഷം രൂപ മാത്രമാണ്. കപില മൂര്‍ത്തിയും റിട്ടര്‍ ചെയ്ത ശേഷം തുടരുന്ന ഡോക്ടറാണ്. അതായത് രാമന്‍കുട്ടിക്കും കപില മൂര്‍ത്തിക്കും കൊടുക്കുന്ന ശമ്പളത്തില്‍ വലിയ വ്യത്യാസം ഉണ്ടെന്നതാണ് വസ്തുത. ശ്രീചിത്രയുടെ ഡയറക്ടര്‍ ആശാ കിഷോറിന്റെ സഹോദരി ഭര്‍ത്താവാണ് രാമന്‍കുട്ടി. അതായത് ബന്ധവിന് വഴിവട്ട ശമ്പളം കൊടുക്കുകയാണ് ആശാ കിഷോറിന്റെ നേതൃത്വത്തിലെ ഭരണ സമിതി എന്നതാണ് ഉയരുന്ന ആരോപണം.

ഇതിനൊപ്പമാണ് ലാബിലെ സയന്റിഫിക് ഓഫീസറായ സുലൈഖ ബേബിക്കും പി ആര്‍ ഹരിക്കും നല്‍കിയ കൂടുതല്‍ തുക തിരിച്ചു പിടിക്കേണ്ടെന്ന ഉത്തരവും. 2012ല്‍ ഇവര്‍ക്ക് നിയമവിരുദ്ധമായി പ്രെമോഷന്‍ കിട്ടിയരുന്നു. ഇത് ഇന്റേണല്‍ ഓഡിറ്റില്‍ കണ്ടെത്തി. 2012 മുതല്‍ ഇവര്‍ക്ക് കൊടുത്ത തുക തിരിച്ചു പിടിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഈ തുക എഴുതി തള്ളനാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം. സാധാരണ ഗതിയില്‍ ഇവരുടെ ഭാവി ശമ്പളത്തില്‍ നിന്ന് ഈ തുക പിടിക്കാനണ് തീരുമാനം എടുക്കേണ്ടി ഇരുന്നത്. അല്ലാത്ത പക്ഷം അവരില്‍ നിന്ന് നേരിട്ട് ഈടാക്കണമായിരുന്നു. ഇത് രണ്ടുമല്ലെങ്കില്‍ നിയമവിരുദ്ധമായി ഇവര്‍ക്ക് പ്രെമോഷന്‍ കൊടുത്ത ഉദ്യോഗസ്ഥയുടെ പിഴവാണ് ഈ അനാവശ്യ ചെലവ്. അതുകൊണ്ട് തന്നെ അവരില്‍ നിന്ന് ഈടാക്കണം. ഇതൊന്നും ചെയ്യാതെ തുകയേ വേണ്ടെന്ന് തീരുമാനിച്ചതും വിവാദമായിട്ടുണ്ട്. 2012 മുതലായതു കൊണ്ട് തന്നെ വലിയൊരു തുക ഇത്തരത്തില്‍ ശ്രീചിത്രയില്‍ നിന്നും നഷ്ടമാകും.

അഡ്മിസ്ട്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഗിരിജാ വല്ലഭനും കരാറിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. വിരമിച്ച ശേഷം സര്‍വ്വീസില്‍ തുടരുന്ന ഗിരിജാ വല്ലഭവന് വീട് അലവന്‍സ് അനുവദിക്കുന്നുണ്ട്. ഇതും നിയമ വിരുദ്ധമാണ്. റിട്ടര്‍ ചെയ്തവര്‍ക്ക് വീട് അലവന്‍സ് അനുവദിക്കരുതെന്ന ചട്ടമാണ് ലംഘിക്കപ്പെടുന്നത്. ഇതെല്ലാം ഡല്‍ഹിയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടുകഴിഞ്ഞു. ഓഡിറ്റ് വിഭാഗം പരിശോധിക്കുകയും ചെയ്യും. ഇങ്ങനെ ശ്രീചിത്രയുടെ തുക പലവഴിക്ക് ചെലവഴിക്കുന്ന സ്ഥാപനമാണ് സൗജന്യ ചികില്‍സ ഒഴിവാക്കിയുള്ള ധനസമാഹരണത്തിന് ഇറങ്ങുന്നത്. ശ്രീചിത്രയുടെ പല നടപടികളും ഇതിനോടകം വിവാദമായിട്ടുണ്ട്. ക്യാന്‍സര്‍ ചികില്‍സയിലെ മരുന്നു കണ്ടെത്തല്‍ ഉള്‍പ്പെടെയുള്ളവ ഇതില്‍ പെടും. ഇതിനിടെയാണ് സാമ്പത്തിക ധൂര്‍ത്തിന്റെ പുതിയ വിവാദവും എത്തുന്നത്.

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ആവശ്യപ്പെടുന്നതാണ്. നിലവില്‍ കിട്ടിക്കൊണ്ടിരുന്ന സൗജന്യ ചികിത്സ വെട്ടിക്കുറയ്‌ക്കേണ്ട യാതൊരു സാഹചര്യവുമില്ല. ശ്രീചിത്രയില്‍ അര്‍ഹിക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാല്‍ സൗജന്യ ചികിത്സയ്ക്ക് പുതിയ മാനദണ്ഡം ഏര്‍പ്പെടുത്തിയതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (ഗഅടജ) ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കൂടി ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഇപ്പോഴും ചേര്‍ന്നിട്ടില്ല. കാര്‍ഡിയോളജി, ന്യൂറോളജി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി, ചികിത്സ സംവിധാനമുള്ള ആശുപത്രിയാണ് ശ്രീചിത്ര. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ശ്രീചിത്രയെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെ പാവപ്പെട്ടവര്‍ക്ക് ചികില്‍സ നിഷേധിക്കുന്ന സ്ഥാപനമാണ് ബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കും പണം വാരിക്കോരി കൊടുക്കുന്നത്.

വീട്ടില്‍ ശൗചാലയവും കളര്‍ ടി.വി.യുമുണ്ടെങ്കില്‍ ശ്രീചിത്രയില്‍ ബി.പി.എലുകാര്‍ക്കും സൗജന്യചികിത്സ ലഭിക്കില്ലെന്നതാണ് പുതിയ നയം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പൂര്‍ണ സൗജന്യചികിത്സ ലഭിക്കാന്‍ ശീചിത്ര പുറത്തിറക്കിയ ഒമ്പത് മാനദണ്ഡങ്ങളിലാണ് ഇവയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒമ്പതില്‍ ഏഴെണ്ണമെങ്കിലും പാലിക്കുന്നവര്‍ക്ക് മാത്രമേ പൂര്‍ണ ഇളവിന് അര്‍ഹതയുള്ളൂ. രോഗികളുടെ സാമൂഹിക- സാമ്പത്തിക സ്ഥിതി വിലയിരുത്താനാണ് ഈ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കുന്നത്. പൂര്‍ണമായ ചികിത്സാ ഇളവുകള്‍ നിരാലംബര്‍ക്ക് മാത്രമായി ചുരുക്കുകയും ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്ക് നല്‍കിയിരുന്ന ഇളവ് 30 ശതമാനമായി ചുരുക്കുകയുമാണ് ചെയ്തത്. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന എ.പി.എലുകാര്‍ക്ക് നേരത്തേ അനുവദിച്ചിരുന്ന സൗജന്യങ്ങളും ഉപേക്ഷിച്ചു. ചികിത്സാ ഇളവുകള്‍ എടുത്തുകളഞ്ഞതിനെതിരേ കടുത്ത പ്രതിഷേധമാണുയരുന്നത്. ഇത്തരത്തിലൊരു സ്ഥാപനമാണ് മുന്‍ മുഖ്യമന്ത്രിയായ അച്യുതമേനോന്റെ മകന് പെന്‍ഷനും ശമ്പളവും ഒരുമിച്ച് കിട്ടാന്‍ സാഹചര്യമൊരുക്കുന്നത്. പാവം രോഗികളോട് കണ്ണടയ്ക്കുന്ന സമീപനമാണ് ശ്രീചിത്ര എടുക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ, ആരോഗ്യസുരക്ഷാപദ്ധതി ശ്രീചിത്ര നടപ്പാക്കുന്നില്ല. കാരുണ്യയില്‍ നിശ്ചയിച്ചിട്ടുള്ള പല ചികിത്സാനിരക്കുകളും സ്വീകാര്യമല്ലെന്ന നിലപാടിലാണ് ശ്രീചിത്ര. സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പിന്തുണ നല്‍യാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ധാരണാപത്രം ഒപ്പിടാമെന്നാണ് ആശുപത്രി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചത്. ഇതില്‍ ധനവകുപ്പ് മറുപടി നല്‍കിയിട്ടില്ല. ആയുഷ്മാന്‍ഭാരത് കെ.എ.,എസ്പി. പദ്ധതി പൂര്‍ണമായി നടപ്പാക്കുന്നതുവരെ ബി.പി.എല്‍. വിഭാഗത്തിന് ചികിത്സാസൗജന്യം ഉറപ്പാക്കാനാണ് സാമൂഹികസാമ്പത്തികസ്ഥിതി വിലയിരുത്തല്‍ ആരംഭിച്ചതെന്ന് ശ്രീചിത്ര അധികൃതര്‍ വിശദീകരിക്കുന്നു. ഇതിനിടെയാണ് പുതിയ വിവാദങ്ങള്‍ എത്തുന്നത്. ശ്രീചിത്രയില്‍ ചികില്‍സാ ഇളവുകള്‍ വെട്ടിക്കുറച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു കഴിഞ്ഞു. ഡയറക്ടറോട് കമ്മിഷന്‍ വിശദീകരണം തേടി. തിരുവനന്തപുരം ശ്രീചിത്രയില്‍ ചികില്‍സാ ഇളവുകള്‍ വെട്ടിക്കുറച്ചതോടെ രോഗികള്‍ നെട്ടോട്ടമോടുകയാണ്.

ശ്രീചിത്ര ആശുപത്രിയില്‍ പാവപ്പെട്ട രോഗികളുടെ ചികില്‍സാ ഇളവുകള്‍ വെട്ടിക്കുറച്ചതിനെതിരെ ഡോക്ടര്‍മാരുള്‍പ്പെടെ ജീവനക്കാര്‍ പ്രതിഷേധത്തിലായിരുന്നു. ഉയര്‍ന്ന തസ്തികകളിലെ പരിധി കടന്നുള്ള ശമ്പള വര്‍ധനയും മാനേജ്മെന്റിന്റെ പിടിപ്പുകേടും സ്ഥാപനത്തെ വന്‍ പ്രതിസന്ധിയിലാക്കിയെന്നാണ് ജീവനക്കാരുടെ ആക്ഷേപം. നേരത്തെ ബിപിഎല്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഹാജരാക്കിയാല്‍ നിരക്ക് ഇളവ് ലഭിക്കുമായിരുന്നു. സ്ഥിരവരുമാനം ഇല്ലാത്തവര്‍, സ്വന്തമായി വീടില്ലാത്തവര്‍ കുടുംബത്തില്‍ വിധവകളോ മാറാ രോഗികള്‍ ഉള്ളവര്‍ തുടങ്ങി ഏഴ് നിബന്ധനകള്‍ രേഖകള്‍ സഹിതം പാലിച്ചാലേ ഇനി നിരക്കിളവ് ലഭിക്കൂ. അഞ്ചുലക്ഷം രൂപവരെ ലഭിക്കുന്ന കാസ്പ് ഇന്‍ഷുറന്‍സ് പദ്ധതിയും ശ്രീചിത്ര നടപ്പാക്കിയിട്ടില്ല. ഇതിനു പുറമെയാണ് നിലവിലെ ചികില്‍സാ ആനുകൂല്യങ്ങള്‍ കൂടി വെട്ടിക്കുറച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category