1 GBP = 97.00 INR                       

BREAKING NEWS

പിണറായിയുടെ ഗുഡ് ലിസ്റ്റില്‍ ഇടം പിടിച്ചത് വീണാ ജോര്‍ജിനും സജി ചെറിയാനും ഗുണകരമാകുമോ? മന്ത്രിസഭാ പുനഃസംഘടനാ വാര്‍ത്ത പുറത്തു വന്നതോടെ ഇരുവര്‍ക്കും വന്‍ പ്രതീക്ഷ; മന്ത്രിസഭാ രൂപീകരണ സമയത്ത് പരിഗണിക്കപ്പെട്ട രാജു എബ്രഹാമും സുരേഷ് കുറുപ്പും അവസാന ലിസ്റ്റില്‍ പുറത്ത്; ഗണേശ് കുമാറിന്റെ കാര്യത്തില്‍ അവ്യക്തത മാറുന്നില്ല; വ്യവസായ മന്ത്രിയാക്കാന്‍ നീക്കം നടത്തി കടകംപള്ളി പുറത്താവാതിരിക്കാന്‍ പെടാപാടില്‍; കെടി ജലീലും ഭീഷണിയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മന്ത്രിസഭ പൊളിച്ചു പണിയാനുള്ള ആലോചനകള്‍ സജീവമാകുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ വീണാ ജോര്‍ജിനും സജി ചെറിയാനും. ഓര്‍ത്തഡോക്സ് സഭയുടെ പ്രതിനിധിയായി വീണ ജോര്‍ജ് മന്ത്രിയാകുമെന്നാണ് സൂചന. സജി ചെറിയാനും പരിഗണനാ പട്ടികയിലുണ്ട്. നിലവില്‍ രണ്ട് വനിതാ മന്ത്രിമാരാണ് ഉള്ളത്. ഇത് മൂന്നായി ഉയര്‍ത്താനാണ് മുഖ്യമന്ത്രി പിണറായിയുടെ തീരുമാനം. കൊട്ടാരക്കരയുടെ അയിഷാ പോറ്റിയും ലിസ്റ്റിലുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍, എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെടി ജലീലിനും പദവി നഷ്ടമാകും.

അഞ്ചോളം പുതിയ മന്ത്രിമാര്‍ കാബിനറ്റിലെത്തുമെന്നാണ് വിവരം. സ്പീക്കര്‍ ശ്രീരാമകഷ്ണന്‍ മന്ത്രിസഭയിലെത്തുമെന്നും സൂചനയുണ്ട്. പി ശ്രീരാമകൃഷ്ണന്‍ മന്ത്രിയാകുന്നതോടെ മുതിര്‍ന്ന എംഎല്‍എമാരായ സുരേഷ് കുറുപ്പോ രാജു എബ്രഹാമോ സ്പീക്കര്‍ സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇരുവരേയും മന്ത്രിയാക്കുന്നതിനോട് പിണറായി വിജയന് താല്‍പ്പര്യമില്ല. സുരേഷ് കുറുപ്പ് സ്പീക്കറാകാനാണ് കൂടുതല്‍ സാധ്യത. അങ്ങനെ വന്നാല്‍ റാന്നിയിലെ എംഎല്‍എയ്ക്ക് നിരാശയാകും ഉണ്ടാവുക. അതിനിടെ സ്വതന്ത്രനായി ജയിച്ച് മന്ത്രിസഭയിലെത്തിയ കെടി ജലീലിന് സ്ഥാനം നഷ്ടമാകുമെന്ന് സൂചനയുണ്ട്. എംജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇതിന് കാരണം. മോശം പെര്‍ഫോമന്‍സുള്ള പലര്‍ക്കും സ്ഥാനം നഷ്ടമായേക്കാം. വിവാദം ഉണ്ടാക്കുന്നവരേയും പുറത്താക്കാനാണ് സാധ്യത. കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവരുടെ സ്ഥാനത്തിന് ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തിന്റെ പ്രതിനിധിയായ വട്ടിയൂര്‍ക്കാവില്‍ നിന്ന് ജയിച്ച പ്രശാന്തിനെ മന്ത്രിസഭയില്‍ എടുക്കാനും സാധ്യതയുണ്ട്.

ജനകീയരായ നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള പുനഃസംഘടനയാണ് ലക്ഷ്യമിടുന്നത്. വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തിയാല്‍ തീരുമാനം ഉണ്ടാകും. വനിതാ മന്ത്രിമാരായ കെ കെ ശൈലജയ്ക്കും ജെ മേഴ്സിക്കുട്ടിയമ്മയ്ക്കും സ്ഥാനമാറ്റമുണ്ടാകില്ല. പുനഃസംഘടന കഴിയുമ്പോള്‍ സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം 20ല്‍ നിന്ന് 21 ആയി ഉയരുമെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാക്കളായ ഇ പി ജയരാജനും എ കെ ബാലനും സ്വയം മന്ത്രിസ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ ഇവര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും. എന്നാല്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കിയേക്കുമെന്ന് സൂചനയുണ്ട്. ധനമന്ത്രി തോമസ് ഐസക്, വൈദ്യുത മന്ത്രി എം എം മണി, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് തുടങ്ങിയവര്‍ സ്ഥാനത്തു തുടരും.

എം സ്വരാജ്, എ എന്‍ ഷംസീര്‍ തുടങ്ങിയ യുവ എംഎല്‍എമാരെയും മുതിര്‍ന്ന നേതാവ് സി കെ ശശീന്ദ്രനെയും മന്ത്രിസഭയിലേയ്ക്ക് പരിഗണിക്കുന്നുണ്ടെങ്കിലും അതിന് കൂടുതല്‍ മന്ത്രിമാര്‍ രാജി വെക്കാന്‍ തയ്യാറാകേണ്ടതുണ്ട്. ഇതിനിടെ ബാലകൃഷ്ണപിള്ളയുടെ ആവശ്യം പരിഗണിച്ച് ഗണേശ് കുമാറിനെ മന്ത്രിയാക്കുന്നതും പരിഗണനയിലാണ്. ഗണേശിന് ഗതാഗത വകുപ്പ് നല്‍കാന്‍ മുഖ്യമന്ത്രിക്ക് താല്‍പ്പര്യമുണ്ടെന്നാണ് സൂചന. സി പി എം മന്ത്രിമാര്‍ മത്രമേ മാറാന്‍ സാധ്യതയുള്ളൂ. മന്ത്രി സഭാ പുനഃസംഘടനയുണ്ടായാല്‍ ഘടക കക്ഷികളെ ഉള്‍പെടുത്താന്‍ സാധ്യത കുറവാണ്. അതു കൊണ്ട് തന്നെ കേരളാ കോണ്‍ഗ്രസ് ബി യുടെ സാധ്യത മുഖ്യമന്ത്രിയുടെ തീരുമാനത്തെ അനുസരിച്ചിരിക്കും. ഗണേശ് മന്ത്രിയായാല്‍ കടകംപള്ളി പുറത്തു പോകുമെന്നാണ് റിപ്പോര്‍ട്ട്.

സിപിഎം മന്ത്രിമാരില്‍ പലരുടേയും പ്രകടനത്തില്‍ മുഖ്യമന്ത്രി തൃപ്തനല്ല. മന്ത്രിമാരായ എസി മൊയ്തീന്‍, ടി പി രാമകൃഷ്ണന്‍ എന്നിവരെ സംഘടനാ ചുമതലയിലേക്ക് മടക്കി കൊണ്ടു വരാനാണ് പിണറായി ആഗ്രഹിക്കുന്നുണ്ട്. മന്ത്രിസഭയ്ക്ക് കൂടുതല്‍ യുവത്വം നല്‍കി അതിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളിലേക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ എത്തിക്കാനാണ് പിണറായിയുടെ ശ്രമം. മറ്റാരെ പരീക്ഷിച്ചാലും വിജയിക്കാത്ത റാന്നിയില്‍ രാജു എബ്രഹാം 5 വട്ടം ജയിച്ചിട്ടും മന്ത്രിയാക്കിയില്ല. യുഡിഎഫ് കോട്ടയായ കോട്ടയത്തെ ഏറ്റുമാനൂരില്‍ തുടര്‍ച്ചയായി ജയിക്കുന്ന സുരേഷ് കുറുപ്പിനും മന്ത്രിയാകണമെന്ന മോഹമുണ്ട്. ഇതു രണ്ടും നടക്കില്ലെന്നാണ് ഇപ്പോഴും പുറത്തു വരുന്ന റിപ്പോര്‍ട്ട്. പത്തനംതിട്ടയില്‍ നിന്ന് ഒരാള്‍ക്ക് സാധ്യത തെളിയുമ്പോള്‍ അത് വീണാ ജോര്‍ജിനാകുന്നു.

സിപിഎമ്മില്‍ രണ്ട് തവണയിലധികം മത്സരിച്ച് ജയിച്ച എംഎല്‍എമാര്‍ക്ക് വീണ്ടും സീറ്റ് നല്‍കുക പതിവില്ലാത്തതാണ്. എന്നാല്‍ റാന്നിയിലെ സാഹചര്യത്തില്‍ രാജു എബ്രഹാം മാത്രമേ ജയിക്കൂവെന്ന് സിപിഎമ്മിന് അറിയാം. മികച്ച ഇടപെടലുകളിലൂടെ റാന്നിയിലും പത്തനംതിട്ടയിലും നിറഞ്ഞു നില്‍ക്കുന്ന രാജു എബ്രഹാമിന് ആദ്യം മന്ത്രി സ്ഥാനം നല്‍കാത്തതിന്റെ കാരണം വ്യക്തമലായിരുന്നു. . ഏറ്റുമാനൂര്‍ എന്നത് കോട്ടയം ജില്ലയിലെ യുഡിഎഫ് കോട്ടയാണ്. നായര്‍ സമവാക്യത്തെ അനുകൂലമാക്കി കഴിഞ്ഞ തവണ തോമസ് ചാഴിക്കാടനെ അട്ടിമറിച്ചാണ് ഏറ്റുമാനൂര്‍ ഇടതുപക്ഷത്തേക്ക് സുരേഷ് കുറുപ്പ് എത്തിച്ചത്.

ഇത്തവണയും വമ്പന്‍ വിജയം ആവര്‍ത്തിച്ചു. കോട്ടയം ലോക്‌സഭയില്‍ സുരേഷ് കുറപ്പ് നേടിയ വിജയങ്ങളും കോണ്‍ഗ്രസിനെ പോലും ഞെട്ടിച്ചിരുന്നു. അത്തരമൊരു ജനകീയ മുഖത്തെ സിപിഎം ഇത്തവണയും മന്ത്രിസ്ഥാന പട്ടികയില്‍ നിന്നും മാറ്റി നിര്‍ത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category