1 GBP = 94.80 INR                       

BREAKING NEWS

ഡിസി ബുക്സ് പുറത്തിറക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പുസ്തകം നിരോധിക്കണം; സെമിനാരികളിലും കന്യാസ്ത്രീ മഠങ്ങളിലും ലൈംഗിക അരാജകത്വമെന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ കന്യാസ്ത്രീകള്‍ക്കും പുരോഹിതര്‍ക്കും വിശ്വാസി സമൂഹത്തിനും നാണക്കേട് ഉണ്ടാക്കുന്നത്; പുസ്തകത്തിന്റെ അച്ചടിയും വിതരണവും നിര്‍ത്തിവെക്കണം: ലൂസിയുടെ ആത്മകഥ നിരോധിക്കാന്‍ ഹൈക്കോടതിയില്‍ കന്യാസ്ത്രീയുടെ ഹര്‍ജി; ഉള്ളടക്കത്തില്‍ പരാതി ഉണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാന്‍ നിര്‍ദേശിച്ച് ഹര്‍ജി തള്ളി കോടതി

Britishmalayali
kz´wteJI³

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയായ കര്‍ത്താവിന്റെ നാമത്തില്‍ എന്ന പുസ്തകത്തിന്റെ അച്ചടിയും വിതരണവും നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. എസ്എംഐ സന്യാസിനി സഭാംഗമായ സിസ്റ്റര്‍ ലിസിയ ജോസഫ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഡിസി ബുക്ക് പുറത്തിറക്കുന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ പരാതി ഉണ്ടെങ്കില്‍ പൊലീസില്‍ പരാതി നല്‍കണം എന്നാണ് പരാതിക്കാരിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പൊലീസ് നടപടി എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഡിസി ബുക്സ് പുറത്തിറക്കിയ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ കന്യാസ്ത്രീകള്‍ക്കും പുരോഹിതര്‍ക്കും വിശ്വാസി സമൂഹത്തിനും നാണക്കേട് ഉണ്ടാക്കുന്നതാണ് എന്നു ചൂണ്ടിക്കാട്ടിയായിരുന്നു എസ്എംഐ സന്യാസിനി സഭാംഗമായ സിസ്റ്റര്‍ ലിസിയ ജോസഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതിനാല്‍ ഇതിന്റെ അച്ചടിയും വിതരണവും നിര്‍ത്തിവെക്കണം. ലൂസി കളപ്പുര, ഡിസി ബുക്സ്, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. ഈ ഹര്‍ജിയാണ് തള്ളിയത്.

സെമിനാരിയിലും മഠങ്ങളിലും കന്യാസ്ത്രീകള്‍ക്കും വൈദിക വിദ്യാര്‍ത്ഥികള്‍ക്കും പുരോഹിതരില്‍ നിന്നും നിരവധി ലൈംഗിക അതിക്രമങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര ആത്മകഥയില്‍ അക്കമിട്ട് നിരത്തിയിരുന്നു. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം 2019 നവംബര്‍ അവസാനമാണ് വിപണയില്‍ എത്തിയത്.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എം കെ രാംദാസാണ് ആത്മകഥ തയ്യാറാക്കിയത്. ഡിസംബര്‍ 10ന് എറണാകുളത്ത് വെച്ച് പുസ്തകം റിലീസ് ചെയ്യും.

പുരോഹിതരില്‍ നിന്നും നാലുതവണ ലൈംഗിക അതിക്രമം നേരിട്ടിരുന്നുവെന്നും ലൂസി വെളിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. കൂടാതെ മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ചൂഷണം നടത്തുന്നു, കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാ. റോബിന് പല കന്യാസ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു, മഠത്തില്‍ കഴിഞ്ഞിരുന്ന കന്യാസ്ത്രീ പ്രസവിച്ചെന്നും ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും ലൂസി പുസ്തകത്തില്‍ ആരോപിക്കുന്നു.

അതേസമയം, പുസ്തകത്തിലെ ചില ഭാഗങ്ങള്‍ സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഭയില്‍ ലൈംഗിക ചൂഷണം നടത്തുന്ന നിരവധി വൈദികരുണ്ടെന്നും ഇത് സംബന്ധിച്ച് കേസുകളുണ്ടെന്നും ഇത് പരസ്യമായ ഒരു രഹസ്യമാണെന്നും അവര്‍ പറയുന്നു. ഇതൊക്കെ എഴുതാന്‍ എന്താണ് പ്രേരണയായതെന്ന ചോദ്യത്തിന് സഭയില്‍ മാറ്റം വരുത്താന്‍ താന്‍ ആഗ്രഹിക്കുന്നെന്ന് ആയിരുന്നു അവരുടെ മറുപടി.

വിവാഹം കഴിക്കാനും സഭയുടെ കാര്യങ്ങളില്‍ ഇടപെടാനും ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുമതി നല്‍കണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു. തനിക്കു തന്നെയും മറ്റു ചില കന്യാസ്ത്രീകള്‍ക്കും നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങളാണ് പുസ്തകത്തില്‍ പ്രധാനമായും സിസ്റ്റര്‍ ലൂസി കളപ്പുര പരാമര്‍ശിക്കുന്നത്. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിന് ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചതായും പുസ്തകത്തില്‍ ലൂസി കളപ്പുര ആരോപിക്കുന്നു.

സിസ്റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍ നിന്നും പുറത്താക്കിയിരുന്നു. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചായിരുന്നു പുറത്താക്കിയത്. സഭാ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന് മുന്നില്‍ സിസ്റ്റര്‍ ലൂസി കളപ്പുര അപേക്ഷ നല്‍കിയെങ്കിലും പൗരസ്ത്യ തിരുസംഘം തള്ളിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category