1 GBP = 93.10 INR                       

BREAKING NEWS

ബ്രിസ്റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ നൈറ്റ് വിജില്‍ നാളെ; ബ്രദര്‍ ജോസ് കുര്യാക്കോസ് നയിക്കും

Britishmalayali
ജെഗ്ഗി ജോസഫ്

ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ എസ്ടിഎസ്എംസിസി ആദ്യ വെള്ളിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ വെള്ളിയാഴ്ച നാളെ ഉണ്ടായിരിക്കുന്നതാണ്. വൈകീട്ട് ആറു മുതല്‍ പത്തു മണിവരെയാണ് നൈറ്റ് വിജില്‍. സെഹിയോന്‍ യുകെയുടെ പ്രശസ്ത വചന പ്രഘോഷകനായ ബ്രദര്‍ ജോസ് കുര്യാക്കോസാണ് ശുശ്രൂഷകള്‍ നയിക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് ജപമാല സമര്‍പ്പണത്തോടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രൈയ്സ് ആന്‍ഡ് വര്‍ഷിപ്പ്. വചന പ്രഘോഷണം, വിശുദ്ധ കുര്‍ബാന, ദിവ്യ കാരുണ്യ ആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ക്രിസ്മസിനായി ഒരുങ്ങുന്ന സമയത്തുള്ള നൈറ്റ് വിജിലിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. എസ്ടിഎസ്എംസിസി വികാരി ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടി എല്ലാവരേയും ക്ഷണിക്കുന്നു
സ്ഥലത്തിന്റെ വിലാസം
St. Joseph Catholic Church, Forest Road, Fishponds, Bristol, BS16 3QT

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category