1 GBP =92.30INR                       

BREAKING NEWS

മണ്ഡല ചിറപ്പ് മഹോത്സവവും ധനുമാസ തിരുവാതിര ആഘോഷവും ഈമാസം 28ന് ക്രോയിഡോണില്‍

Britishmalayali
kz´wteJI³

ണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മണ്ഡല ചിറപ്പ് മഹോത്സവവും ധനുമാസ തിരുവാതിര ആഘോഷവും ഈ മാസം 28ന് ക്രോയ്ഡോണ്‍ വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. പതിവുപോലെ മണ്ഡല-തിരുവാതിര ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ് ലണ്ടന്‍ നഗരവും. ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരമാണ് എല്‍എച്ച്എ സത്സംഗ ലക്ഷ്യം എന്നതുകൊണ്ടും തിരുവാതിര ആഘോഷങ്ങളും മണ്ഡല-ചിറപ്പ് മഹോത്സവവും ഒരുമിച്ചു കൊണ്ടാടുന്നു എന്നതുകൊണ്ടും 'ഹരി-ഹര-സുത' സാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന അത്യപൂര്‍വ്വ സംഗമമായി ഈ മാസത്തെ സത്സംഗം കണക്കാക്കപ്പെടുന്നു.

മണ്ഡലകാല സമാപനത്തോട് അനുബന്ധിച്ച് അയ്യപ്പ പൂജയും, പടിപൂജയും, തിരുവാതിര ആഘോഷങ്ങളോട് അനുബന്ധിച്ച് എല്‍എച്ച്എ വനിതാ സംഘത്തിന്റെ തിരുവാതിര കളിയും ഈമാസം 28ന് പ്രതിമാസ സത്സംഗ വേദിയായ വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടത്തപ്പെടും. വൈകിട്ട് 5.30ന് അയ്യപ്പ ഭജനയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ പടിപൂജയ്ക്കു ശേഷം ദീപാരാധനയോടെ അവസാനിക്കും. ദീപാരാധനയ്ക്കു ശേഷം പാരമ്പര്യ ശൈലിയില്‍ തയ്യാറാക്കിയ തിരുവാതിര പുഴുക്കും കഞ്ഞിയും പരമ്പരാഗത രീതിയില്‍ പാള പാത്രങ്ങളിലാണ് വിളമ്പുന്നത് എന്നതും എല്‍എച്ച്എയുടെ ആഘോഷ പരിപാടികളുടെ മാത്രം പ്രത്യകതയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും ബന്ധപ്പെടുക
സുരേഷ് ബാബു - 07828137478, സുഭാഷ് ശര്‍ക്കര - 07519135993, ജയകുമാര്‍ - 07515918523, ഗീത ഹരി - 07789776536, ഡയാന അനില്‍കുമാര്‍ - 07414553601
Monthly Satsang Venue
West Thornton Community Centre, 731 - 735, London Road, Thornton Heath, Croydon CR7 6AU

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category