1 GBP = 93.60 INR                       

BREAKING NEWS

മൈബോസ് ഇനി ജീവിതത്തില്‍ എന്റെ ബോസ്! ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്റെ മരുമകളായി എത്തിയതുകൊച്ചിക്കാരന്‍ റിട്ടേഡ് നാവികസേന കമാന്‍ഡറുടെ മകള്‍; റോഹന്മൂര്‍ത്തിയുടേയും അപര്‍ണാ കൃഷ്ണന്റേയും താലികെട്ട് നടന്നത് അടുത്ത സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തില്‍; റോഹന്റെ ഐ.ടി കമ്പനിയില്‍ ഓപ്പറേഷന്‍ വിഭാഗം മനേജരില്‍ നിന്ന് ജീവിത പങ്കാളിയായി മലയാളി എത്തുമ്പോള്‍

Britishmalayali
kz´wteJI³

ബെംഗളൂരു: ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെയും സുധാമൂര്‍ത്തിയുടെയും മകന്‍ റോഹന്മൂര്‍ത്തിയും കൊച്ചി സ്വദേശിനി അപര്‍ണ കൃഷ്ണനും ബെംഗളൂരുവില്‍ വിവാഹിതരായി.നാവികസേനാ റിട്ട. കമാന്‍ഡര്‍ കെ.ആര്‍. കൃഷ്ണന്റെയും എസ്.ബി.ഐ. ജീവനക്കാരി സാവിത്രി കൃഷ്ണന്റെയും മകളാണ് അപര്‍ണ. റോഹന്റെ ഉടമസ്ഥതയിലുള്ള ഐ.ടി. കമ്പനിയായ സോറോക്കോയുടെ ഓപ്പറേഷന്‍സ് വിഭാഗം ജനറല്‍ മാനേജരാണ് അപര്‍ണ.

ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്.ഡി.യുള്ള റോഹന്‍ അവിടത്തെ ജൂനിയര്‍ഫെലോയുമാണ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ആഘോഷങ്ങള്‍ നവംബര്‍ 29-ന് തുടങ്ങിയിരുന്നു. ബെംഗലൂരില്‍ നടന്നവിവാഹത്തിന് ശേഷം വൈകീട്ട് പഞ്ചനക്ഷത്ര ഹോട്ടലില്‍ സത്കാരം ഒരുക്കിയിയിരുന്നു, മൂന്നുവര്‍ഷം മുമ്പ് ഒരു പൊതുസുഹൃത്തു വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്.

കൊച്ചി നേവല്‍ പബ്ലിക് സ്‌കൂള്‍, ചിന്മയ വിദ്യാലയ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അപര്‍ണ, സ്‌കോളര്‍ഷിപ്പോടെ കാനഡയിലെ യൂണൈറ്റഡ് വേള്‍ഡ് കോളേജില്‍നിന്ന് ഹയര്‍ സെക്കന്‍ഡറിയും യു.എസിലെ ഡാര്‍ട്ട്മൗത്ത് കോളേജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദവും നേടിയിട്ടുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഉപരിപഠനവും നടത്തി.

പിന്നീട് യു.എസില്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി കമ്പനിയായ 'മെക്കന്‍സി'യിലും ഇന്ത്യയില്‍ പ്രമുഖ നിക്ഷേപക സ്ഥാപനമായ 'സെക്വയ ക്യാപ്പിറ്റലി'ലും ജോലിചെയ്തു. 29-കാരിയായ അപര്‍ണ ഇപ്പോള്‍ ബെംഗളൂരുവില്‍ ഒരു ടെക് സ്റ്റാര്‍ട്ടപ്പിലാണ് പ്രവര്‍ത്തിക്കുന്നത്.

36-കാരനായ രോഹന്‍ ഹാര്‍വാഡ് സൊസൈറ്റി ഓഫ് ഫെലോസില്‍ ജൂനിയര്‍ ഫെലോയും 'മൂര്‍ത്തി ക്ലാസിക്കല്‍ ലൈബ്രറി ഓഫ് ഇന്ത്യ'യുടെ സ്ഥാപകനുമാണ്. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി. നേടിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category