1 GBP = 93.60 INR                       

BREAKING NEWS

കുടത്തിലുള്ളത് 20 കിലോ തൂക്കമുള്ള 2600ല്‍ പരം ചെമ്പ് നാണയങ്ങള്‍; പഴക്കം നിര്‍ണ്ണയിക്കാന്‍ ക്ലാവ് പിടിച്ചതിനാല്‍ ലാബിലെ പരിശോധന അനിവാര്യം; ഈ പണം കൊണ്ട് രാജഭരണകാലത്താണെങ്കില്‍ 1000 ഏക്കര്‍ എങ്കിലും വാങ്ങാനാകുമെന്ന് വിലയിരുത്തല്‍; കിട്ടിയ 'നിധി'യുടെ മൂല്യം നിശ്ചയിച്ചാല്‍ പണം നല്‍കി മുതല്‍ പുരാവസ്തു ശേഖരത്തിലേക്ക് മാറ്റും; അശരണരുടെ പടത്തലവനെ തേടി വീണ്ടും ഭാഗ്യമെത്തും; കിട്ടുന്നത് പാവങ്ങള്‍ക്ക് വീതിച്ചു നല്‍കാന്‍ രത്നാകരന്‍ പിള്ളയും; കിളിമാനൂരില്‍ നിധി കുംഭം ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

കിളിമാനൂര്‍: കീഴ്പേരൂര്‍ തിരുപാല്‍ക്കടല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു കിഴക്കു ഭാഗത്തെ പുരയിടത്തില്‍ നിന്ന് രാജഭരണ കാലത്തെ നാണയങ്ങളുടെ വന്‍ശേഖരം കണ്ടെത്തിയതോടെ വീണ്ടും ബി രത്നാകരന്‍ പിള്ള താരമാവുകയാണ്. മണ്‍കുടത്തില്‍ അടച്ചു കുഴിച്ചിട്ട നിലയിലാണ് ഇവ കണ്ടെടുത്തത്. നാണയശേഖരം കിട്ടിയത് 2018ലെ ക്രിസ്മസ് ബംപര്‍ ലോട്ടറി, 6 കോടി രൂപ ലഭിച്ചയാളുടെ പുരയിടത്തില്‍ നിന്നായിരുന്നു.

ഒന്നര വര്‍ഷം മുന്‍പ് രത്നാകരന്‍പിള്ള വിലയ്ക്കു വാങ്ങിയ 27 സെന്റ് വസ്തുവില്‍ കൃഷി ചെയ്യുന്നതിനായി 2 പേര്‍ കിളച്ചു കൊണ്ടിരിക്കെയാണ് കുടം കണ്ടെത്തിയത്. നാണയം കണ്ട ഉടന്‍ രത്നാകരന്‍പിള്ള പടമെടുത്ത് വാട്സാപ്പില്‍ ഇട്ടു. പുറകെ കിളിമാനൂര്‍ പൊലീസിലും അറിയിച്ചു. തുടര്‍ന്ന് പുരാവസ്തു വകുപ്പും സ്ഥലത്ത് എത്തുകയും കൂടുതല്‍ പരിശോധനയ്ക്കായി നാണയം കൊണ്ടു പോവുകയും ചെയ്തു. ക്ലാവ് പിടിച്ചതിനാല്‍ ലാബില്‍ പരിശോധന നടത്തിയാല്‍ മാത്രമേ നാണയത്തിന്റെ പഴക്കം അറിയുവാന്‍ കഴിയൂ. അതിന് ശേഷം നാണയങ്ങളുടെ മൂല്യം കണക്കാക്കും. മൂല്യം നിശ്ചയിച്ചാല്‍ ആ തുക രത്നാകരന്‍ പിള്ളയ്ക്ക് നല്‍കി നാണയങ്ങള്‍ പുരാവസ്തു വകുപ്പ് ഏറ്റെടുക്കും. പണം കിട്ടിയാലും ഇല്ലെങ്കിലും രത്നാകരന്‍ പിള്ള ഹാപ്പിയാണ്. പണം തനിക്ക് കിട്ടിയാല്‍ ഇനിയും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചെലവാക്കുമെന്ന് രത്നാകരന്‍ പിള്ള നാട്ടുകാരെ അറിയിച്ചിട്ടുണ്ട്.

വെള്ളല്ലൂര്‍ കീഴ്പേരൂര്‍ രാജേഷ്ഭവനില്‍ മുന്‍ പഞ്ചായത്ത് അംഗം ബി.രത്നാകരന്‍ പിള്ളയുടെ പുരയിടത്തില്‍ നിന്നാണു 'നിധി' കണ്ടെടുത്തത്. 20 കിലോ തൂക്കമുള്ള 2600ല്‍പരം ചെമ്പ് നാണയങ്ങളാണ് കുടത്തില്‍ നിന്നു ലഭിച്ചത്. നാണയത്തില്‍ രാജാവിന്റെ പടവും ബാലരാമവര്‍മ മഹാരാജ ഓഫ് ട്രാവന്‍കൂര്‍ എന്ന് ഇംഗ്ലിഷില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ക്ഷേത്രവും സ്ഥലവും കൂടുതല്‍ പരിശോധിക്കാന്‍ വീണ്ടും എത്തുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിരുപാല്‍ക്കടല്‍ ശ്രീകൃഷ്ണക്ഷേത്രവും കവടിയാര്‍ കൊട്ടാരവുമായി ബന്ധമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. രാവിലെ പത്ത് മണിയോടെ പുരയിടം കിളക്കുന്നതിനിടയ്ക്കാണ് ഒരു കുടം ശ്രദ്ധയില്‍പ്പെടുകയും സംശയംതോന്നി പരിശോധിച്ചപ്പോഴാണ് പഴയകാലത്തെ നാണയങ്ങളാണെന്ന് മനസിലാകുകയും ചെയ്തത്. രാജ ഭരണ കാലത്തെ ശംഖു ചക്രങ്ങളാണ് കിട്ടിയിട്ടുള്ളത്. വിവരം ഉടന്‍ പൊലീസില്‍ അറിയിക്കുകയും കിളിമാനൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയും തുടര്‍ന്ന് പുരാവസ്തു അധികൃതരെ വിവരമറിയിക്കുകയും ചെയ്തു.

20 കിലോ തൂക്കമുള്ള 2600ഓളം നാണയങ്ങളുള്ള കുടമാണ് കണ്ടെത്തിയത്. ഇരുപത് കിലോഗ്രാം തൂക്കമുള്ള രണ്ടായിരത്തി അറന്നൂറ് നാണയങ്ങളാണ് കണ്ടെടുത്തത്. അക്കാലത്തെ മൂല്യം അനുസരിച്ച് ആയിരം ഏക്കര്‍ ഭൂമി വാങ്ങാന്‍ കഴിയുമെന്നാണ് പുരാവസ്തു അധികൃതര്‍ പറയുന്നത്. നാട്ടില്‍ സാമൂഹികസേവന രംഗത്ത് പണ്ട് മുതല്‍ സജീവമായിരുന്നു രത്‌നാകരന്‍പിള്ള. നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴ്‌പേരൂര്‍ വാര്‍ഡില്‍ തുടര്‍ച്ചയായി രണ്ട് വട്ടം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരുന്നു. കഴിഞ്ഞവട്ടം വനിതാ വാര്‍ഡായതിനാല്‍ മത്സരിച്ചില്ല. ഇതിനിടയിലാണ് 2018ലെ ക്രിസമസ് ബമ്പര്‍ സമ്മാനമായ ആറ് കോടി രൂപ രത്‌നാകരനെ തേടിയെത്തിയത്. സമ്മാനത്തുക ബാങ്കിലിട്ട് സ്വന്തം കാര്യം നോക്കാതെ അതിലൊരു വിഹിതം വിനിയോഗിച്ച് ഭൂരഹിതരായ നിരവധി പേര്‍ക്ക് വസ്തുവും വീടും വച്ച് നല്‍കി.

രണ്ട് വര്‍ഷം മുമ്പുണ്ടായ കൊടും വരള്‍ച്ചയില്‍ സ്വന്തമായി കുളം കുഴിച്ച് നാട്ടുകാര്‍ക്ക് വെള്ളം കൊടുത്തയാളാണ് രത്‌നാകരന്‍ പിള്ള. ഇതിന് ശേഷം ലക്ഷങ്ങളുടെ കടബാധ്യതയുള്ള രത്‌നാകരന് ആശ്വാസമായിരുന്നു ക്രിസ്മസ് ബംബര്‍ സമ്മാനം. ആറുകോടിയായിരുന്നു സമ്മാനത്തുക. നികുതി ഒടുക്കിയതിന് ശേഷമുള്ള 4 കോടിയില്‍ ഏതാണ്ട് പകുതിയും നാട്ടുകാര്‍ക്ക് വേണ്ടിയാണ് രത്‌നാകരന്‍ വിനിയോഗിച്ചത്. പാവപ്പെട്ടവരെ സഹായിക്കാന്‍ ഇനിയും തയ്യാറായ രത്‌നാകരന്‍ പിള്ളയ്ക്ക് ലഭിച്ച മറ്റൊരു സമ്മാനമാണ് ഈ നിധിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇപ്പോള്‍ നിധികുംഭം ലഭിച്ച വസ്തു ഒന്നരവര്‍ഷം മുന്‍പാണ് രത്‌നാകരന്‍പിള്ള വിലയ്ക്കുവാങ്ങിയത്. രാജകുടുംബവുമായി ബന്ധമുള്ള ഒരു വൈദ്യ കുടുംബമാണ് പണ്ട് ഇവിടെ താമസിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

കിളിമാനൂര്‍ കൊട്ടാരത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് പുരയിടം. 23 വര്‍ഷമായി തടിമില്ല് നടത്തിവരികയാണ് പിള്ള.ഭാര്യ ബേബിയും മക്കളായ ഷിബു, രാജേഷ്, രാജീവ്, രജി, രജീഷ് എന്നിവരുമടങ്ങിയതാണു കുടുംബം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category