1 GBP = 102.00 INR                       

BREAKING NEWS

പൗണ്ടിന്റെ കുതിപ്പ് 93നു മുകളിലേക്ക്; ഖജനാവ് കാലിയായ കേരള സര്‍ക്കാരിന് ആശ്വാസമായി വിദേശ മലയാളിയുടെ പണം എത്തിയേക്കും; പ്രവാസികളെ തേടി കേരളത്തില്‍ നിന്നും ബാങ്കുകളുടെ നിക്ഷേപ പ്രോത്സാഹന കത്തുകളും ഫോണ്‍ കോളുകളും; കേരളത്തില്‍ ഇനി വിലക്കയറ്റത്തിന്റെ നാളുകള്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച താഴേക്കെന്ന സൂചനയ്ക്കു ശക്തമായ അടിവരയിട്ടു രൂപ ഓരോ ദിവസവും കൂടുതല്‍ മെലിയുന്നു. വിദേശ നാണയങ്ങള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ കഴിയാതെ മൂല്യം ഇടിയുന്ന രൂപയ്‌ക്കെതിരെ പ്രധാന നാണയങ്ങളായ ഡോളര്‍, പൗണ്ട് എന്നിവയുമായുള്ള വിനിമയത്തില്‍ കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൗണ്ട് രൂപക്കെതിരെ 93.60 എന്ന നിലയിലെത്തിയപ്പോള്‍ ഡോളറാകട്ടെ 71.51 എന്ന നിലയിലാണ് ഇന്നലെ വില രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യമായാണ് രൂപ ഇത്രയും ഉയര്‍ന്ന നിലയില്‍ നഷ്ടം നേരിടുന്നത്.

കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് രൂപ നീങ്ങുന്നത് എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു തുടങ്ങിയതോടെ നാണയപ്പെരുപ്പ സാധ്യതയും അതുവഴി വിലക്കയറ്റവും എത്താന്‍ ഒട്ടും താമസം ഉണ്ടാകില്ല. നിത്യോപയോഗ സാധന വില കുതിച്ചുയരാന്‍ തയ്യാറെടുക്കുകയാണ് എന്നാണ് വിപണി ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചന. ആഗോള മാന്ദ്യകാലത്തും പിടിച്ചു നിന്ന രൂപ അതിനേക്കാള്‍ മോശം അവസ്ഥയിലേക്ക് നീങ്ങും എന്ന സൂചന കിട്ടിയപ്പോള്‍ സ്വര്‍ണമുട്ട ഇടുന്ന താറാവുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും വില്‍ക്കാനിടുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കം സാമ്പത്തിക നിലയെ കുറിച്ചുള്ള വ്യക്തമായ സൂചനയാണ് നല്‍കുന്നത്.
അതിനിടെ രൂപയുടെ വിലത്തകര്‍ച്ച എല്ലാക്കാലവും പ്രവാസികള്‍ക്ക് ഗുണകരമായി മാറുന്നത് ഇത്തവണയും മുതലാക്കാന്‍ പ്രവാസി സമൂഹം തയ്യാറെടുക്കുകയാണ്. ക്രിസ്മസ് - പുതുവത്സര ആഘോഷത്തിലേക്ക് ലോകം നീങ്ങുമ്പോള്‍ കയ്യില്‍ ഉള്ള പണം കേരളത്തില്‍ എത്തിക്കാന്‍ പ്രവാസി മലയാളികള്‍ ശ്രദ്ധ നല്‍കി തുടങ്ങി. ബാങ്കുകളില്‍ അധികമായി വിദേശ മലയാളികള്‍ പണം എത്തിച്ചു തുടങ്ങിയതോടെ പല ബാങ്കുകളും പ്രവാസികള്‍ക്ക് നേരിട്ടു നിക്ഷേപ ആനുകൂല്യം വിവരിക്കുന്ന ഇമെയില്‍, വാട്സ്ആപ് സന്ദേശങ്ങള്‍ അയക്കുന്ന തിരക്കിലാണ്. മികച്ച നിക്ഷേപം നടത്തിയിട്ടുള്ള പ്രവാസികളില്‍ പലരെ തേടിയും കേരളത്തില്‍ നിന്നും ബാങ്ക് മാനേജര്‍മാരുടെ കുശാലാന്വേഷണ വിളികളും എത്തിത്തുടങ്ങിയിട്ടുണ്ട്.

ഏതാനും വര്‍ഷമായി അനക്കമില്ലാതെ കിടക്കുന്ന കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ നിക്ഷേപിക്കാന്‍ തല്‍ക്കാലം പ്രവാസികള്‍ തയ്യാറല്ലാത്ത സാഹചര്യത്തില്‍ പണം ബാങ്കില്‍ നിക്ഷേപിക്കുക അല്ലാതെ വേറെ വഴിയില്ലെന്ന് അറിയാവുന്നതിനാല്‍ പരമാവധി നിക്ഷേപം ബാങ്കുകളില്‍ എത്തിക്കാന്‍ ഉള്ള ശ്രമത്തിലാണ് ബ്രാഞ്ച് മാനേജര്‍മാര്‍. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത വര്‍ഷം മധ്യത്തില്‍ യുകെ മലയാളികള്‍ക്ക് ഒരു പൗണ്ടിന് നൂറു രൂപ മടക്കി ലഭിക്കും എന്നതാണ് സാമ്പത്തിക വിപണിയുടെ പ്രവചനം. എന്നാല്‍ ഇത് സാധ്യമാക്കാന്‍ നിരവധി ആഭ്യന്തര, അന്താരാഷ്ട്ര ഘടകങ്ങള്‍ ഒത്തിണങ്ങേണ്ടതുണ്ട്.

ഇന്ത്യന്‍ രൂപയുടെ തകര്‍ച്ച തല്‍ക്കാലം ഒഴിവാക്കാന്‍ സാധിക്കുന്നതല്ലെന്നു വ്യക്തമാക്കുന്നതാണ് ലോക ബാങ്കിങ് വൃത്തങ്ങള്‍ പങ്കു വയ്ക്കുന്ന സ്ഥിതി വിവര കണക്കുകള്‍. അടുത്ത വര്‍ഷം പോലും രൂപ ശക്തിപ്രകടനം കാഴ്ചവയ്ക്കാന്‍ ഉള്ള സാധ്യത വിരളമാണ്. ഇന്ത്യന്‍ ബിസിനസ് ലോകത്തിന് അത്ര ആശ്വാസം പകരുന്ന വാര്‍ത്തകളല്ല പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലോക നിക്ഷേപകര്‍ ഇന്ത്യയോടു മുഖം തിരിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും.

ഇന്ത്യന്‍ ബിസിനസിന്റെ മുഖമായ റിലയന്‍സ് പോലും തങ്ങളുടെ മാധ്യമ മേഖലയിലെ നിക്ഷേപം വിറ്റു പിന്മാറാന്‍ ഉള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ നിരക്കുകളില്‍ 40 ശതമാനം വരെ വര്‍ദ്ധന ഒറ്റയടിക്ക് നടപ്പാക്കിയതും ഇതിനൊപ്പം കൂട്ടി വായിക്കണം. ഏഴു ശതമാനത്തില്‍ നിന്ന ഇന്ത്യന്‍ മൊത്ത വളര്‍ച്ച നിരക്ക് നാലര ശതമാനമായി ഇടിയുന്നു എന്ന വാര്‍ത്ത സര്‍ക്കാരിനും ജനങ്ങള്‍ക്കും കടുത്ത പരീക്ഷണ ഘട്ടമാണ് സമ്മാനിക്കുന്നത്.

ലോകം മുഴുവന്‍ മാന്ദ്യത്തില്‍ വീണപ്പോഴും പിടിച്ചു നിന്ന കഥകള്‍ പറയുന്ന ഇന്ത്യക്കു ഈ പരീക്ഷണ ഘട്ടം എങ്ങനെ തരണം ചെയ്യാന്‍ സാധിക്കും എന്ന് ലോകം ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. കൂടുതല്‍ തകര്‍ച്ച ഉണ്ടായാല്‍ ഇന്ത്യന്‍ വിപണിയുടെ തിരിച്ചു വരവിനു പതിറ്റാണ്ടുകള്‍ ഒരുപക്ഷെ വേണ്ടി വന്നേക്കാം. ബ്രിട്ടനില്‍ ആദ്യം മാന്ദ്യം പിടിമുറുക്കിയപ്പോള്‍ അതിന്റെ കെടുതികള്‍ നേരിടാന്‍ പത്തു വര്‍ഷം എടുക്കും എന്ന്  ചാന്‍സലര്‍ അലിസ്റ്റര്‍ ഡാര്‍ലിംഗ് 2008 ല്‍ പറഞ്ഞതിന് ശേഷം പതിനൊന്നു വര്‍ഷം കഴിഞ്ഞിട്ടും ബ്രിട്ടന്‍ സാമ്പത്തിക മുരടിപ്പില്‍ നിന്ന് കരകയറിയില്ല എന്നതാണ് സത്യം. ഇത്തരത്തില്‍ ഓരോ വീഴ്ചകളും രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയ്ക്ക് ഏല്‍പ്പിക്കുന്ന ആഘാതം ഏറെ വലുതായിരിക്കും, പ്രതീക്ഷിച്ച വേഗതയില്‍ ഒരു കരകയറ്റം പോലും സാധ്യമായി എന്ന് വരില്ല.

രൂപയുടെ മൂല്യം ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ല എന്നതാണ് വസ്തുത. ജിഡിപി വളര്‍ച്ച നിരക്ക് അടിക്കടി താഴേക്കിറങ്ങുന്നതു ഞെട്ടലോടെയാണ് ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകം നോക്കികാണുന്നത്. മോട്ടോര്‍ വാഹന വ്യവസായം ഉള്‍പ്പെടെ സജീവമായ പല മേഖലയും കിതപ്പ് പ്രകടിപ്പിക്കുകയാണ്. ചൈനീസ് വിപണിയുടെ തളര്‍ച്ചക്കൊപ്പമാണ് ഇന്ത്യന്‍ രൂപയും മൂല്യ തകര്‍ച്ച നേരിടുന്നത്.

കഴിഞ്ഞ 11 വര്‍ഷത്തെ ഏറ്റവും മോശം പ്രകടനമാണ് ചൈനീസ് നാണയം യുവാന്‍  അടുത്തിടെ നടത്തിയത്. അടുത്ത വര്‍ഷം  അമേരിക്ക പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഡോളര്‍ കൂടുതല്‍ കരുത്തു കാട്ടുന്ന നടപടികള്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഫെഡറല്‍ റിസര്‍വ് സ്വീകരിച്ചേക്കും എന്ന ഊഹങ്ങളും പ്രധാന ലോക കറന്‍സികളുടെ മൂല്യ തകര്‍ച്ചയ്ക്ക് വഴി തെളിച്ചേക്കും. ലോകമൊട്ടാകെ വ്യാപാര തകര്‍ച്ചയുടെ കഥകള്‍ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

അതേ സമയം സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ നീങ്ങുകയാണ് എന്ന് ധന, സാംസ്‌കാരിക മന്ത്രിമാര്‍ പരസ്യമായി പറഞ്ഞതും ഇന്നലെയാണ്. സംസ്ഥാനത്തിന്റെ ഖജനാവില്‍ കൂടുതല്‍ പണം എത്താന്‍ രൂപയുടെ വിലത്തകര്‍ച്ച താല്‍ക്കാലികമായി എങ്കിലും സഹായിക്കും എന്നതാണ് വസ്തുത. പ്രവാസി പണം കൂടുതലായി സംസ്ഥാനത്ത് എത്തുമ്പോള്‍ അതില്‍ ഒരു വിഹിതം നിശ്ചയമായും വിപണിയിലേക്കു തന്നെ എത്തിച്ചേരും. ഇത് വില്‍പ്പന നികുതി ഇനമായും സംസ്ഥാന ഖജനാവിന് താങ്ങായി മാറും.

പ്രധാനമായും സ്വര്‍ണ വിപണിക്ക് ഉണര്‍വ് ലഭിക്കുന്ന നാളുകളാണ് ഇനിയുള്ളത്. അതേ സമയം രൂപയുടെ വിലത്തകര്‍ച്ച മൂലം പണപ്പെരുപ്പം ഉയരുകയും തന്മൂലം സാധന വിലകള്‍ വര്‍ധിക്കുകയും ചെയ്യുന്നതോടെ ജനം ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങുന്നത് വിപണിയില്‍ കൂടുതല്‍ പണ ലഭ്യത ഉണ്ടാകുന്നതിനു തടസമായി നില്‍ക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ സര്‍ക്കാരും ചെലവ് ചുരുക്കുക അല്ലാതെ കുറുക്കുവഴികള്‍ തേടാനാകില്ല.

ചുരുക്കത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ രംഗത്തെ ചിലവിടല്‍ എന്നിവയ്ക്കൊക്കെ താല്‍ക്കാലിക നിയന്ത്രണം തന്നെയാകും കേരളത്തില്‍ സംഭവിക്കുക. പ്രധാനമായും പ്രവാസി പണത്തെയും ഉപഭോക്തൃ വിപണിയില്‍ നിന്നുള്ള വരുമാനത്തെയും ആശ്രയിക്കുന്ന കേരളം തന്നെയാകും രൂപയുടെ വിലയിടിവില്‍ ഏറ്റവും ക്ലേശിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് എന്ന് വ്യക്തവുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category