1 GBP = 93.60 INR                       

BREAKING NEWS

9500 പൗണ്ട് വരെ നാഷണല്‍ ഇന്‍ഷുറന്‍സ് ഒഴിവാക്കി 100 പൗണ്ട് വീതം നികുതി ഇളവ്; എന്‍എച്ച്എസ് സമരത്തിന് വിരാമം; കുടിയേറ്റക്കാര്‍ക്കുള്ള എന്‍എച്ച്എസ് സര്‍ച്ചാര്‍ജ്ജ് 625 പൗണ്ടായി ഉയര്‍ത്തും; ആദ്യ 100 ദിവസം കൊണ്ട് ബോറിസ് ജോണ്‍സണ്‍ വാഗ്ദാനം ചെയ്യുന്നവരില്‍ കുടിയേറ്റക്കാരുടെ പള്ളക്കടിക്കലും

Britishmalayali
kz´wteJI³

ലണ്ടന്‍: ഡിസംബര്‍ പത്തിന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ 100 പൗണ്ട് ടാക്സ് വെട്ടി കുറയ്ക്കുമെന്ന് ജോലിക്കാര്‍ക്ക് ഉറപ്പ് നല്‍കി ബോറിസ് ജോണ്‍സണ്‍. പുതിയ ടോറി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കുന്ന ആദ്യ 100 ദിന പരിപാടികളിലാണ് ജോണ്‍സണ്‍ ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്. 9500 പൗണ്ട് വരെ നാഷണല്‍ ഇന്‍ഷുറന്‍സ് ഒഴിവാക്കി 100 പൗണ്ട് വീതം നികുതി ഇളവ് നല്‍കാനാണ് ജോണ്‍സന്റെ നീക്കം.

അതേസമയം കുടിയേറ്റക്കാരുടെ പള്ളക്കടിച്ചു കൊണ്ട് കുടിയേറ്റക്കാര്‍ക്കുള്ള എന്‍എച്ച്എസ് സര്‍ച്ചാര്‍ജ്ജ് 625 പൗണ്ടായി ഉയര്‍ത്തുമെന്നും ജോണ്‍സണ്‍ പ്രഖ്യാപിച്ചു. ഇതിന് പുറമേ എന്‍എച്ച്എസ് സമരത്തിന് വിരാമമിടുമെന്നും ഹെല്‍ത്ത് ട്രാന്‍സ്പോര്‍ട്ട് സേവനങ്ങളെ ബാധിക്കുന്ന സമരങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി എടുക്കുമെന്നും ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കി.

ഗുരുതരമായ കുറ്റങ്ങള്‍ ചെയ്യുന്ന ക്രിമിനലുകള്‍ക്കുള്ള ശിക്ഷ കടുത്തതാക്കാന്‍ നിയമത്തെ ഉപയോഗിക്കുമെന്നും ബോറിസ് ജോണ്‍സന്‍ തന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലെ കലാശക്കൊട്ടായി പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയിലെയും ഗതാഗത മേഖലയെയും ബാധിക്കുന്ന സമരങ്ങള്‍ നിയന്ത്രിക്കുമെന്നാണ് ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരിക്കുന്നത്. പട്ടാളത്തില്‍ നിന്നും വിരമിക്കുന്നവര്‍ നേരിടേണ്ടി വരുന്ന യുദ്ധകുറ്റങ്ങളും തടയുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അധികാരത്തിലെത്തുന്ന ആദ്യ നൂറ് ദിവസങ്ങളില്‍ തന്നെ സോഷ്യല്‍ കെയര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സര്‍വ്വകക്ഷി യോഗം വിളിക്കുമെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
അതേസമയം കുടിയേറ്റക്കാരുടെ പള്ളയ്ക്കടിക്കുന്ന തീരുമാനവും ബോറിസ് ജോണ്‍സന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കുടിയേറ്റക്കാര്‍ക്കുള്ള എന്‍എച്ച്എസ് സര്‍ച്ചാര്‍ജ്ജ് 625 പൗണ്ടായി ഉയര്‍ത്തുമെന്നതാണ് ബോറിസ് ജോണ്‍സന്‍ വാഗ്ദാനം ചെയ്യുന്ന മറ്റൊരു കാര്യം. ഇത് മലയാളികളടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് അധിക ബാധ്യത ആവുകയും ചെയ്യും. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ ഫെബ്രുവരിയിലെ ആദ്യ ബജറ്റില്‍ ഫ്യുവല്‍ ഡ്യൂട്ടി ഫ്രീസ് നടപ്പാക്കി 37 മില്ല്യണ്‍ മോട്ടോറിസ്റ്റുകള്‍ക്ക് ഗുണപ്രദമാക്കി മാറ്റുമെന്നും ബോറിസ് പ്രഖ്യാപിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സ് പരിധി 8632 പൗണ്ടില്‍ നിന്ന് 9500 പൗണ്ടാക്കി ഉയര്‍ത്തുമെന്നും ടോറി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതുവഴി 30 മില്ല്യണ്‍ ജോലിക്കാര്‍ക്ക് 104 പൗണ്ട് ടാക്‌സ് കുറയും.

അടുത്ത ആഴ്ച തന്റെ സര്‍ക്കാരിന് ഭൂരിപക്ഷം ലഭിച്ചാല്‍ ജനുവരി 31ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടിറങ്ങുമെന്നും പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ബ്രിട്ടന്റെ ഒരു തലമുറയിലെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് എന്ന് വിധിക്കപ്പെടുന്ന വോട്ടെടുപ്പിന് ഒരാഴ്ച മാത്രമാണ് ബാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category