1 GBP = 93.00 INR                       

BREAKING NEWS

ഹഡ്ഡേഴ്‌സ്ഫീല്‍ഡില്‍ ഇനി തലപ്പാവണിഞ്ഞ ഇന്ത്യന്‍ പട്ടാളക്കാരനും! ലോകമഹായുദ്ധത്തില്‍ മരണം അടഞ്ഞ സിഖ് പട്ടാളക്കാര്‍ക്ക് പ്രതിമയൊരുക്കി യോര്‍ക്ഷെയര്‍ നഗരം

Britishmalayali
kz´wteJI³

യോര്‍ക്ഷെയറിലെ ഗ്രീന്‍ഹെഡ് പാര്‍ക്കിലാണ് 65,000 പൗണ്ട് വില വിരുന്ന സിഖ് പട്ടാളക്കാരന്റെ സ്മാരക പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ആറടി ഉയരമുള്ള ഈ വെങ്കല പ്രതിമ സിഖ് സോള്‍ജിയര്‍ അസോസിയേഷനാണ് നിര്‍മ്മിച്ചത്. സംഭാവനകള്‍ ലഭിച്ചതിലൂടെയും മറ്റു പ്രവര്‍ത്തനങ്ങളിലൂടെയും സമാഹരിച്ച തുകയാണ് പ്രതിമ നിര്‍മ്മാണത്തിനായി അസോസിയേഷന്‍ ഉപയോഗിച്ചത്.

ഒന്ന്, രണ്ട് ലോകമഹായുദ്ധങ്ങളില്‍ ബ്രിട്ടീഷ് പട്ടാളത്തിനൊപ്പം പോരാടിയ സിഖ് പട്ടാളക്കാരോടുള്ള ആദരസൂചനകമായാണ് ഈ പ്രതിമ സ്ഥാപിച്ചത്. ഹഡ്ഡേഴ്‌സ്ഫില്‍ഡിലെ യോര്‍ക്ഷെയര്‍ ടൗണിലുള്ള സിഖ് കമ്മ്യൂണിറ്റി വളരെയേറെ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന സമൂഹമാണ്. പ്രതിമ സ്ഥാപിക്കണമെന്ന ഇവരുടെ ആവശ്യത്തെ പ്രാദേശിക ഭരണ സംവിധാനങ്ങളും അംഗീകരിക്കുകയും പിന്തുണ നല്‍കുകയും ആയിരുന്നു.
പ്രതിമ നിര്‍മ്മിച്ച കരവിരുത് അത്ഭുതപ്പെടുത്തുന്നതാണെന്ന് സിഖ് സോള്‍ജിയര്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ കല്‍വീന്ദര്‍ എസ് ഭുള്ളാര്‍ വ്യക്തമാക്കി. ഈ പ്രതിമ സ്ഥാപിക്കുവാന്‍ സാധിക്കുക എന്ന ഞങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കുവാന്‍ വളരെയധികം പിന്തുണയാണ് ഓരോരുത്തരില്‍ നിന്നും ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിമ സ്ഥാപിക്കുവാനുള്ള ഇടമായി ഹഡ്ഡേഴ്‌സ്ഫീല്‍ഡിനെ തെരഞ്ഞെടുക്കുവാനുള്ള കാരണം തന്നെ ഇവിടെയുള്ള കരുത്തുറ്റ സിഖ് കമ്മ്യൂണിറ്റിയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടു ലോകമഹായുദ്ധങ്ങളിലായി 83,005 സിഖുകാര്‍ യുദ്ധക്കളത്തില്‍ ജീവന്‍ നല്‍കിയതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഏറ്റവും അടുത്ത കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് സിഖ് സോള്‍ജിയര്‍ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു. ഇത്തരമൊരു സ്മാരക പ്രതിമ നിര്‍മ്മിക്കുന്നതിന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും മറ്റുള്ളവരും നിറഞ്ഞ പിന്തുണ നല്‍കിയിരുന്നു. 2015ല്‍ സ്റ്റാഫോര്‍ഡ്ഷയറിലെ നാഷണല്‍ മെമ്മോറിയല്‍ അര്‍ബോറേറ്റത്തിലും സിഖ് സൈനികര്‍ക്കുള്ള ഒരു സ്മാരകം അനാച്ഛാദനം ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category