1 GBP =92.30INR                       

BREAKING NEWS

പൂര്‍ണ മനോഹരി... അമ്മേ... മരിയേ... അഴകിലും അലിവിലും ശ്രേഷ്ഠവതി... മനം കവര്‍ന്ന് തീം സോങ്; ശനിയാഴ്ച ബര്‍മിങാമിലേക്കെത്തുന്നത് രണ്ടായിരത്തോളം വനിതകള്‍

Britishmalayali
ഷൈമോന്‍ തോട്ടുങ്കല്‍

ബിര്‍മിങ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വനിതകളുടെ ഹൃദയം കവര്‍ന്ന് തീം സോങ്. പൂര്‍ണ മനോഹരി... അമ്മേ... മരിയേ...ശ്രേഷ്ഠവതി... എന്നു തുടങ്ങുന്ന രണ്ടു മിനുറ്റ് 17 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഗാനം ഇന്നലെയാണ് പുറത്തു വിട്ടത്. ഫാ. ഷാജി തുമ്പേച്ചിറയില്‍ വരികളെഴുതി സംഗീതം നല്‍കിയിരിക്കുന്ന ഗാനം സ്‌കറിയ ജേക്കബ്ബ് ആണ് ആലപിച്ചത്. വിശ്വാസികളുടെ എല്ലാം മനസില്‍ ഇടം നേടുന്ന ഈ ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്ളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകരും വ്യക്തമാക്കി.

ഈ ശനിയാഴ്ചയാണ് രണ്ടായിരത്തിലധികം വനിതകള്‍ ഒഴുകിയെത്തുന്ന ഗ്രേറ്റ്  ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വനിതാ ഫോറം സംഗമം ബര്‍മിങാമിലെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുക. സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി കോ ഓര്‍ഡിനേറ്റര്‍ വികാരി ജനറല്‍ ഫാ: ജിനോ അരീക്കാട്ട്, കണ്‍വീനര്‍ ഫാ: ജോസ് അഞ്ചാനിക്കല്‍, പ്രസിഡന്റ് ജോളി മാത്യു എന്നിവര്‍ അറിയിച്ചു.
രൂപതയുടെ എട്ടു റീജിയനുകളില്‍ നിന്നുമായാണ് രാണ്ടായിരത്തോളം വനിതകള്‍സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത്. പ്രത്യേകം കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലും ആയി ഇടവക, മിഷന്‍ കേന്ദ്രീകരിച്ചും അല്ലാതെയും ശനിയാഴ്ച രാവിലെ ഒന്‍പതു മണിയോടെ തന്നെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ എത്തുവാനുള്ള ഒരുക്കത്തിലാണ് വനിതാ ഫോറം പ്രവര്‍ത്തകര്‍. സംഗമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഫാ: ഷാജി തുമ്പേചിറയില്‍ രചനയും സംഗീതവും നിര്‍വഹിച്ച പ്രത്യേക തീം സോങ്ങും പുറത്തിറക്കിയിട്ടുണ്ട്.
'തോത്താ പുല്‍ക്രാ' എന്ന് പരി കന്യകാമാതാവിനെ വിശേഷിപ്പിച്ചുകൊണ്ട് ആദിമസഭയിലെ പ്രാര്‍ത്ഥനകളില്‍ ഉപയോഗിച്ചിരുന്ന അഭിസംബോധനയാണ് ഈ വനിതാസംഗമത്തിനും പേരായി നല്‍കിയിരിക്കുന്നത്. ലത്തീന്‍ ഭാഷയില്‍ തോത്താ പുല്‍ക്രാ' 'സര്‍വ്വമനോഹരി' എന്നാണ് ഈ അഭിസംബോധനയുടെ അര്‍ത്ഥം. പരി. കന്യകാമാതാവില്‍ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും അനുസരണത്തിന്റെയും നിറവ് ധ്യാനവിഷയമാക്കാനാണ്, വിശ്വാസത്തിന്റെ കുടക്കീഴില്‍ ഈ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്.

മനുഷ്യ ജീവിതത്തില്‍ ആത്മീയവും ഭൗതികവുമായ തലങ്ങള്‍ രൂപപ്പെടുത്തുന്നതിലും ഭാവിയിലേക്ക് തലമുറകളെ വിശ്വാസം പരിശീലിപ്പിക്കുന്നതിലും സ്ത്രീത്വത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ്, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ത്രീത്വത്തിന്റെ മഹത്വം ഉയര്‍ത്തിക്കാട്ടാന്‍ 'വിമെന്‍സ് ഫോറം' രൂപീകരിച്ചത്. ഭൗതിക ജീവിത സാഹചര്യങ്ങളില്‍ മാത്രമല്ല, സഭയുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തിലും സ്ത്രീകള്‍ക്ക് സുപ്രധാന സ്ഥാനമുണ്ടെന്ന തിരിച്ചറിവില്‍ സഭ സ്ത്രീത്വത്തിനു നല്‍കുന്ന ആദരം കൂടിയാണിത്.

ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് രജിസ്ട്രേഷനോടുകൂടി പരിപാടികള്‍ ആരംഭിക്കും. പത്തു മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ പ്രയോക്താവും അറിയപ്പെടുന്ന പ്രഭാഷകയുമായ സി. ഡോ. ജോവാന്‍ ചുങ്കപ്പുര ക്ലാസ് നയിക്കും. തുടര്‍ന്ന്  രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കും. രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ സഹകാര്‍മ്മികരായിരിക്കും.

ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ ഉള്ള 110ഓളം വനിതകള്‍ ഉള്‍പ്പെടുന്ന ഗായകസംഘം ആയിരിക്കും ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കുന്നത്. ഉച്ചയ്ക്കുശേഷം വിവിധ റീജിയനുകള്‍ അണിയിച്ചൊരുക്കുന്ന വര്‍ണ്ണാഭമായ കലാപരിപാടികള്‍ അരങ്ങേറും. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ അടുത്തവര്‍ഷമായ ദമ്പതീ വര്‍ഷത്തിന്റെ ഉദ്ഘാടനവും നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category