1 GBP = 97.50 INR                       

BREAKING NEWS

ഓഫീസിലെ ക്രിസ്മസ് പാര്‍ട്ടിക്കു പോകുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങളുടെ പണി തെറിക്കും: ക്രിസ്മസ് പാര്‍ട്ടിയ്ക്കു മുമ്പ് യുകെ മലയാളികള്‍ അറിഞ്ഞിരിക്കാന്‍

Britishmalayali
kz´wteJI³

യുകെ മലയാളികള്‍ക്ക് ഓണവും ക്രിസ്മസും വിഷുവുമെല്ലാം ആഘോഷം തന്നെയാണ്. എന്നാല്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇവ ഗൗരവത്തിലെടുക്കാതെ തള്ളിക്കളഞ്ഞാല്‍ ഒരുപക്ഷെ നിങ്ങളുടെ ജോലി തന്നെ തെറിച്ചേക്കാം. അതിനാല്‍ തന്നെ അതീവ ഗൗരവത്തോടെ കാണേണ്ടതാണ് ഇനി പറയുന്ന കാര്യങ്ങള്‍.

ഓഫീസിലുള്ള സഹപ്രവര്‍ത്തകരുമായി മികച്ച ബന്ധം സ്ഥാപിക്കാനുള്ള അവസരമാണ് ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കുന്നതിലൂടെ സാധിക്കുക. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളെ അപകടത്തില്‍പ്പെടുത്താനും ഇതുവഴിയൊരുക്കും. എന്നാല്‍ അമിതമായി മദ്യപിക്കുന്നത് സഹപ്രവര്‍ത്തകര്‍ക്കിടയിലുള്ള നിങ്ങളുടെ വില നശിപ്പിക്കുന്നതിന് കാരണമായേക്കാം. ഇനി പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്
അക്രമ പ്രവര്‍ത്തനങ്ങള്‍ പാടില്ല
ജോലിയില്‍ കുറ്റങ്ങളൊന്നും ഇല്ലാത്തവരും ജോലിസ്ഥലത്ത് ആക്രമണത്തിന്റെ ലക്ഷണമൊന്നും കാണിക്കാത്തവര്‍ ചിലപ്പോള്‍ മദ്യപിച്ച് അക്രമാസക്തരാകാം. ഇതിനെ മറ്റുള്ളവര്‍ വളരെ മോശമായി കാണുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ അമിതമായി മദ്യപിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ആരോഗ്യ, സുരക്ഷാ ലംഘനങ്ങള്‍
അമിതമായി മദ്യപിക്കുന്നത് ഒരുപക്ഷെ ആരോഗ്യ നില വഷളാക്കുവാനും തിരികെ വീട്ടിലേക്ക് പോകുന്ന വഴി പൊലീസ് പിടിയിലായാല്‍ ജയിലിലാകുവാനും സാധ്യതയുണ്ട്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യരുത്
പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ അവിടുത്തെ ചട്ടങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. മറ്റു ഡ്രഗുകളൊന്നും കൊണ്ടുപോവുകയോ ചെയ്യരുത്. പിടിക്കപ്പെട്ടാല്‍ ഒരുപക്ഷെ നിങ്ങളുടെ ജോലി വരെ തെറിച്ചേക്കാം.

ആരോഗ്യപരമായി ഫിറ്റ് ആയിരിക്കണം
അമിതമായി മദ്യപിക്കുന്നതിന്റെ ഹാങ് ഓവര്‍ ഒരുപക്ഷെ അടുത്ത ദിവസവും നിങ്ങളെ അലട്ടിയേക്കാം. ഡ്രൈവിംഗോ അല്ലെങ്കില്‍ മെഷീനുകളുമായി ബന്ധപ്പെട്ടോ ഉള്ള ജോലിയാണ് നിങ്ങളുടേതെങ്കില്‍ തീര്‍ച്ചയായും കരുതലെടുക്കേണ്ടതാണ്. 

അവഹേളിക്കപ്പെടാന്‍ സാധ്യത
ഇത്തരം പാര്‍ട്ടികളില്‍ തികഞ്ഞ അച്ചടക്കം പാലിക്കേണ്ടതാണ്. മറ്റുള്ളവരുടെ ശരീരത്തില്‍ അറിയാതെ പോലും സ്പര്‍ശിച്ചു പോകുന്നത് ചിലപ്പോള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് നിങ്ങളെ കുറ്റക്കാരനാക്കുന്നതിലേക്ക് എത്തിയേക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category