1 GBP =92.30INR                       

BREAKING NEWS

കാര്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ നൈറ്റ് ഡ്യൂട്ടി കാര്യം സൂചിപ്പിക്കണം; ഇല്ലെങ്കില്‍ ക്ലെയിം ഉണ്ടായാല്‍ ലഭിച്ചേക്കില്ല; കോണ്‍ട്രാക്ടില്‍ ഒളിഞ്ഞിരിക്കുന്ന പണികള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

യുകെയില്‍ കാര്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് എത്ര പേര്‍ക്കറിയാം...? ഇല്ലെങ്കില്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസിയുടെ ആനുകൂല്യം പൂര്‍ണമായും നിങ്ങള്‍ക്ക് ലഭിക്കില്ലെന്ന് പ്രത്യേകം ഓര്‍ക്കുക.  നിങ്ങള്‍ ഒരു ഇന്‍ഷുറന്‍സ് സ്‌കീമില്‍ ചേരുമ്പോള്‍ അതിലെ ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമായി നിങ്ങള്‍ നീങ്ങുകയാണെങ്കില്‍ കാര്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രാബല്യം നഷ്ടപ്പെടുമെന്നറിയുക.ഉദാഹരണമായി കാര്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ നിങ്ങളുടെ നൈറ്റ് ഡ്യൂട്ടി കാര്യം സൂചിപ്പിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ക്ലെയിം ഉണ്ടായാല്‍ ലഭിച്ചേക്കില്ലെന്ന് പ്രത്യേകം ഓര്‍ക്കുക.  കാര്‍ ഇന്‍ഷൂറന്‍സിലെ കോണ്‍ട്രാക്ടില്‍ ഒളിഞ്ഞിരിക്കുന്ന പണികള്‍ ഇത്തരത്തിലാണ്.

പോളിസിക്ക് തുടക്കത്തില്‍ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ നിങ്ങള്‍ നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന കാര്യം സൂചിപ്പിച്ചില്ലെങ്കില്‍ തുടര്‍ന്നെടുക്കുന്ന പോളിസിയുടെ പ്രാബല്യം നഷ്ടപ്പെടുകയും നിങ്ങള്‍ക്ക് അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കുകയുമില്ലെന്നോര്‍ക്കുക. ഒരു കാര്‍ രാത്രിയില്‍ എവിടെയാണ് പാര്‍ക്ക് ചെയ്യുന്നത്...? രാത്രിയില്‍ സഞ്ചരിക്കുന്നുണ്ടോ...? തുടങ്ങിയ നിരവധി കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കാര്‍ ഇന്‍ഷുറന്‍സ് നിരക്കുകള്‍ നിര്‍ണയിക്കപ്പെടുന്നത്. അതിനാല്‍ നിങ്ങള്‍ രാത്രിയില്‍ ജോലിക്ക് പോകാനായി സ്ഥിരമായി കാര്‍ ഓടിക്കാറുണ്ടെങ്കില്‍ അത് പോളിസിയെടുക്കുമ്പോള്‍ തന്നെ വ്യക്തമാക്കിയിരിക്കണം.
ഒരു കാര്‍ ഡ്രൈവ് വേയിലാണ് പാര്‍ക്ക് ചെയ്യുന്നതെങ്കില്‍ അക്കാര്യവും അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. ഈ ഡ്രൈവ് വേ സുരക്ഷിതമാണെന്ന് മോട്ടോറിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തിയാല്‍ ഇന്‍ഷുറന്‍സ് ചെലവുകള്‍ കുറയ്ക്കാന്‍ വഴിയൊരുങ്ങിയേക്കാം. എന്നാല്‍ കാര്‍ കെര്‍ബിന് വശത്തോ അല്ലെങ്കില്‍ പേവ് മെന്റിലോ ആണ് സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നതെങ്കില്‍ വാഹനത്തിന് അപകടം സംഭവിക്കാനുള്ള സാധ്യതയേറെയാണെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കണക്കാക്കുന്നത്. അക്കാര്യം ഇന്‍ഷുറന്‍സ് അപേക്ഷയില്‍ വ്യക്തമാക്കുന്നതിനെ തുടര്‍ന്ന് ഇത്തരം കാറുകള്‍ക്കുള്ള ഇന്‍ഷുറന്‍സ് ചെലവുകള്‍ താരതമ്യേന കൂടുതലായിരിക്കുകയും ചെയ്യും.

കാര്‍ ഇന്‍ഷൂറന്‍സെടുക്കുന്ന വേളയില്‍ ഓരോ കാറിനും ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളെ വിലയിരുത്തിയാണ് അതിനുള്ള നിരക്ക് നിര്‍ണയിക്കുന്നതെന്നാണ് ബ്രിട്ടീഷ്  ഇന്‍ഷുറന്‍സ് ബ്രോക്കേര്‍സ് അസോസിയേഷനിലെ ഗ്രെയ്മെ ട്രുഡ്ഗില്‍ പറയുന്നത്.  ഉദാഹരണമായി ഒരു കാര്‍ രാത്രിയില്‍ ഗ്യാരേജില്‍ പാര്‍ക്ക് ചെയ്യുകയാണെങ്കില്‍ അത് മോഷ്ടിക്കപ്പെടുന്നതിനുള്ള സാധ്യത കുറയുന്നുവെന്നും എന്നാല്‍ മറിച്ച് ഇത് ഒരു സെന്‍ട്രല്‍ സിറ്റി ഏരിയയില്‍ രാത്രി പാര്‍ക്ക് ചെയ്താല്‍ അത് മോഷ്ടിക്കപ്പെടുന്നതിനുളള സാധ്യതയേറെയാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

ഇത്തരത്തില്‍ മോഷണ സാധ്യതയും അപകടസാധ്യതയുമുള്ള കാറുകള്‍ക്കുളള ഇന്‍ഷുറന്‍സ് ചെലവുകള്‍ താരതമ്യേനം കൂടുതലായിരിക്കുമെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. കാര്‍ രാത്രിയില്‍ സ്ഥിരമായി ഓടിക്കുന്നതും ജോലി സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നതും ഇന്‍ഷുറര്‍മാരെ സംബന്ധിച്ചിടത്തോളം വിഷയമല്ല. എന്നാല്‍ പോളിസിക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ ഇത് സത്യസന്ധമായി നാം വെളിപ്പെടുത്താതിരുന്നാലാണ് ഇത് ഇന്‍ഷുറന്‍സ് ക്ലെയിമുകളെ ബാധിക്കുകയെന്ന് വിദഗദ്ധര്‍ മുന്നറിയിപ്പേകുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category