1 GBP =92.30INR                       

BREAKING NEWS

ബാങ്ക് കാര്‍ഡുകളോ മൊബൈല്‍ ഫോണോ ഇല്ലാതെ പണമിടപാടു നടത്തുവാന്‍ സാധിക്കുന്ന കാലം വരുമോ? യുകെയിലെ ആദ്യ ബയോമെട്രിക് പേയ്‌മെന്റ് സംവിധാനവുമായി റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലാന്റ് രംഗത്ത്

Britishmalayali
kz´wteJI³

ബാങ്ക് കാര്‍ഡുകളും മൊബൈല്‍ ഫോണും ഇല്ലാതെ പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ച് റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലാന്റ് (ആര്‍.ബി.എസ്). യുകെയില്‍ തന്നെ ആദ്യമായാണ് ബയോമെട്രിക് പേയ്‌മെന്റ് സംവിധാനമെന്ന ഈ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിരിക്കുന്ന ഈ സംവിധാനത്തെ ഇരുകയ്യും നീട്ടിയാണ് ഉപഭോക്താക്കള്‍ സ്വാഗതം ചെയ്തിരിക്കുന്നത്.

നൂറു പൗണ്ടു വരെയുള്ള പണമിടപാടുകളാണ് ബാങ്ക് കാര്‍ഡുകളും മൊബൈല്‍ ഫോണും ഇല്ലാതെ കൈമാറുവാന്‍ സാധിക്കുക. പകരം ഫിംഗര്‍ പ്രിന്റുകള്‍ ഉപയോഗിച്ചാണ് ഈ പണമിടപാട് നടത്തുക. ഫിംഗര്‍ പ്രിന്റുകള്‍ക്കായി ഫോബുകളാണ് ഉപയോഗിക്കുക. നമ്മുടെ പഴ്‌സിലോ കാര്‍ കീ ചെയ്‌നിലോ ഒക്കെയിട്ട് കൊണ്ടു നടക്കാന്‍ കഴിയുന്ന ഈ ഫോബ്‌സുകള്‍ വഴി മൊബൈലോ കാര്‍ഡുകളോ ഉപയോഗിക്കാതെ 30 പൗണ്ടിനു മുകളിലേക്കുള്ള പണമാണ് കൈമാറുവാന്‍ സാധിക്കുക. 
വരുന്ന മൂന്നു മാസത്തിനുള്ളില്‍ 250 ഉപഭോക്താക്കളില്‍ ബയോമെട്രിക് പേയ്‌മെന്റ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്തു നോക്കും. അതിനു ശേഷം മാത്രമേ ഇതു വിപുലമായി ഉപയോഗിക്കുകയുള്ളൂ. ഒരു ചെറിയ ഫിംഗര്‍ പ്രിന്റ് റീഡറാണ് ഫോബ്. പണമിടപാടു തുടങ്ങുമ്പോള്‍ ഫോബില്‍ ഒരു ലൈറ്റ് തിളങ്ങുകയും അതു വഴി വിജയകരമായി പണമിടപാട് നടത്തുവാന്‍ സാധിക്കുകയും ചെയ്യും.

ഇതുവഴി എളുപ്പത്തില്‍ പണം കൈമാറുവാന്‍ സാധിക്കുകയും ചെയ്യും. ബയോമെട്രിക് പേയ്‌മെന്റ് സംവിധാനം ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ചെയ്യുന്നത്. വിജയിച്ചാല്‍ ബാങ്കിംഗ് സേവന രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും. ട്രയല്‍ പരീക്ഷണങ്ങളെല്ലാം വിജയകരമായാണ് മുന്നോട്ടു പോകുന്നതെന്ന് ബാങ്കിംഗ് വക്താക്കള്‍ അറിയിച്ചു. ശേഷം ബയോമെട്രിക് സംവിധാനം ഇതില്‍ നിന്നും കൂടുതല്‍ വിപുലമാക്കുവാനും കൂടുതല്‍ പേരിലേക്ക് എത്തിക്കുവാനും ശ്രമമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category