1 GBP = 93.60 INR                       

BREAKING NEWS

അടുത്താല്‍ പിരിയാന്‍ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ടെന്ന തുറന്ന് പറഞ്ഞ രണ്ടാം പ്രതി മാപ്പുസാക്ഷിയാകും; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിര്‍ക്കാന്‍ കഴിഞ്ഞതുമില്ലെന്ന തുറന്നു പറച്ചിലും ജോളിയെ കുടുക്കും; കൂടത്തായിയില്‍ മാത്യുവിനെ മാപ്പുസാക്ഷിയാക്കാന്‍ പൊലീസ്; സയനൈയ്ഡ് എത്തിച്ചു നല്‍കിയ കൂട്ടാളിയുടെ മൊഴി മജിസ്ട്രേട്ടിന് മുമ്പില്‍ രേഖപ്പെടുത്താന്‍ തീരുമാനിച്ചത് കേസിന് കൂടുതല്‍ ബലം നല്‍കാന്‍; സയനൈയ്ഡ് ജോളിയെ കുടുക്കാനുറച്ച് പുതിയ നീക്കം

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായിയില്‍ കേസ് ബലക്കാന്‍ മാപ്പു സാക്ഷി അനിവാര്യമാണെന്ന് പൊലീസ് തുടക്കത്തിലേ തിരിച്ചറിഞ്ഞിരുന്നു. ജോളിയുടെ ക്രൂരതയില്‍ ആറു പേര്‍ മരിച്ചത് ഏറെ നാളുകള്‍ക്ക് മുമ്പാണ്. അതുകൊണ്ട് തന്നെ ശാസ്ത്രീയ-സാഹചര്യ തെളിവുകളിലൂടെ കൊലപാതകം പോലും തെളിയിക്കുക ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനേയോ കാമുകന്‍ ജോണ്‍സണേയോ മാപ്പുസാക്ഷിയാക്കാന്‍ ആലോചന നടത്തി. എന്നാല്‍ ഇത് കേസിന് ബലമാകില്ലെന്ന വിലയിരുത്തല്‍ എത്തി. കുറ്റകൃത്യത്തില്‍ പ്രതിയെ സഹായിച്ച ഒരാളെ മാപ്പുസാക്ഷിയാക്കാനുള്ള അന്വേഷണം തീരുകയാണ്. കൂടത്തായി കൊലക്കേസില്‍ രണ്ടാം പ്രതി എം.എസ്.മാത്യുവിനെ(ഷാജി) മാപ്പുസാക്ഷിയാക്കാന്‍ പൊലീസ് തീരുമാനിച്ചു കഴിഞ്ഞു. ഇതിനു മുന്നോടിയായി മജിസ്ട്രേട്ടിനു മുന്നില്‍ ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കി.

വിചാരണവേളയില്‍ മൊഴി മാറ്റാതിരിക്കാന്‍ ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം സാക്ഷികളുടെ രഹസ്യമൊഴിയാണു മജിസ്ട്രേട്ടിനു മുന്നില്‍ രേഖപ്പെടുത്തുക. എന്നാല്‍ കേസില്‍ പ്രതിയായ മാത്യുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഇയാളെ മാപ്പുസാക്ഷിയാക്കുക എന്ന ലക്ഷ്യത്തോടെയാണ്. കൂടത്തായി കൊലപാതക പരമ്പരയില്‍ അന്നമ്മ തോമസ് വധം ഒഴികെയുള്ള 5 കേസുകളിലും രണ്ടാം പ്രതിയാണ് എം.എസ്.മാത്യു. കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫ് സയനൈഡ് ഉപയോഗിച്ചാണ് ഈ 5 കൊലകളും നടത്തിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ജോളിക്ക് ഇതിനാവശ്യമായ സയനൈഡ് സംഘടിപ്പിച്ചു കൊടുത്തത് താനാണെന്നു മാത്യു മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണപ്പണിക്കാരനായ മുന്നാം പ്രതി കെ.പ്രജികുമാറില്‍ നിന്നു രണ്ടു വട്ടമായി വാങ്ങിയ സയനൈഡാണ് മാത്യു ജോളിക്കു കൈമാറിയത്. ഈ സയനൈഡ് നല്‍കിയാണ് ടോം തോമസ്, റോയ് തോമസ്, മാത്യു മഞ്ചാടിയില്‍, സിലി ഷാജു, ആല്‍ഫൈന്‍ എന്നിവരെ കൊലപ്പെടുത്തിയത്. കൊലയില്‍ മാത്യുവിന് നേരിട്ടും ബന്ധമില്ല. എന്നാല്‍ എല്ലാം അറിയാമായിരുന്നു. അതുകൊണ്ടാണ് മാത്യുവിനെ മാപ്പുസാക്ഷിയാക്കുന്നത്.

കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച സയനൈഡ് കൂടത്തായിയില്‍ ജോളിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജോളിക്ക് സയനൈഡ് സംഘടിപ്പിച്ചു നല്‍കിയതു താനാണെന്നു വിചാരണവേളയില്‍ മാത്യു കോടതിയില്‍ മൊഴി നല്‍കുക കൂടി ചെയ്താല്‍ കൊലക്കേസ് തെളിയിക്കുക പൊലീസിന് എളുപ്പമാകും. റോയ് തോമസ് വധം അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ഹരിദാസന്‍ രഹസ്യമൊഴി രേഖപ്പെടുത്താനായി സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേസ് അന്വേഷണത്തെ സഹായിക്കുന്ന വിധത്തിലാണ് മാത്യു രഹസ്യമൊഴി നല്‍കുന്നതെങ്കില്‍ ഇയാളെ മാപ്പുസാക്ഷിയാക്കും. അതിന് ശേഷംകേസില്‍ പ്രതിപ്പട്ടികയിലുള്ള മാത്യുവിനെ സാക്ഷിയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും. വിചാരണവേളയില്‍ ഇയാള്‍ മൊഴിമാറ്റുകയാണെങ്കില്‍ വീണ്ടും പ്രതിയായി തന്നെ ഇയാളെ പരിഗണിക്കാന്‍ പൊലീസ് കോടതിയില്‍ ആവശ്യപ്പെടും.

കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ ഭയപ്പെട്ടിരുന്നതായി രണ്ടാംപ്രതി മഞ്ചാടിയില്‍ സാമുവല്‍ മാത്യു എന്ന ഷാജിയുടെ മൊഴി കേസില്‍ നിര്‍ണ്ണായകമാകുമെന്ന് പൊലീസ് വിലയിരുത്തുന്നത്. ജോളിയിലെ കുറ്റവാസന സ്ഥിരീകരിക്കുന്നതാണ് ഷാജിയുടെ മൊഴി. ഇതേ മൊഴി കോടതിക്ക് മുന്നിലെത്തിയാല്‍ ജോളി കുടുങ്ങും. ജോളിയിലെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് സംശയംതോന്നിയതു മുതല്‍ ഭയമായിരുന്നു. എന്നാല്‍ ഇക്കാര്യം ആരോടും തുറന്നുപറയാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ജോളി അകന്നുപോവുമെന്ന് കരുതി എല്ലാം ഉള്ളിലൊതുക്കുകയായിരുന്നുവെന്നും മാത്യു വെളിപ്പെടുത്തി. തന്റെ പിതൃസഹോദരീ പുത്രനായ റോയിയുമായി വിവാഹം കഴിഞ്ഞ് ജോളി കൂടത്തായിയില്‍ എത്തി അധികം വൈകാതെ ബന്ധം തുടങ്ങിയതാണ്. എല്ലാതരത്തിലും വളരെ അടുത്ത ബന്ധമായിരുന്നു. അടുത്താല്‍ പിരിയാന്‍ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ടെന്നും മാത്യു പറഞ്ഞിരുന്നു.

ഞങ്ങള്‍ ഭാര്യാ-ഭര്‍ത്താക്കന്മാരെപോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു. റോയ്തോമസിന്റെ മരണത്തിനു മുമ്പേ തന്നെ ജോളിയുമായി അടുത്തിരുന്നു. ബന്ധുക്കളായതിനാല്‍ വീട്ടില്‍ സന്ദര്‍ശിക്കുന്നതിലും ജോളിയുമായി ഇടപഴകുന്നതിലും ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. അതിനാല്‍ ബന്ധം തുടരാന്‍ സാധിച്ചു. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്റെ മദ്യപാനവും ജോളിയുമായുള്ള അടുപ്പത്തിന് അവസരമൊരുക്കി. അക്കാലത്താണ് റോയ്തോമസിന്റെ പിതാവ് ടോംതോമസ് 2008 ഓഗസ്റ്റ് 26ന് മരിക്കുന്നത്. മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് ജോളി എന്നോട് സയനൈഡ് വാങ്ങിയിരുന്നു. നായയേയും എലിയേയും കൊല്ലാനാണെന്ന് പറഞ്ഞായിരുന്നു സയനൈഡ് വാങ്ങിയിരുന്നതെന്നും മാത്യു പൊലീസിനോട് ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിരുന്നു.

മരണശേഷം പൊന്നാമറ്റത്തെ വീട്ടില്‍ നിത്യസന്ദര്‍ശകനായി. ജോളിയുമായുള്ള ബന്ധത്തില്‍ റോയിക്ക് കാര്യമായ എതിര്‍പ്പില്ലായിരുന്നു. റോയ് ദാമ്പത്യവിഷയത്തില്‍ പരാജയമാണെന്നു പറഞ്ഞ് എന്നോട് കൂടുതല്‍ അടുത്തു. പരസ്പരം പിരിയാന്‍ വയ്യാത്ത അടുപ്പമുണ്ടായി. അതിനിടെ റോയ് തോമസും മരിച്ചു. ടോം തോമസിനു പിന്നാലെ റോയിയും മരിച്ചപ്പോള്‍ ജോളി കൊലപ്പെടുത്തിയതാവാമെന്ന് സംശയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ ജോളി തന്നെയാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഉറപ്പിച്ചു. പുറത്താരോടും പറയാതിരുന്നത് ജോളിയെ നഷ്ടപ്പെടരുതെന്നു കരുതിയാണ്. എന്നാല്‍ ഒരിക്കല്‍ പോലും ഇക്കാര്യം ജോളിയോട് ചോദിച്ചിരുന്നില്ല. കൊലപ്പെടുത്തിയതാണെന്ന വിവരം താന്‍ മനസിലാക്കിയെന്നറിഞ്ഞാല്‍ തന്റെ ജീവനും അപകടത്തിലാവുമെന്ന് കരുതി-മാത്യു പറയുന്നു.

വീണ്ടും കുടുംബത്തില്‍ ഒരു മരണം കൂടിയുണ്ടായി. തന്റെ പിതൃസഹോദരനായ മഞ്ചാടിയില്‍ മാത്യുവിനേയും സയനൈഡ് നല്‍കി ജോളി കൊലപ്പെടുത്തിയതാണെന്ന് ബോധ്യമായി. വിമുക്ത ഭടനായ മഞ്ചാടിയില്‍ മാത്യു തങ്ങളുടെ സൈ്വര്യവിഹാരത്തിന് എതിരുനിന്ന ആളാണ്. അതിനിടെയാണ് ഷാജുവിനെ വിവാഹം ചെയ്യുന്നത്. എന്നിട്ടും താനുമായി ബന്ധം തുടര്‍ന്നു. ഇതിനിടെ ജോളി വീണ്ടും സയനൈഡ് ആവശ്യപ്പെട്ടപ്പോള്‍ അത് സംഘടിപ്പിച്ചുനല്‍കി. ജോളിയിലെ വശ്യതമൂലം എതിര്‍ത്തുപറയാന്‍ തനിക്കു കഴിയുമായിരുന്നില്ലെന്നും മാത്യു പൊലീസിനോടു പറഞ്ഞിട്ടുണ്ട്.

കൂടത്തായിയില്‍ കൊല്ലപ്പെട്ട സിലിയുടെ സ്വര്‍ണാഭരണങ്ങള്‍ ജോളി തട്ടിയെടുത്തെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ രക്ഷപ്പെട്ടത് രണ്ടാം ഭര്‍ത്താവ് ഷാജുവായിരുന്നു ഷാജുവാണ് ആഭരണങ്ങള്‍ കൊണ്ടു പോയതെന്നായിരുന്നു ജോളിയുടെ മൊഴി. എന്നാല്‍ ഈ ആഭരണങ്ങള്‍ വിറ്റ് താമരശേരിയിലെ ജൂവലറിയില്‍നിന്ന് പുതിയത് വാങ്ങിയതായും പരിശോധനയില്‍ വ്യക്തമായി. ഷാജുവിനെ കുടുക്കാന്‍ ജോളി മൊഴി നല്‍കിയെന്നാണ് വിലയിരുത്തലും. അതുകൊണ്ട് തന്നെ ഷാജു കേസുകളില്‍ ഒന്നിലും പ്രതിയാകില്ല.

കുറ്റം ചെയ്തവരുടെ പട്ടികയില്‍ ഇല്ലാത്തതിനാല്‍ മാപ്പു സാക്ഷിയാക്കാനും കഴിയില്ല. ഈ സാഹചര്യത്തില്‍ ഷാജു കേസിലെ മുഖ്യ സാക്ഷികളില്‍ ഒരാളാകും. ഇതിനിടെയാണ് ജോളിയെ തള്ളുന്ന തരത്തില്‍ മാത്യുവെന്ന ഷാജിയുടേയും മൊഴി എത്തുന്നത്. താന്‍ കൊലപാതകത്തില്‍ പങ്കാളിയല്ലെന്ന തരത്തിലാണ് ഷാജി മൊഴി നല്‍കുന്നത്. ഇത് പരിഗണിച്ചാണ് മാത്യുവിനെ സാക്ഷിയാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category