1 GBP =92.30INR                       

BREAKING NEWS

കോടിയേരി ഫുള്‍ ഫിറ്റ്! സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരിയെ മാറ്റില്ലെന്ന് സൂചന നല്‍കി കൂടിക്കാഴ്ച; മുഖ്യമന്ത്രിയുടെ പാര്‍ട്ടി സെക്രട്ടറിയും ചര്‍ച്ച നടത്തിയത് എകെജി സെന്റിറിലെ ഓഫീസ് മുറിയില്‍; കോടിയേരിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെന്ന വാദങ്ങളെ പൊളിക്കാന്‍ സെക്രട്ടറിയെ പാര്‍ട്ടി ഓഫീസില്‍ എത്തിച്ച് പിണറായി; പകരക്കാന്റെ കുപ്പായം മോഹിച്ചവര്‍ക്കെല്ലാം തിരിച്ചടി; ഇനി വീട്ടിലിരുന്ന് പാര്‍ട്ടിയെ നിയന്ത്രിക്കും; പിബിക്ക് നല്‍കിയ അവധി അപേക്ഷ കോടിയേരി പിന്‍വലിക്കും

Britishmalayali
kz´wteJI³

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി അപേക്ഷ കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയെന്ന വാദം തള്ളിക്കളഞ്ഞതിന് പിന്നാലെ നിര്‍ണ്ണായക കൂടിക്കാഴ്ചയും. കോടിയേരി ഫുള്‍ ഫിറ്റെന്ന് വ്യക്തമാക്കുന്നതാണ് ഈ ചര്‍ച്ച. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തിയത് എകെജി സെന്ററിലെ മുറിയിലാണ്. കോടിയേരി സിപിഎം സെക്രട്ടറിയായി തുടരും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികില്‍സ വീട്ടില്‍ തുടരും. എകെജി സെന്ററിന് മുമ്പിലുള്ള ഫ്ളാറ്റിലാണ് കോടിയേരിയുടെ താമസം. ഇവിടെ ഇരുന്നാകും കൂടുതല്‍ സമയവും പാര്‍ട്ടിക്കാര്യങ്ങള്‍ കോടിയേരി നോക്കുക.

ചികിത്സയ്ക്കു വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിക്ക് അവധി അപേക്ഷ നല്‍കിയെന്നും, പാര്‍ട്ടിക്കു പുതിയ താല്‍ക്കാലിക സെക്രട്ടറിയെ നിയമിക്കും എന്നുമുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിശദീകരിച്ചിരുന്നു. നാളെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. കോടിയേരിയുടെ അവധി വിഷയം സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാകില്ലെന്നാണ് ലഭിക്കുന്ന വിവരം. 19, 20 തീയതികളില്‍ സംസ്ഥാന കമ്മറ്റിയും ചേരുന്നുണ്ട്. കോടിയേരിക്ക് അവധി അനുവദിക്കണമെങ്കില്‍ അതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാന കമ്മറ്റിയായിരിക്കും. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനും എകെജി സെന്ററിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയത്. പോളിറ്റ് ബ്യൂറോയക്ക് കോടിയേരി നല്‍കിയ അവധി അപേക്ഷ പിന്‍വലിക്കും.

കോടിയേരി ചികില്‍സയ്ക്കായി വിദേശത്തുപോയപ്പോള്‍ ചുമതലകള്‍ നിര്‍വഹിച്ചിരുന്നത് പാര്‍ട്ടി സെന്ററായിരുന്നു. ചികില്‍സ കഴിയുന്നതുവരെ ഈ രീതി തുടരാനാണ് സാധ്യത. ദീര്‍ഘകാലം അവധിയില്‍ പ്രവേശിക്കേണ്ട സാഹചര്യമുണ്ടായാല്‍ പുതിയൊരാള്‍ക്ക് സെക്രട്ടറിയുടെ ചുമതല നല്‍കുന്ന കാര്യം പാര്‍ട്ടി പരിഗണിക്കും. പുതിയൊരാളെ സെക്രട്ടറിയായി നിയമിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടന്നില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍. കോടിയേരിയുമായി പിണറായി ആരോഗ്യ കാര്യങ്ങള്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന. ചികില്‍സ ശരിയായ ദിശയിലാണെന്ന് കോടിയേരി പിണറായിയെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ സമയവും ഇനി ഫ്ളാറ്റില്‍ ഇരുന്നാകും കോടിയേരി പാര്‍ട്ടിയെ നിയന്ത്രിക്കുക.

ഒക്ടോബര്‍ 28നാണ് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹെന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്ററില്‍ അടിയന്തര ചികില്‍സയ്ക്കായി കോടിയേരി പോയത്. മടങ്ങിയെത്തിയെങ്കിലും അരോഗ്യസ്ഥിതി അത്ര മെച്ചപ്പെട്ടില്ലെന്നാണ് സിപിഎം നേതൃത്വത്തില്‍നിന്ന് ലഭിക്കുന്ന വിവരം. തുടര്‍ ചികില്‍സ അനിവാര്യമാണെങ്കില്‍ പാര്‍ട്ടി പദവികളില്‍നിന്ന് താല്‍ക്കാലികമായി അദ്ദേഹത്തിനു മാറി നില്‍ക്കേണ്ടിവരും. ആ സാഹചര്യത്തില്‍ വീണ്ടും അവധി നല്‍കുന്നത് പരിശോഘിക്കും. കോടിയേരി അവധിയില്‍ പോകുന്ന സാഹചര്യമുണ്ടായാല്‍ കേന്ദ്ര കമ്മറ്റി അംഗങ്ങളായ എം വിഗേവിന്ദന്‍, എളമരം കരീം എന്നിവരെ താല്‍ക്കാലിക സെക്രട്ടറിയുടെ ചുമതലയിലേക്കു പരിഗണിക്കാനിടയുണ്ട്. മന്ത്രി ഇ.പി.ജയരാജന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ തുടങ്ങിയവരേയും പരിഗണിച്ചേക്കാം. നിലവില്‍ ആരേയും സെക്രട്ടറിയാക്കില്ല.

ചികിത്സയ്ക്കായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിക്ക് അവധി അപേക്ഷ നല്‍കിയെന്നും, പാര്‍ട്ടിക്ക് പുതിയ താത്ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കും എന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചികിത്സ തുടരേണ്ടതിനാല്‍ കോടിയേരി അവധി അപേക്ഷ നല്‍കിയെന്ന രീതിയിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് സിപിഐ എം പ്രസ്താവനയില്‍ വ്യക്തമാക്കി. കോടിയേരിക്ക് പകരക്കാരനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്. അതുകൊണ്ട് തന്നെ അസുഖമാണെങ്കിലും സെക്രട്ടറിയായി കോടിയേരി തന്നെ തുടരും. പാര്‍ട്ടി സെന്റര്‍ കാര്യങ്ങള്‍ നിയോഗിക്കുകയും ചെയ്യും. തല്‍കാലം പാര്‍ട്ടി സെക്രട്ടറിയെ മാറ്റി പാര്‍ട്ടിയില്‍ പുതിയ ചര്‍ച്ചകള്‍ ഉണ്ടാക്കേണ്ടതില്ലെന്നാണ് സിപിഎം വിലയിരുത്തല്‍.

അവധിയുടെ സാഹചര്യം വിശദീകരിച്ചുകൊണ്ട് പൊളിറ്റ് ബ്യൂറോയ്ക്ക് കോടിയേരി കത്തു നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കഴിഞ്ഞ മാസമാണ് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്ക്കായി അമേരിക്കയിലെ ഹൂസ്റ്റണിലേക്കു പോയത്. നവംബര്‍ 21ന് തന്നെ മടങ്ങിവന്നെങ്കിലും അദ്ദേഹം ചുമതലയില്‍ തിരികെ പ്രവേശിച്ചിട്ടില്ല. ചികിത്സയ്ക്കു ശേഷം കോടിയേരി സംസ്ഥാന സെക്രട്ടറിയുടെ ഓഫിസില്‍ വന്നിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണിത്. ആറു മാസത്തേക്കു കൂടി ചികിത്സ തുടരേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ കോടിയേരിയോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ കാലയളവില്‍ വിശ്രമം അനിവാര്യമാണ്. ഭക്ഷണത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കോടിയേരിയെ മാറ്റാന്‍ തീരുമാനിച്ചാല്‍ ഇപി ജയരാജന്‍ പാര്‍ട്ടി സെക്രട്ടറിയാകുമെന്നായിരുന്നു സൂചന. സെക്രട്ടറിയെ മന്ത്രിസഭയില്‍ നിന്ന് തിരഞ്ഞെടുക്കുകയാണെങ്കില്‍ മന്ത്രിസഭാ പുനഃസംഘടനയുമുണ്ടാകും. അങ്ങനെയെങ്കില്‍ സുപ്രധാനമായ അഴിച്ചുപണി തന്നെ പാര്‍ട്ടി നേതൃത്വത്തിലും മന്ത്രിസഭയിലുമുണ്ടാകും. പുനഃസംഘടനയ്ക്ക് കളമൊരുങ്ങുന്നുണ്ടെങ്കില്‍ ഇപി ജയരാജന് താല്‍ക്കാലിക സെക്രട്ടറിയുടെ ചുമതല നല്‍കാന്‍ സിപിഎം നേതൃത്വം തയ്യാറായേക്കും. സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ എം വി ഗോവിന്ദന്‍, പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എന്നിവര്‍ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിച്ചേക്കാവുന്ന പേരുകളാണ്. എന്നാല്‍, മന്ത്രിസ്ഥാനത്തുള്ളവര്‍ക്കാണ് കൂടുതല്‍ സാധ്യത. അതില്‍ത്തന്നെ, ഇ.പി. ജയരാജന്റെതാണ് പ്രധാന പേര്. പാര്‍ട്ടിയില്‍ കോടിയേരിക്കൊപ്പം പ്രവര്‍ത്തന പാരമ്പര്യം ഇ.പി.ക്കുണ്ട്. ഒന്നരമാസം ചികിത്സയ്ക്കായി കോടിയേരി മാറിനിന്നെങ്കിലും സെക്രട്ടറിയുടെ ചുമതല മറ്റാര്‍ക്കും നല്‍കിയിരുന്നില്ല. ഈ സാഹചര്യം ഇനിയും തുടരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category