1 GBP = 93.60 INR                       

BREAKING NEWS

റിജോഷ് വധക്കേസില്‍ മുംബൈയിലേക്കു കടന്ന ഫാം ഹൗസ് മാനേജര്‍ വസീം അറസ്റ്റില്‍; പന്‍വേല്‍ പൊലീസ് അറസ്റ്റു ചെയ്തത് റിജോഷിന്റെ ഇളയ മകള്‍ ജൊവാനെയെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍; വസീമിനൊപ്പം ഒളിച്ചോടിയ ലിജി കുര്യന്‍ മുംബൈ ജയിലില്‍ റിമാന്‍ഡില്‍; കേരളാ പൊലീസ് ശ്രമിക്കുന്നത് ഇരുവരെയും ഒരുമിച്ച് നാട്ടിലെത്തിക്കാന്‍

Britishmalayali
kz´wteJI³

രാജകുമാരി: ഫാം ഹൗസ് ജീവനക്കാരന്‍ ശാന്തന്‍പാറ പുത്തടി മുല്ലൂര്‍ റിജോഷിനെ (31) കൊലപ്പെടുത്തിയ ശേഷം റിജോഷിന്റ ഭാര്യയ്ക്കൊപ്പം മുംബൈയിലേക്കു കടന്ന ഫാം ഹൗസ് മാനേജര്‍ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി വസീമിനെ (32) മുംബൈ പന്‍വേല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ലോഡ്ജില്‍ റിജോഷിന്റെ ഇളയ മകള്‍ ജൊവാനെയെ (2) വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മുംബൈയിലേക്ക് ഒളിച്ചോടുകയായിരുന്നു വസീമും ലിജി കുര്യനും.

വിഷം ഉള്ളില്‍ ചെന്ന് മുംബൈ ജെജെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വസീം ആശുപത്രി വിട്ട ഉടന്‍ ഇന്നലെ പന്‍വേല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളാ പൊലീസിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അറസ്റ്റ്. ഇതേ കേസില്‍ 26 ന് പന്‍വേല്‍ പൊലീസ് അറസ്റ്റ് ചെയ്ത, റിജോഷിന്റെ ഭാര്യ ലിജി കുര്യന്‍(29) മുംബൈയില്‍ ജയിലില്‍ റിമാന്‍ഡിലാണ്. ലിജി കുര്യനെ തെളിവെടുപ്പിനു വിട്ടു കിട്ടുന്നതിനായി കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം കോടതിയില്‍ പ്രൊഡക്ഷന്‍ വാറന്റിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. പന്‍വേല്‍ പൊലീസ് അറസ്റ്റ് ചെയ്ത വസീമിനെ വിട്ടു കിട്ടുന്നതിനായി ശാന്തന്‍പാറ പൊലീസ് ഉടന്‍ നെടുങ്കണ്ടം കോടതിയില്‍ പ്രൊഡക്ഷന്‍ വാറന്റിന് അപേക്ഷ നല്‍കും. ഇരുവരെയും ഒരുമിച്ച് കേരളത്തിലേക്കു കൊണ്ടുവരാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ശാന്തന്‍പാറ പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരനായിരുന്നു റിജോഷ്. ഇയാളെ കൊലപ്പെടുത്തിയശേഷം ഫാം ഹൗസ് മാനേജര്‍ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി വസീമിന്റെ കൂടെ കഴിഞ്ഞ ഏഴിനാണ് ഇളയമകള്‍ക്കൊപ്പം ലിജി മുംബെയിലെത്തിയത്. ഒമ്പതിന് പന്‍വേലിലെ ലോഡ്ജില്‍ വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ കണ്ടെത്തിയ ലിജിയെയും വസീമിനെയും മുംബെയ് പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ഒപ്പമുണ്ടായിരുന്ന കുഞ്ഞിനും വിഷം കൊടുത്ത ശേഷമായിരുന്നു ആത്മഹത്യാ ശ്രമം. രണ്ടരവയസുകാരിയായ മകള്‍ അന്നു തന്നെ മരിച്ചിരുന്നു.

ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയായിരുന്നു റിജോഷിന്. ഏതാനും മാസം മുന്‍പ് ലിജി ഫാമിലെ ഏലത്തോട്ടത്തില്‍ ജോലിക്കു പോയി തുടങ്ങി. ഇതോടെയാണ് വസീമും ലിജിയും തമ്മില്‍ അടുക്കുന്നത്. ഇത് റിജോഷ് കണ്ടു പിടിച്ചതിന്റെ പകയാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. പിടിക്കപ്പെടാതിരിക്കാന്‍ തന്ത്രപരമായി മൃതദേഹം കുഴിച്ചു മൂടി. വ്യാജ തെളിവുകള്‍ ഉണ്ടാക്കാനും ശ്രമിച്ചു. ഇതും പരാജയപ്പെട്ടപ്പോഴായിരുന്നു ലിജിയും വസീമും രണ്ടര വയസ്സുള്ള ജൊവാനയുമായി ഒളിച്ചോടിയത്.

ലിജിയുമായുള്ള വിവാഹത്തിന് റിജോഷിന്റെ വീട്ടുകാര്‍ ആദ്യം എതിരായിരുന്നു എന്നാണു പറയപ്പെടുന്നത്. റിജോഷിന്റെ നിര്‍ബന്ധം മൂലം പിന്നീട് വീട്ടുകാരും ലിജിയെ അംഗീകരിച്ചു. കുടുംബ വീട്ടില്‍ നിന്നു മാറി താമസിച്ചതിനു ശേഷം ഒരു വര്‍ഷം മുന്‍പാണ് ഫാം ഹൗസില്‍ ജോലിക്കു പോയി തുടങ്ങിയത്. റിജോഷ് വലിയ മദ്യപാനിയായിരുന്നില്ല. ഏലത്തോട്ടത്തില്‍ ലിജി എത്തിയതോടെ കുടി കൂടി. ഇതിന് പിന്നില്‍ വസീമായിരുന്നു. റിജോഷിന് വസീം സ്ഥിരമായി മദ്യം വാങ്ങി നല്‍കിയിരുന്നതായി പൊലീസ് പറയുന്നു. ലിജിയുമായി ബന്ധം തുടരാന്‍ വേണ്ടിയാണ് വസീം ഇങ്ങനെ ചെയ്തതെന്നും സംശയിക്കുന്നു. 4 വര്‍ഷം മുന്‍പ് ഫാമില്‍ മാനേജരായി എത്തിയ വസീം വല്ലപ്പോഴും ആണ് ഇരിങ്ങാലക്കുടയിലെ വീട്ടില്‍ പോയിരുന്നത്.

മദ്യപിക്കുന്ന സ്വഭാവം ഉണ്ടായിരുന്നെങ്കിലും വീട്ടുകാരെയും മൂന്നു മക്കളെയും കാണാതെ റിജോഷ് ഒരു ദിവസം പോലും കഴിയുമായിരുന്നില്ല. ഒക്ടോബര്‍ 31 ന് കാണാതായ റിജോഷ് പിറ്റേന്ന് വീട്ടില്‍ എത്താത്തത് വീട്ടുകാരില്‍ സംശയമുണ്ടാക്കിയതും ഇതുകൊണ്ടാണ്. ഒക്ടോബര്‍ 31-നാണ് ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ മഷ്‌റൂംഹട്ട് ഫാം ഹൗസ് ജീവനക്കാരനായ ശാന്തന്‍പാറ പുത്തടി മുല്ലൂര്‍ റിജോഷിനെ കാണാതാകുന്നത്. അഞ്ച് ദിവസത്തിനുശേഷം റിജോഷിന്റെ ഭാര്യ ലിജിയെയും ഇളയകുഞ്ഞിനെയും കാണാതായി. ഒപ്പം ഫാംഹൗസ് മാനേജര്‍ തൃശ്ശൂര്‍ മുകുന്ദപുരം വള്ളിവട്ടം കുഴിക്കണ്ടത്തില്‍ എ.വസീമിനെയും കാണാതായിരുന്നു. റിജോഷിനെ കൊന്നത് താനാണെന്ന കുറ്റസമ്മതവീഡിയോ, വസീം സഹോദരന് അയച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഇതിനിടെ ഫാംഹൗസ് വളപ്പില്‍ കുഴിച്ചിട്ട റിജോഷിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതിനും വിവരം മറച്ചുവെച്ചതിനും വസീമിന്റെ സഹോദരന്‍ ഫഹദിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category