1 GBP = 97.40 INR                       

BREAKING NEWS

പ്രസംഗിക്കാനായി വേദിയില്‍ എത്തിയ രാഹുല്‍ ഗാന്ധി പ്രസംഗം പരിഭാഷപ്പെടുത്താന്‍ ക്ഷണിച്ചത് സദസ്സില്‍ ഇരുന്ന വിദ്യാര്‍ത്ഥിനിയെ; പരിഭ്രമം ഇല്ലാതെ രാഹുലിന്റെ പ്രസംഗം ഭംഗിയായി പരിഭാഷപ്പെടുത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സഫ; മികച്ച പരിഭാഷയ്ക്ക് അഭിനന്ദവുമായി രാഹുലും; കൈയടിച്ച് പ്രോത്സാഹിപ്പിച്ച് ജിഎച്ച്എസ് കരുവാരക്കുണ്ടിലെ വിദ്യാര്‍ത്ഥികള്‍; ഞൊടിയിടയില്‍ സൈബര്‍ ലോകത്തും താരമായി സഫ

Britishmalayali
kz´wteJI³

കരുവാരക്കുണ്ട്: മൂന്ന് ദിവസത്തെ പര്യടനത്തിനായി വയനാട് എംപി രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ എത്തിയത് ഇന്നലെ രാത്രിയാണ്. ഇന്ന് രാവിലെ കരുവാരക്കുണ്ട് ജിഎച്ച്എസ്എസിലെ സയന്‍സ് ലാബിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു ആദ്യത്തെ പരിപാടി. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ താരമായത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഫാത്തിമ സഫയാണ്. പ്രസംഗിക്കാനായി രാഹുല്‍ എത്തിയപ്പോള്‍ സദസ്സില്‍ ഇരുന്ന സഫയെ പ്രസംഗം പരിഭാഷപ്പെടുത്താനായി ക്ഷണിക്കുകയായിരുന്നു.

രക്ഷിതാക്കള്‍ക്കും സഹപാഠികള്‍ക്കുമൊപ്പം വേദിയിലിരിക്കുകയായിരുന്ന സഫ രാഹുലിന്റെ ക്ഷണം സ്വീകരിച്ച് സ്റ്റേജിലേക്ക് കയറി. തുടര്‍ന്ന് രാഹുല്‍ നടത്തിയ ഇംഗ്ലീഷ് പ്രസംഗം സഫ പൂര്‍ണ്ണമായും മലയാളീകരിച്ച് ജനങ്ങളിലേയ്ക്കെത്തിച്ചു. ഒരു പതര്‍ച്ചയുമില്ലാതെ, പരിചയസമ്പന്നയായ പരിഭാഷകയെപ്പോലെ സഫ തന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി. പ്രസംഗത്തിന് ശേഷം രാഹുലടക്കമുള്ള നേതാക്കള്‍ സഫയെ അഭിനന്ദിച്ചു. വലിയ കരഘോഷത്തോടെയാണ് സഫയുടേയും രാഹുലിന്റേയും വാക്കുകള്‍ ജനങ്ങള്‍ എതിരേറ്റത്.

രാഹുല്‍ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ച സഫ വേദിയില്‍ എത്തി പരിഭ്രമം ഇല്ലാതെ തന്നെ പ്രസംഗം പരിഭാഷപ്പെടുത്തി. രാഹുല്‍ പറഞ്ഞ വാക്കുകള്‍ കേട്ട് മികച്ച രീതിയില്‍ തന്നെ സഫ പരിഭാഷപ്പെടുത്തി. ഇതിനെ സദസ്സ് മികച്ച രീതിയില്‍ കൈയടികളോടെയാണ് സ്വീകരിച്ചത്. പ്രസംഗം സോഷ്യല്‍ മീഡിയയിലും ചാനലുകളിലും ലൈവായി മാറിയതോടെ ഞൊടിയിടയില്‍ സൈബര്‍ ലോകത്തും താരമായി സഫ മാറി.

സയന്‍സിന്റെ പ്രധാന്യത്തെ കുറിച്ചാണ് രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ വ്യക്തമാക്കിയത്. വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ ഏറ്റവും മികച്ച സ്‌കൂളുകളാണ് കേരളത്തില്‍ എങ്കിലും ചില പോരായ്മകള്‍ ഉണ്ടെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. സര്‍വ്വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവമാണ് രാഹുല്‍ ചൂണ്ടിക്കാട്ടിയത്. തന്നാല്‍ ആകുന്ന വിധത്തില്‍ ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഫണ്ട് നല്‍കുമെന്നും രാഹുല്‍ വ്യക്തമാക്കി. ഈ പ്രസംഗം ഭംഗിയായി തന്നെയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ സഫ പരിഭാഷപ്പെടുത്തിയത്.

കരുവാരക്കുണ്ട് സ്‌കൂളിലെ സയന്‍സ് കെട്ടിടം ഉദ്ഘാടനം ചെയ്ത രാഹുല്‍ അടുത്തതായി എടക്കര പഞ്ചായത്ത് കോംപ്ലക്സാണ് ഉദ്ഘാടനം ചെയ്യുന്നത്. വയനാട്ടിലെ സര്‍വ്വജന സ്‌കൂളില്‍ പാമ്പുകടിയേറ്റു മരിച്ച ഷെഹ്ല ഷെറിന്റെ വീട് നാളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ബത്തേരിയിലെ സര്‍വ്വജന സ്‌കൂളും രാഹുല്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടിന് നിലമ്പൂരില്‍ നേതൃയോഗത്തില്‍ പങ്കെടുത്ത് തിരുവമ്പാടിയിലേക്ക് പോകും. അവിടെ നിന്ന് കല്‍പറ്റയിലെത്തുന്ന രാഹുല്‍ ആറ്, ഏഴ് തീയതികളില്‍ വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഏഴിന് രാത്രി കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും

നേരത്തെ കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ ഭേദഗതി ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. മോദിയുടെ ഭരണത്തില്‍ ജനങ്ങള്‍ ആശങ്കാകുലരാണെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യ എല്ലാ വിഭാഗങ്ങള്‍ക്കും എല്ലാ സംസ്‌കാരങ്ങള്‍ക്കും എല്ലാ മതങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ജനങ്ങളോട് ബന്ധമില്ലാത്ത ലോകത്താണ് മോദിയും അമിത് ഷായും ജീവിക്കുന്നത്. അതാണ് രാജ്യത്ത് പ്രതിസന്ധി ഉണ്ടാവാന്‍ കാരണം. ജനങ്ങളെ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category