1 GBP = 92.80 INR                       

BREAKING NEWS

രണ്ട് മക്കളും പഠിക്കുന്നത് ബോര്‍ഡിംഗില്‍; ദുബായിലുള്ള ഭര്‍ത്താവിന്റെ കൂട്ടുകാരനെന്ന ലേബലില്‍ വീട്ടിലെ നിത്യ സന്ദര്‍ശകനായി; ഭര്‍ത്താവ് ഇല്ലാത്തതിനാല്‍ ഏത് സഹായത്തിനും താനുണ്ട് എന്ന രീതിയില്‍ പെരുമാറിയ വികാരിയില്‍ നിന്നുണ്ടായത് അവിശ്വസനീയ പീഡനം; ആരുമില്ലാത്തപ്പോള്‍ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തുവെന്ന് കാട്ടി മലാപ്പറമ്പ് നിത്യസഹായ മാതാ ചര്‍ച്ചിലെ മുന്‍ വികാരിക്കെതിരെ പരാതി; ബിഷപ്പ് പരാതി അവഗണിച്ചെന്നും വീട്ടമ്മയുടെ ആരോപണം; കേസില്‍ കുടുങ്ങുന്നത് ഫാ മനോജ് പ്ലാക്കൂട്ടം

Britishmalayali
എം മനോജ് കുമാര്‍

കോഴിക്കോട്: മലാപ്പറമ്പ് നിത്യസഹായ മാതാ ചര്‍ച്ചിലെ മുന്‍ വികാരി ഫാദര്‍ മനോജ് പ്ലാക്കൂട്ടത്തിലിനെതിരെ ബലാത്സംഗത്തിനു പൊലീസ് കേസ്. ബലാത്സംഗം കൂടാതെ സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് ചേവായൂര്‍ പൊലീസ് കേസ് എടുത്തത്.

ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തതിനാണ് വികാരിക്കെതിരെ കേസ് എടുത്തത്. മുന്‍പ് ചേവായൂരില്‍ താമസിച്ചിരുന്ന കൊയിലാണ്ടി സ്വദേശിനിയാണ് പരാതിക്കാരി. ഇന്നലെയാണ് വീട്ടമ്മ പീഡനം നടന്ന ചേവായൂര്‍ പരിധിയിലെ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. 2017 ജൂണില്‍ നടന്ന ബലാത്സംഗത്തിനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

രണ്ടു വര്‍ഷം മുന്‍പ് നടന്ന ബലാത്സംഗത്തിനാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. താമരശ്ശേരി ബിഷപ്പിന് പരാതി നല്‍കിയിട്ടും പരിഹാരമില്ലാത്തതിനാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത് എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. മുന്‍പ് ചേവായൂര്‍ വാടക വീട്ടില്‍ താമസിച്ചുകൊണ്ടിരിക്കെയാണ് ബലാത്സംഗം നടന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയെയാണ് വികാരി ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിനു ശേഷം വികാരിയില്‍ നിന്നും ഭീഷണി വന്നു. തന്നെയും കുടുംബത്തെയും നശിപ്പിക്കുമെന്നാണ് വികാരി ഭീഷണി മുഴക്കിയത്. വികാരിക്കെതിരെ നല്‍കിയ പരാതിയില്‍ ബിഷപ്പില്‍ നിന്നും നീതിയും ലഭിച്ചില്ല. ഇപ്പോള്‍ ഭീഷണിയും. അതിനാലാണ് ഇപ്പോള്‍ പരാതിയുമായി വന്നതെന്നാണ് മൊഴിയില്‍ യുവതി പറയുന്നത്.

യുവതിയുടെ രണ്ടു കുട്ടികളും കോട്ടയത്ത് ബോര്‍ഡിംഗില്‍ താമസിച്ച് പഠിക്കുകയാണ്. ഭര്‍ത്താവ് ദുബായിലും. യുവതി വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഇങ്ങിനെ ഒറ്റയ്ക്ക് താമസിക്കുന്ന അവസരത്തിലാണ് വികാരി വീട്ടില്‍ വന്നത്. യുവതിയുടെ ഭര്‍ത്താവും വികാരിയും തമ്മില്‍ സുഹൃത്തുക്കള്‍ ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഭര്‍ത്താവുമായി ഉണ്ടായിരുന്ന സൗഹൃദം ചൂഷണം ചെയ്താണ് വികാരി യുവതിയെ ബലാത്സംഗം ചെയ്തത്. ഇതേ ബന്ധത്തിന്റെ പേരിലാണ് വികാരി വീട്ടില്‍ കയറി വന്നത്.

ഭര്‍ത്താവ് ഇല്ലാത്തതിനാല്‍ ഏത് സഹായത്തിനും താനുണ്ട് എന്ന രീതിയിലാണ് വികാരി പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെ ഭര്‍ത്താവിന്റെ സുഹൃത്ത് ആയ വികാരി വന്നപ്പോള്‍ യുവതി സ്വീകരിക്കുകയും വീട്ടില്‍ കയറ്റി ഇരുത്തുകയും ചെയ്യുകയായിരുന്നു. സ്വീകരണമുറിയില്‍ വികാരിയെ ഇരുത്തി യുവതി അകത്തേക്ക് പോയപ്പോള്‍ വികാരി മുന്‍വാതില്‍ അകത്ത് നിന്ന് അടച്ചു. തുടര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു.

സീറോ മലബാര്‍ സഭയുടെ കീഴിലുള്ള താമരശ്ശേരി ഡയസിന്റെ കീഴിലാണ് നിത്യസഹായ മാതാ ചര്‍ച്ച്. പള്ളിവികാരിയായതിനാല്‍ യുവതി സംഭവം രഹസ്യമായി വയ്ക്കുകയും നീതി തേടി ബിഷപ്പിനെ സഹായിക്കുകയുമായിരുന്നു. എന്നാല്‍ നടപടികള്‍ വന്നില്ല. അതിനെ തുടര്‍ന്നാണ് ഇപ്പോള്‍ രണ്ടു വര്‍ഷം വൈകിയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

പീഡനം നടത്തിയ വികാരി മനോജ് പ്ലാക്കൂട്ടത്തില്‍ ഇപ്പോള്‍ നിത്യസഹായ മാതാ പള്ളിയിലില്ല. രണ്ടു വര്‍ഷം മുന്‍പ് തന്നെ സ്ഥലം മാറിപ്പോയി എന്നാണ് നിത്യസഹായ മാതാ പള്ളി അധികൃതര്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. മനോജ് മാറിപ്പോയപ്പോള്‍ വന്ന വികാരിയാണ് ഇപ്പോള്‍ പള്ളിയിലുള്ളത്. സ്ഥലം മാറിപ്പോയ വികാരിയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് നിലവിലെ വികാരി ഫിലിപ്പ് മറുനാടന്‍ മലയാളിയോട് പറഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category