1 GBP = 93.60 INR                       

BREAKING NEWS

ഇവിടെ വിശാല ബെഞ്ചുണ്ട്, 2018ലെ ശബരിമല യുവതീ പ്രവേശനവിധി അന്തിമമല്ല; ശബരിമല കേസില്‍ അതിനിര്‍ണാ യക പരാമര്‍ശവുമായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ; നിരീക്ഷണം വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ട സാഹചര്യത്തില്‍; അതിനിര്‍ണായക പരാമര്‍ശം ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവേ; ബിന്ദു അമ്മിണിയെ ആക്രമിച്ച കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷിക ഇന്ദിര ജയ്സിങ്; ശബരിമലയില്‍ ദര്‍ശനത്തിനായി അനുവദിക്കണമെന്ന രഹ്ന ഫാത്തിമയുടെ ഹര്‍ജിയും സുപ്രീംകോടതി അടുത്തയാഴ്ച്ച പരിഗണിക്കും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. കേസ് വിപുലമായ ഭരണഘടനാ ബെഞ്ചിന്റെ അഭിപ്രായത്തിനായി വിട്ട കാര്യം ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ട സാഹചര്യത്തില്‍ ഇപ്പോഴുള്ള വിധി അന്തിമമല്ലെന്നാണ് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവേ ആണ് സുപ്രീംകോടതിയുടെ നിര്‍ണായക പരാമര്‍ശം. പുതുതായി കേസ് പരിഗണിക്കുന്ന ഭരണഘടനാ ബഞ്ചിന്റെ അധ്യക്ഷനാകുന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ തന്നെയാണ് ഈ പരാമര്‍ശം നടത്തിയത് എന്നതാണ് ശ്രദ്ധേയം.

'ഇവിടെ ഒരു വിശാല ബെഞ്ച് ഉണ്ട്. 2018ലെ വിധി ഈ വിഷയത്തില്‍ ഒരു അവസാന വാക്കല്ല.'' എന്നായിരുന്നു എസ്.എ. ബോബ്ഡെ പറഞ്ഞത്. കൊച്ചിയില്‍ കമീഷണര്‍ ഓഫീസിന് സമീപം ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങ് സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്വീകരിച്ചു. ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്തയാഴ്ച കോടതി പരിഗണിക്കും.

ശബരിമലയില്‍ ദര്‍ശനത്തിന് പൊലീസ് സുരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയും അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ബുധനാഴ്ച ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഈ ഹര്‍ജികള്‍ ഭരണഘടാന ബെഞ്ച് തന്നെ പരിഗണിക്കേണ്ട സാഹചര്യമുണ്ടോ എന്നതില്‍ ഈ ആഴ്ച ചീഫ് ജസ്റ്റിസ് തീരുമാനം എടുത്തേക്കും. ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ചേരാന്‍ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ ഹിന്ദു ഹെല്‍പ്ലൈന്‍ പ്രവര്‍ത്തകനായ ശ്രീനാഥ് കുരുമുളകുപൊടി സ്പ്രേ അടിച്ച് ആക്രമിച്ചിരുന്നു. കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിയത് ബിന്ദു അമ്മിണിയാണെന്നറിഞ്ഞതോടെ പ്രതിഷേധവുമായെത്തിയ ശബരിമല കര്‍മസമിതി പ്രവര്‍കരും ബിജെപി നേതാക്കളും ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരും ഇവരെ തടഞ്ഞു.

തുടര്‍ന്ന് വാക്കേറ്റമുണ്ടായി. വീണ്ടും കമ്മീഷണര്‍ ഓഫീസിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകനായ ശ്രീനാഥ് ചാടിവീണ് കുരുമുളക് സ്പ്രേ അടിച്ചത്. പെട്ടെന്ന് പൊലീസ് ഇടപെട്ട് ബിന്ദു അമ്മിണിയെ വാഹനത്തിലേക്ക് മാറ്റി. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികില്‍സ നല്‍കുകയും ചെയ്തു. എന്നാല്‍ തിരികെപ്പോകില്ലെന്നും ശബരിമല ദര്‍ശനത്തിനാണ് വന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞതോടെ സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസും നിലപാടെടുത്തു. ഇതേത്തുടര്‍ന്ന് ബിന്ദു അമ്മിണിക്ക് മടങ്ങേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് ബിന്ദു അമ്മിണി സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അഞ്ചംഗ ഭരണ ഘടനാബെഞ്ചിലെ നാല് അംഗങ്ങളുടെ പിന്തുണയോടെ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഈ വിധിക്കെതിരെയുള്ള പുനഃപരിശോധന ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിക്കുകയും വിശാല ബെഞ്ചന് വിടുകയുമായിരുന്നു. ഇക്കാര്യമാണ് ചീഫ് ജസ്റ്റിസ് വീണ്ടും ചൂണ്ടിക്കാട്ടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category