1 GBP = 94.80 INR                       

BREAKING NEWS

ബാലഭാസ്‌കറിന്റെ സൗണ്ട് റെക്കോര്‍ഡിസ്റ്റും സ്വര്‍ണ്ണക്കടത്തില്‍ പ്രതി; 2018 ഒക്ടോബര്‍ മുതല്‍ മെയ് വരെ കഴക്കൂട്ടത്തുകാരനായ അബ്ദുള്‍ ജമീല്‍ ജബ്ബാര്‍ സ്വര്‍ണ്ണത്തിന്റെ കാരിയറായത് നിരവധി തവണ; പിടിക്കപ്പെടുമെന്നായപ്പോള്‍ ഒളിവില്‍ പോയതും വയലിനിസ്റ്റിന്റെ സന്തത സഹചാരി; സംഗീത പ്രതിഭയുടേയും മകളുടേയും അപകട മരണത്തിലെ ദുരൂഹതകള്‍ തുടുന്നതിനിടെ വീണ്ടും വെളിപ്പെടുത്തലുമായി ഡിആര്‍ഐ; ഇനി കണ്ടെത്താനുള്ളത് 17 കടത്തുകാരെ

Britishmalayali
kz´wteJI³

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഒരാളെ കൂടി പ്രതിചേര്‍ത്തു. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ട്രൂപ്പിലെ അംഗമായ ജമീല്‍ ജബ്ബാറിനെയാണ് പ്രതി ചേര്‍ത്തത്. ജമീല്‍ ജബ്ബാര്‍ സ്വര്‍ണം കടത്തിയതിന് തെളിവുണ്ടെന്ന് ഡിആര്‍ഐ അറിയിച്ചു.

കഴക്കൂട്ടം സ്വദേശിയും വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സൗണ്ട് റെക്കോഡിസ്റ്റുമായിരുന്ന അബ്ദുള്‍ ജമീല്‍ ജബ്ബാറിനെയാണ് പ്രതിചേര്‍ത്തത്. ഇയാള്‍ ഒളിവിലാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം മെയ് വരെയുള്ള സമയത്താണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. ഒളിവിലുള്ള 17 കടത്തുകാരില്‍ ഒരാളാണ് ഇയാള്‍. തിരുമല സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാറും (45), കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയും (42) മെയ് 13ന് 25 കിലോ സ്വര്‍ണവുമായി അറസ്റ്റിലായതോടെയാണ് കടത്തല്‍ സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. കേസില്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനാണ് ഒന്നാം പ്രതി. സുനില്‍കുമാര്‍, സെറീന, വിഷ്ണു സോമസുന്ദരം, ബിജു, വിനീത, അബ്ദുള്‍ ഹക്കിം, റഷീദ്, പ്രകാശന്‍ തമ്പി എന്നിവരാണ് മറ്റു പ്രതികള്‍. സ്വര്‍ണക്കടത്തിനെക്കുറിച്ച് സിബിഐ അന്വേഷണവും നടക്കുകയാണ്.

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവര്‍ക്ക് സ്വര്‍ണകടത്ത് കേസില്‍ പങ്കുണ്ടെന്ന് നേരത്തേ വ്യക്തമായിരുന്നു. ബാലഭാസ്‌കറിന്റെ സംഗീത പരിപാടിയുടെ സംഘാടകന്‍ കൂടിയായിരുന്നു പ്രകാശ് തമ്പി. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കാന്റീന്‍ നടത്തിരുന്ന പ്രകാശ് തമ്പി അവിടെവച്ചാണ് ബാലഭാസ്‌കറുമായി അടുപ്പത്തിലാകുന്നത്. കോളേജ് കാലം മുതല്‍ ബാലഭാസ്‌കറിന്റെ സുഹൃത്താണ് വിഷ്ണു. ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ വണ്ടി ഓടിച്ച അര്‍ജുന്‍ വിഷ്ണുവിന്റെ സുഹൃത്തായിരുന്നു. വിഷ്ണുവാണ് ഇയാളെ ഡ്രൈവറായി നിയമിച്ചത്.

അപകടത്തില്‍ അര്‍ജുനും ചെറിയ പരുക്കേറ്റിരുന്നു. ബാലഭാസ്‌കറിന്റെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് വിഷ്ണുവാണ്. വിഷ്ണു സ്ഥിരമായി വിദേശ യാത്രകള്‍ നടത്തിയിരുന്നതിന്റെ തെളിവ് ഡിആര്‍ഐക്ക് ലഭിച്ചിരുന്നു. വിഷ്ണുവാണ് സ്വര്‍ണ്ണക്കടത്തിലെ പ്രധാന ആസൂത്രകന്‍. ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ടും ദുരൂഹതകള്‍ ഏറെയാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്ന് പേര്‍ അപകട സമയത്ത് അവിടെ ഉണ്ടായിരുന്നുവെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. ഡിആര്‍ഐയുടെ ഈ റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നതിനിടെയാണ് പുതിയൊരു അറസ്റ്റ് കൂടി എത്തുന്നത്. ബാലഭാസ്‌കറിന്റെ സുഹൃത്തുകള്‍ക്ക് സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധമാണ് ഇതോടെ ചര്‍ച്ചയാകുന്നത്.

കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി വിഷ്ണുവാണ് ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ വിഷ്ണുവിനും പ്രകാശ് തമ്പിക്കും പങ്കുണ്ടെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി ഉണ്ണി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍ നിന്ന് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച പരാതി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചത്. ഇതോടെയാണ് കൂടുതലല്‍ പേര്‍ കുടുങ്ങിയത്. കേസില്‍ പിടിയിലായ പ്രകാശന്‍തമ്പി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. സ്വര്‍ണ്ണക്കടത്തില്‍ വിവാദമെത്തിയതോടെ ബാലഭാസ്‌കര്‍ മരിച്ച അപകടവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേയും സംശയങ്ങളുണ്ടെന്നും ഇതുകൂടി അന്വേഷണിക്കണമെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണി ആവശ്യപ്പെട്ടിരുന്നു.

പ്രകാശന്‍ തമ്പിയെ ഏഴെട്ടുവര്‍ഷംമുമ്പ് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ബാലഭാസ്‌കര്‍ പരിചയപ്പെടുന്നത്. വിഷ്ണുവാണ് മിക്ക സംഗീത പരിപാടികളുടെയും സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ഇയാള്‍ ആസമയത്തും സ്ഥിരമായി വിദേശയാത്രകള്‍ ചെയ്യാറുണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ പൂന്തോട്ടം ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടെന്നാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ പറയുന്നത്. അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തുന്നത് പ്രകാശന്‍തമ്പിയാണ്. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ വീട്ടുകാരില്‍നിന്ന് ഇവര്‍ ഒഴിഞ്ഞുമാറിനില്‍ക്കുകയായിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു. പാലക്കാട്ടെ സംഘത്തിന് വിദേശത്തും ചില വ്യാപാര ബന്ധങ്ങളുണ്ടായിരുന്നതായി ആരോപണമുണ്ട്.

ഇവരുമായി ബന്ധപ്പെട്ടാണ് വിഷ്ണു സ്ഥിരം വിദേശയാത്ര നടത്തിയിരുന്നത്. ഇത്തരം വിദേശ യാത്രകളില്‍ സ്വര്‍ണം കടത്തിയെന്ന സൂചനയാണ് ഡിആര്‍ഐ മനസ്സിലാക്കുന്നത്. ബാലഭാസ്‌കറിനുള്ള അംഗീകാരം മറയാക്കി വന്‍തോതില്‍ സ്വര്‍ണ്ണക്കടത്ത് നടന്നുവെന്നാണ് സൂചന. ഇതെല്ലാം ബാലഭാസ്‌കര്‍ അറിയാതെയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category