1 GBP = 93.60 INR                       

BREAKING NEWS

ക്ലിനിക്കിലെ നേഴ്സ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങിയപ്പോള്‍ എച്ച് ആര്‍ ഡയറക്ടറായി; പ്രണയം മൂത്തപ്പോള്‍ വിവാഹത്തിലേക്ക് കാര്യങ്ങളെത്തണമെന്ന വാശി പിടിച്ചത് മുഖര്‍ജി; നിവര്‍ത്തിയില്ലാതെ സ്വന്തം പിസ്റ്റോളില്‍ സഹ ജീവനക്കാരിയെ വെടിവച്ച് കൊന്ന് ഓംപ്രകാശ് ഡോക്ടറും സ്വയം നിറയൊഴിച്ചു; ഡല്‍ഹി രോഹിണി നിര്‍വാന നഴ്‌സിങ് ഹോം എംഡിയുടേയും സുഹൃത്തിന്റേയും മരണം വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴി; ദുരൂഹത അകറ്റാന്‍ കരുതലോടെയുള്ള അന്വേഷണത്തിന് ഡല്‍ഹി പൊലീസ്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിനുള്ളില്‍ മരിച്ചത് ആശുപത്രി ഉടമയും അതേ ആശുപത്രിയിലെ എച്ച് ആര്‍ മാനേജരും. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. ഡല്‍ഹി രോഹിണി നിര്‍വാന നഴ്‌സിങ് ഹോം എം.ഡി. ഡോക്ടര്‍ ഓംപ്രകാശ് കുഖ്‌റേജ (65) യും സുഹൃത്തും എച്ച് ആര്‍ ഡയറക്ടറുമായ സുദീപ്ത മുഖര്‍ജി (55) യുമാണ് മരിച്ചത്. .സുദീപ്തയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഓംപ്രകാശ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം.

ഡല്‍ഹി രോഹിണി നിര്‍വാന നഴ്‌സിങ് ഹോം എം.ഡിയും ഇതേ ആശുപത്രിയിലെ ജോലിക്കാരിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. ബുധനാഴ്ച രാവിലെ രോഹിണി സെക്ടര്‍ 13 ലെ വിജനമായ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. കുഖ്‌റേജയുടെ വീട്ടില്‍ നിന്ന് ഇരുന്നൂറു മീറ്റര്‍ അകലത്തായിരുന്നു കാര്‍ കിടന്നത്. കുഖ്റേജയുടെ ലൈസന്‍സുള്ള റിവോള്‍വറും കാറില്‍ നിന്ന് കണ്ടെത്തി.

ഒരേ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വിവാഹിതനായ ഓംപ്രകാശും സുദീപ്തയും തമ്മിലുള്ള ബന്ധം ആരംഭിച്ചിട്ട് ഏറെനാളായിരുന്നു. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് സുദീപ്ത ഓംപ്രകാശിനോട് ആവശ്യപ്പെട്ടിരുന്നു. ഇതാകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമികമായ കണ്ടെത്തല്‍. രാത്രിയില്‍ ഒരു വിവാഹ ചടങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് മരണം സംഭവിച്ചിരിക്കുന്നത്.

ഓംപ്രകാശിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭാര്യയ്ക്ക് കാഴ്ച ശക്തി കുറവാണ്. മകന്‍ ഇ എന്‍ ടി ഡോക്ടറും മകള്‍ ഇന്റീരിയര്‍ ഡിസൈനറും. മുഖര്‍ജിയും ഭാര്യയും അമ്മയ്ക്കുമൊപ്പമാണ് താമസിക്കുന്നത്. ഇവരുടെ മകന്‍ ദുബായിലാണ്. ഓംപ്രകാശും മുഖര്‍ജിയും രാത്രിയില്‍ കല്യാണ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. രാത്രി പതിനൊന്ന് മണിയോടെയാണ് ഇവിടെ നിന്ന് ഇരുവരും പോയത്. ഇതിന് ശേഷമുണ്ടായ തര്‍ക്കമാണ് മരണ കാരണമെന്നാണ് പൊലീസ് നിഗമനം. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.

ഓംപ്രകാശിന്റേത് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണ്. വീട്ടില്‍ നിന്ന് ഒന്നര കിലോ മീറ്റര്‍ അകലെയാണ് ഇത്. നേരത്തെ ഇാള്‍ ഒരു ക്ലിനിക്ക് നടത്തിയിരുന്നു. ഇവിടെ നേഴ്സായിരുന്നു മരിച്ച മുഖര്‍ജി. പുതിയ ആശുപത്രി തുടങ്ങിയപ്പോള്‍ നേഴ്സ് എച്ച് ആര്‍ ഡയറക്ടറാകുകയായിരുന്നു. ഭരണപരമായ കാര്യങ്ങളെല്ലാം തീരുമാനിച്ചത് ഇവരായിരുന്നു.രോഹിണി സെക്ടര്‍ 13ലെ വിജനമായ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് ഡോക്ടര്‍മാരുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ കണ്ടെത്തിയത്.

ഓം പ്രകാശും സുദീപ്തയും തമ്മില്‍ ഏറെ നാളത്തെ ബന്ധമുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തന്നെ വിവാഹം കഴിക്കണമെന്ന് സുദീപ്ത ഓം പ്രകാശിനോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും വഴിതെളിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category