1 GBP =92.30INR                       

BREAKING NEWS

ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് നല്‍കി അമിത്ഷാ; വനിതാ ഐ.ജിയുടെ നേതൃത്വത്തില്‍ ഫാത്തിമയുടെ മരണം അന്വേഷിക്കും; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക്ക് പ്രവര്‍ത്തനത്തെ കുറിച്ച് അന്വേഷിക്കുമെന്നും അമിത്ഷയുട ഉറപ്പ്; ഫാത്തിമയുടെ പിതാവും കേന്ദ്രമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി; മദ്രാസ് ഐ.ഐ.ടിയിലെ മരണങ്ങളിലെ ദുരൂഹത ഇനി സിബിഐ അന്വേഷണത്തില്‍

Britishmalayali
kz´wteJI³

ന്യുഡല്‍ഹി: മദ്രാസ് ഐ.ഐ.ടിയിലെ ഒന്നാം വിദ്യാര്‍ത്ഥി ഫാത്തിമാ ലത്തീഫിന്റെ മരണം സിബിഐ അന്വേഷണം നടത്തുമെന്ന്  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. വനിതാ ഐജിയായിരിക്കും അന്വേഷിക്കുക. ഉത്തത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക്ക് പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഫാത്തിമയുടെ പിതാവ് ലത്തീഫും അമിതഷായും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അമിത്ഷാ നിലപാട് അറിയിച്ചത്.

ഫാത്തിമാ ലത്തീഫിന്റെ മരണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് എസ്.എസ്.യുവും ഫാത്തിമയുപടെ പിതാവുമാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ സിപിഐ അന്വേഷണം ആവശ്യമില്ലെന്നും നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്നും തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മദ്രാസ് ഹൈക്കോടതിയും തമിഴ്നാട് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് എന്തുകൊണ്ട് സി.ബി.സിഐ.ഡിക്ക് കൈമാറുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നത്. ഫാത്തിമ ലത്തീഫിന്റേത് ഉള്‍പ്പെടെ മദ്രാസ് ഐഐടിയിലെ ദുരൂഹ മരണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിമര്‍ശനം ഉയര്‍ത്തിയിരുന്നത്.

എന്നാല്‍ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും നിലവില്‍ സി.ബി.സി.ഐ.ഡിയുടെ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മദ്രാസ് ഐഐടിയില്‍ 2006 മുതല്‍ നടന്ന ആത്മഹത്യകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫാത്തിമയുടെ മരണത്തില്‍ തമിഴ്നാട് പൊലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിക്കുന്ന ഹര്‍ജിയില്‍, വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ തടയുന്നതിനുള്ള നടപടികള്‍ക്ക് ഐ.ഐ.ടി. അധികൃതര്‍ തയ്യാറാകുന്നില്ലെന്നും പറയുന്നു.

ലോക് താന്ത്രിക് യുവജനതാദളിനുവേണ്ടി ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഐ.ഐ.ടി. അധികൃതര്‍ക്ക് ഉന്നത സ്വാധീനമുള്ളതിനാല്‍ ലോക്കല്‍ പൊലീസ് നീതിപൂര്‍വമായി അന്വേഷണം നടത്തുമെന്ന വിശ്വാസമില്ലെന്നും അതിനാല്‍ സിബിഐ. അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 2015-ല്‍നടന്ന സമാനമായ സംഭവത്തില്‍ സുപ്രീംകോടതി സിബിഐ. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫാത്തിമയുടെ മരണത്തില്‍ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് എന്‍.എസ്.യു. സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

ഐ.ഐ.ടി.വിദ്യാര്‍ത്ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തതിനുപിന്നില്‍ ഈ സ്ഥാപനത്തിലെ അദ്ധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനാണ് പിതാവ് അബ്ദുള്‍ ലത്തീഫ് ആരോപിച്ചിരുന്നത്. ഫാത്തിമയുടെ ഫോണില്‍നിന്ന് ലഭിച്ച സന്ദേശങ്ങളില്‍ ഇക്കാര്യം വ്യക്തമാണെന്ന് പിതാവ് അബ്ദുള്‍ ലത്തീഫ് ആരോപിച്ചിരുന്നു. മരണത്തിന് ഈ അദ്ധ്യാപകനാണ് ഉത്തരവാദിയെന്ന് ഫാത്തിമ ലത്തീഫ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞമാസം ഒന്‍പതിനാണ് ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുന്നത്. പിന്നാലെ പൊലീസ് കണ്ടെടുത്ത ഫാത്തിമയുടെ ഫോണ്‍, ലാപ്‌ടോപ് എന്നിവ പരിശോധിച്ചിരുന്നു.

ഹുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഡിപ്പാര്‍ട്ടമെന്റിലെ ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിനിയായിരുന്നു ഫാത്തിമ. ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍ ആരോപിച്ചതോടെയാണ് ഫാത്തിമയുടെ മരണം വിവാദത്തിലേക്ക് നീങ്ങിയത്. തന്റെ മരണത്തിന് കാരണം ഐഐടി യിലെ അദ്ധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണെന്ന് ഫാത്തിമ തന്റെ മൊബൈലില്‍ ആത്മഹത്യാക്കുറിപ്പായി രേഖപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു.

ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട് ഫാത്തിമ ലത്തീഫ് അപ്പീല്‍ നല്‍കിയിരുന്നു. ഇരുപതില്‍ 13 മാര്‍ക്കായിരുന്നു ഫാത്തിമയ്ക്ക് ലഭിച്ചത്. തനിക്ക് പതിനെട്ട് മാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാത്തിമ അപ്പീല്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പുനഃപരിശോധനയില്‍ ഫാത്തിമയ്ക്ക് പതിനെട്ട് മാര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ പേരില്‍ സുദര്‍ശന്‍ പത്മനാഭന് ഫാത്തിമയോട് വിരോധം തോന്നിയിരിക്കാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനൊപ്പം മുന്‍പ് ഫാത്തിമ ലതീഫ് പഠിച്ചിരുന്ന വിദ്യാലയത്തില്‍ ജോലി ചെയ്തിരുന്ന എം.ഫൈസല്‍ എഫ് ബിയില്‍ എഴുതിയ കുറിപ്പില്‍ ചില ഗുരുതര ആരോപണങ്ങളും ഉന്നയിക്കുന്നു. അദ്ധ്യാപകന്റെ വര്‍ഗ്ഗീയ പക കാരണം ഫാത്തിമ അത്മഹത്യ ചെയ്തുവെന്ന സൂചനയാണ് ഈ പോസ്റ്റിലുള്‍പ്പെട്ടിരുന്നത്.

ഫാത്തിമയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളുമായി ബന്ധപ്പെട്ട് ചെന്നൈ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനിലെത്തിയ ഇരട്ടസഹോദരി ഐഷ ലത്തീഫും കുടുംബസുഹൃത്തായ ഷൈന്‍ദേവും സുഹൃത്തുക്കളുടെ ഫോണ്‍നമ്പറുകള്‍ക്കായി ഫാത്തിമയുടെ ഫോണ്‍ വേണമെന്ന് ആവശ്യപ്പെടുകയും പൊലീസ് ഫോണ്‍നല്‍കുകയും ചെയ്തു. ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഐഷ ഈ സന്ദേശം കണ്ടത്. ഒപ്പം ഫോണിലെ നോട്ടുകള്‍ പരിശോധിക്കണമെന്നും എഴുതിയിരുന്നു. തുടര്‍ന്ന് അത് സ്‌ക്രീന്‍ഷോട്ട് എടുത്തുസൂക്ഷിച്ചു. മുഖ്യമന്ത്രിക്ക് പരാതിനല്‍കി. മാര്‍ക്കുകുറഞ്ഞ വിഷമത്തിലാണ് ഫാത്തിമ ആത്മഹത്യചെയ്തതെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അബ്ദുള്‍ ലത്തീഫ് പ്രതികരിച്ചത്.

ലോജിക് എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മാര്‍ക്ക് മനഃപൂര്‍വം കുറച്ചിരുന്നു. ഇരുപതില്‍ 13 മാര്‍ക്കാണ് നല്‍കിയത്. എന്നിട്ടും ഫാത്തിമയ്ക്കു തന്നെയായിരുന്നു കൂടുതല്‍ മാര്‍ക്ക്. ഉത്തരക്കടലാസില്‍ മാര്‍ക്കു കൂട്ടിയപ്പോള്‍ അഞ്ചു മാര്‍ക്കു കൂടി ലഭിക്കാനുണ്ടെന്ന് ഫാത്തിമ ഇ-മെയിലിലൂടെ അദ്ധ്യാപകനോട് പറയുകയും അതുനല്‍കാമെന്ന് അദ്ദേഹം മറുപടിനല്‍കിയെന്നും വീട്ടിലറിയിച്ചിരുന്നു.

എന്നാല്‍, മാര്‍ക്കുനല്‍കിയില്ല. എട്ടുമണിക്ക് ആഹാരം കഴിക്കാനെത്തുന്ന ഫാത്തിമ സംഭവദിവസം രാത്രി 9.30-യോടെ ഹോസ്റ്റല്‍ മെസ് ഹാളിലെത്തി കരഞ്ഞുവെന്നും ഒരുസ്ത്രീ കുട്ടിയെ ആശ്വസിപ്പിക്കുന്നതായി കണ്ടെന്നും അറിഞ്ഞു. വിദ്യാര്‍ത്ഥിനിയുടെ മരണത്തിനു പിന്നിലുള്ള കാരണം ആ സ്ത്രീക്ക് അറിയാം. ഹോസ്റ്റലിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category