1 GBP = 93.60 INR                       

BREAKING NEWS

ആരുമല്ലായിരുന്നെങ്കിലും എസ്പിജി സുരക്ഷ രാജ്യത്തെ വളരെ പ്രധാനപ്പെട്ട ആളാണ് ഞാനെന്ന തോന്നല്‍ എന്നില്‍ ഉണ്ടാക്കി; പ്രധാനപ്പെട്ട ആളെന്ന തോന്നലില്‍ ആളുകള്‍ എന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ എത്തുമായിരുന്നു; വിപി സിങ്, ഗുജ്റാള്‍, മന്മോഹന്‍ തുടങ്ങിയ മുന്‍ പ്രധാനമന്ത്രിമാരുടെ സുരക്ഷ പിന്‍വലിച്ചപ്പോള്‍ ആരും പ്രതികരിച്ചില്ല; നെഹ്‌റു കുടുംബത്തിന്റെ സുരക്ഷ പിന്‍വലിച്ചപ്പോള്‍ മാത്രമാണ് പ്രതിഷേധം; എസ് പി ജി ചര്‍ച്ചയില്‍ താരമായി നീരജ് ചന്ദ്രശേഖര്‍; മുന്‍ പ്രധാനമന്ത്രിയുടെ മകന്റെ പ്രസംഗം ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: വി.പി. സിങ്, ഐ.കെ. ഗുജ്റാള്‍, മന്മോഹന്‍ സിങ് തുടങ്ങിയ മുന്‍ പ്രധാനമന്ത്രിമാരുടെ എസ്പിജി സുരക്ഷാ പിന്‍വലിച്ചപ്പോള്‍ ആരും പ്രതികരിച്ചില്ല. നെഹ്‌റു കുടുംബത്തിന്റെ സുരക്ഷ പിന്‍വലിച്ചപ്പോള്‍ മാത്രമാണ് പ്രതിഷേധം എസ്പിജി ബില്‍ ചര്‍ച്ചയില്‍ നീരജ് ചന്ദ്രശേഖറിനെ താരമാക്കിയത് ഈ വാക്കുകളാണ്. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറുടെ മകനാണ് നീരജ്. അതുകൊണ്ടാണ് ഈ വാക്കുകള്‍ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടിയത്. വന്‍ പ്രതിഷേധങ്ങള്‍ക്കിടെയാണ് എസ്പിജി ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. ഇതോടെ ഇത് നിയമമാകുമെന്ന് ഉറപ്പായി. ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ പെട്ട ഇബ്രാഹിംപട്ടി ഗ്രാമത്തില്‍ നിന്നുള്ള ചന്ദ്രശേഖര്‍ 1990 നവംബര്‍ 10 മുതല്‍ 1991 ജൂണ്‍ 21 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.

എസ്പിജി സുരക്ഷയുടെ കീഴില്‍ നിങ്ങള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്നു നിങ്ങള്‍ക്കു തോന്നുമെന്നു രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ നീരജ് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറുടെ മകന്‍ എന്ന നിലയില്‍ 11 വര്‍ഷം എസ്പിജി സുരക്ഷ ലഭിച്ചിരുന്നയാളാണ് ഞാന്‍. എന്നാല്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതെല്ലാം അനാവശ്യമാണെന്നു തോന്നുന്നു. വിഐപി സംസ്‌കാരത്തിന് അന്ത്യം കുറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തെ യുവതലമുറ വിഐപി സംസ്‌കാരം ഇഷ്ടപ്പെടുന്നില്ലെന്നും നീരജ് ചന്ദ്രശേഖര്‍ പറഞ്ഞു.

എസ്പിജി സുരക്ഷ ആദ്യമായി ഏര്‍പ്പെടുത്തിയ 1991 ല്‍ ചന്ദ്രശേഖറിന്റെ മകന്‍ എന്ന നിലയില്‍ എനിക്കും സുരക്ഷ ലഭിച്ചിരുന്നു. 22 വയസ് മാത്രം പ്രായമുള്ള ഒരാളെന്ന നിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിഴല്‍ പോലെ കൂടെ നടക്കുന്നത് അഭിമാനമായി ഞാന്‍ കരുതി. വിമാനത്താവളത്തില്‍ ചെന്നാല്‍ വിമാനത്തിനു തൊട്ടരികെ എന്റെ കാറെത്തുമായിരുന്നു. ബുള്ളറ്റ് പ്രൂഫ് കാറുകളിലായിരുന്നു സഞ്ചാരം.

വാഹനങ്ങളുടെ വ്യൂഹം എല്ലായ്പ്പോഴും എന്നെ അകമ്പടി സേവിക്കുന്നുണ്ടാകും. ഞാന്‍ ആരുമല്ലായിരുന്നെങ്കിലും എസ്പിജി സുരക്ഷ, രാജ്യത്തെ വളരെ പ്രധാനപ്പെട്ട ആളാണ് ഞാനെന്ന തോന്നല്‍ എന്നില്‍ ഉണ്ടാക്കി. എന്നെ അറിയില്ലെങ്കില്‍ പോലും വളരെ പ്രധാനപ്പെട്ട ആളെന്ന തോന്നലില്‍ ആളുകള്‍ എന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ എത്തുമായിരുന്നു. പ്രായത്തില്‍ മുതിര്‍ന്ന, ഏറെ അവശതകള്‍ അനുഭവിക്കുന്ന നിരവധി പേര്‍ സുരക്ഷാപരിശോധനയ്ക്കായി വരിയില്‍ മണിക്കൂറുകളോളം നില്‍ക്കുന്നത് എന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് അത്തരത്തിലുള്ള യാതൊരു പരിശോധനകളും നേരിടേണ്ടി വന്നിട്ടില്ല. തോക്കേന്തിയ സുരക്ഷാ ഉദ്യോഗസ്ഥന്‍ യാത്രയില്‍ എന്നെ അനുഗമിച്ചിരുന്നു നീരജ് പറഞ്ഞു.

1991 ജനുവരി 30ന് ഡിഎംകെ സര്‍ക്കാരിനെ പിരിച്ചു വിടുകയും ജനുവരി 31 ന് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയും ചെയ്തതിനു പിന്നാലെ ചെന്നൈയില്‍ വിമാനമിറങ്ങിയപ്പോള്‍ ഞാന്‍ കണ്ടത് അസാധാരണമായ കാഴ്ചയായിരുന്നു. ഇത്രയും വലിയ സുരക്ഷാക്രമീകരണം എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല നീരജ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്റെ വാഹനത്തിന് അകമ്പടി നല്‍കിയത് 15 ഓളം വാഹനങ്ങളായിരുന്നു. എന്റെ അമ്മയോടും സഹോദരനോടുമൊപ്പം യാത്ര ചെയ്യുന്ന അവസരങ്ങളില്‍ ഞങ്ങള്‍ക്കൊപ്പം ഒരു ആള്‍ക്കൂട്ടം തന്നെ സുരക്ഷയുടെ പേരില്‍ ഉണ്ടായിരുന്നു.

9 ഓളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഞങ്ങള്‍ സഞ്ചരിച്ചിരുന്നത്. ഇതിനു പുറമേ ഡല്‍ഹി പൊലീസിന്റെ 15 ഓളം വാഹനങ്ങളും ഞങ്ങളെ അനുഗമിക്കുന്നുണ്ടാകും. 2001 മുതല്‍ ഞാന്‍ എംപിയാണ്. പക്ഷേ ഇത്തരത്തിലുള്ള വന്‍ സുരക്ഷയൊന്നും എനിക്കില്ല. എന്നെ പോലെയുള്ള ഒരു സാധാരണക്കാരന് ഇത്രയും വലിയ സുരക്ഷാ സന്നാഹം ആവശ്യമില്ലെന്നും എസ്പിജി ബില്ലിനെ അനുകൂലിച്ച് സംസാരിക്കവേ നീരജ് ചന്ദ്രശേഖര്‍ പറഞ്ഞു.

എന്നാല്‍ മുന്‍പ്രധാനമന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ അതീവ പ്രധാനമാണെന്നും ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നീരജ് ചന്ദ്രശേഖര്‍ പറഞ്ഞു. എസ്പിജി നല്‍കുന്നതില്‍ മാത്രമാണ് എതിര്‍പ്പ്. പ്രിയങ്ക ഗാന്ധിയുടെ വീട്ടിലെ സുരക്ഷാ വീഴ്ച അതീവ ഗുരുതരമായ വിഷയമാണ്. വിഷയത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും നീരജ് ശേഖര്‍ പറഞ്ഞു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category