1 GBP = 94.40 INR                       

BREAKING NEWS

ഒരേ കുറ്റം ചെയ്ത അമല പോളിനും ഫഹദ് ഫാസിലിനും ഒരു നീതിയും സുരേഷ് ഗോപിക്ക് മാത്രം മറ്റൊരു നീതിയും വിധിക്കാന്‍ സര്‍ക്കാരിനാവുന്നത് എങ്ങനെ? കോടിയേരി ബാലകൃഷ്ണന്‍ ഉപയോഗിച്ച കള്ളക്കടത്ത് കേസിലെ പ്രതിയുടെ കാറിനെതിരെ കേസൊന്നുമില്ലേ? പിഴ അടച്ചാല്‍ ക്രിമിനല്‍ കേസില്‍ നിന്നും ഊരാന്‍ കഴിയുന്നത് ഏത് നിയമം അനുസരിച്ച്? നീതി നടത്തിപ്പില്‍ രാഷ്ട്രീയം കലരുമ്പോള്‍

Britishmalayali
kz´wteJI³

ബിജെപിയുടെ നേതാവും അറിയപ്പെടുന്ന നടനുമായ സുരേഷ് ഗോപിക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിക്കൊണ്ട് കേസെടുക്കാന്‍ കേരള പൊലീസ് തീരുമാനിച്ചിരിക്കുന്നു. ദീര്‍ഘനാളായി നടത്തിയ അന്വേഷണത്തിനൊടുവില്‍ സുരേഷ് ഗോപി എന്ന നടന്‍ കേരളത്തിന് കിട്ടാനുള്ള നികുതിപ്പണം വെട്ടിക്കുന്നതിന് വേണ്ടി വ്യാജരേഖ ചമക്കുകയും ഗൂഢാലോചന നടത്തുകയും ഒക്കെ ചെയ്തു എന്ന പേരിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി അതിനുള്ള ഉത്തരവ് ഇന്നലെ പുറത്തിറക്കി. സമാനമായ കുറ്റം ചുമത്തി അന്വേഷിച്ച അനേകം മുതലാളിമാരും സെലിബ്രിറ്റികളും നമ്മുടെ നാട്ടിലുണ്ട്.

നമുക്ക് ഉറപ്പായും അറിയാവുന്ന രണ്ട് പേരുകള്‍ ഫഹദ് ഫാസില്‍ എന്ന സിനിമാ നടനും അമല പോള്‍ എന്ന നടിയുമാണ്. മൂന്നുപേരും ചെയ്ത കുറ്റം പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തു എന്നതാണ്. അതിന് വേണ്ടി അവിടെ വ്യാജവിലാസം ഉണ്ടാക്കി എന്ന് പൊലീസ് പറയുന്നു. തീര്‍ച്ചയായും കാറുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് ഒരാളുടെ സ്വന്തം വിലാസത്തില്‍ തന്നെയാകണം. ആരുടെ വിലാസം എന്ന് പോലും അറിയാത്ത ഒരു വിവലാസത്തില്‍ കള്ള രേഖകള്‍ ഉണ്ടാക്കിക്കൊണ്ട് ആര് ഒരു വാഹനം രജിസ്റ്റര്‍ ചെയ്താലും അത് ക്രിമിനല്‍ കുറ്റം തന്നെയാണ്. വഞ്ചനയുടെ പേരിലും വ്യാജരേഖ ചമച്ചതിന്റെ പേരിലും കേസെടുക്കുന്നതില്‍ ഒരു തെറ്റുമില്ല.

എന്നാല്‍, ഒരേ കുറ്റം ചെയ്ത രണ്ടുപേര്‍ വിമോചിതരാകുകയും മറ്റൊരാള്‍ കുറ്റക്കാരനായി മുമ്പോട്ട് പോകുകയും ചെയ്യുന്നത് അനീതിയും നീതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട വിഭജനവുമാണ്. തീര്‍ച്ചയായും ഇതില്‍ രാഷ്ട്രീയമോ മതമോ കലര്‍ത്തിയാല്‍ അത്ഭുതപ്പെടരുത്. എന്ത് സംഭവിച്ചാലും അത് പേരിന്റെ മതം കൊണ്ടാണ് എന്ന് വിലയിരുത്തപ്പെടുന്ന ഈ നാട്ടില്‍ പൊലീസും സര്‍ക്കാരും ശ്രദ്ധയോട് കൂടി കൈകാര്യം ചെയ്യേണ്ട വിഷയം കൂടിയായിരുന്നു ഇത്. എന്തുകൊണ്ടാണ് സുരേഷ് ഗോപി കുറ്റക്കാരനും അമലാ പോളും ഫഹദ് ഫാസിലും നീതിമാനുമായത് എന്ന് കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനോട് തന്നെ ഞാന്‍ അല്പം മുമ്പ് വിളിച്ച് ചോദിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞത് സുരേഷ് ഗോപി പിഴയടക്കാന്‍ കൂട്ടാക്കിയില്ല. അതേസമയം, അമലാ പോളും ഫഹദ് ഫാസിലും പിഴയടച്ചു എന്നാണ്.

അതായത്, നികുതി അടയ്ക്കുന്നതിന് വേണ്ടി മൂന്ന് സിനിമാക്കാരും പോണ്ടിച്ചേരിയില്‍ വ്യാജവിലാസമുണ്ടാക്കി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൊടുത്ത് വണ്ടി രജിസ്റ്റര്‍ ചെയ്തപ്പോള്‍ സര്‍ക്കാരിനുണ്ടായ നികുതി നഷ്ടം അടച്ചതോടെ രണ്ടുപേരെ കുറ്റ വിമുക്തരാക്കി. അതിന് സമ്മതിക്കാത്ത ആളെ കുറ്റക്കാരനും ആക്കി എന്നാണ്. സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തുകയും നികുതി അടക്കാതിരിക്കുകയും ചെയ്തത് ക്രിമിനല്‍ കുറ്റമല്ല. നേരെമറിച്ച് അത് സിവില്‍ കുറ്റമായി കൈകാര്യം ചെയ്യേണ്ട കുറ്റമാണ്. ആ സിവില്‍ കുറ്റത്തില്‍ അവര്‍ കുറ്റം സമ്മതിക്കുകയും നികുതി അടക്കുകയും ചെയ്തപ്പോള്‍ അവരെ സിവില്‍ കുറ്റത്തില്‍ നിന്നും ഒഴിവാക്കിയതില്‍ തെറ്റൊന്നുമില്ല. സുരേഷ് ഗോപി അത് വിസമ്മതിക്കുന്നെങ്കില്‍ അത് ഈടാക്കുന്നതിന് വേണ്ടി സുരേഷ് ഗോപിക്ക് മേല്‍ തുടര്‍ നടപടികള്‍ എടുക്കുന്നതിലും തെറ്റൊന്നുമില്ല.

അതേസമയം, ക്രിമിനല്‍ കുറ്റം എന്ന് പറയുന്നത് പിഴ അടച്ച് ഊരാന്‍ പറ്റുന്ന ഒന്നല്ല. ഒരാള്‍ വ്യാജരേഖ ചമക്കുകയും വഞ്ചിക്കുകയും ചെയ്തു എന്നത് ക്രിമിനല്‍ കുറ്റം ആണെങ്കില്‍ അത് ചെയ്ത എല്ലാവര്‍ക്കും തുല്യമാകണം. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category