1 GBP = 97.50 INR                       

BREAKING NEWS

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍

Britishmalayali
kz´wteJI³

ന്യുഡല്‍ഹി: നൈജീരിയില്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍. 18 ഇന്ത്യന്‍ പൗരന്മാരക്കം 19 പേരുമായി സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലാണ് റാഞ്ചിയെടുത്തത്. പതിനെട്ട് ഇന്ത്യന്‍ പൗരന്മാരും ഒരു് തുര്‍ക്കി പൗരനുമാണ് കപ്പലില്‍ ബന്ദികളായിരിക്കുന്നതെന്ന് മധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം.

ബോണി ദ്വീപിന് 68 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പലുള്ളത്. നൈജീരിയന്‍ നാവികസേന സംഘവുമായി ബന്ധപ്പെടാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കടല്‍ കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയത്. കപ്പല്‍ റാഞ്ചിയ വിവരങ്ങള്‍ എ.ആര്‍ എക്സ് മാരിടൈം വഴിയാണ് പുറംലോകം അറിഞ്ഞത്.

പൗരന്മാരുടെ മോചനവും കൂടുതല്‍ വിവരങ്ങളും ശേഖരിക്കാന്‍ നൈജീരിയയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മാധ്യമങ്ങളെ അറിയിച്ചു.2010ല്‍ നിര്‍മ്മിച്ച നവേ കണ്‍സ്റ്റലേഷന്‍ എണ്ണ ടാങ്കര്‍ മാരിടൈം സ്ഥാപനമായ നവോയിസ് ടാങ്കേഴ്സ് മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ്.

ഹോങ്കോങ് പതാകയുള്ള 'വി.എല്‍.സി.സി, നവേ കണ്‍സ്റ്റലേഷന്‍' എന്ന എണ്ണ ടാങ്കര്‍ ജീവനക്കാര്‍ സഹിതമാണ് കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയത്. 26 ജീവനക്കാരില്‍ 19 പേരെയാണ് ബന്ദിയാക്കിയിട്ടുള്ളത്. കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ കപ്പലിന് നാശനഷ്ടം സംഭവിച്ചിട്ടില്ല.കപ്പല്‍ പരമാവധി വേഗതയിലാണ് സഞ്ചരിക്കുന്നത്. കപ്പലിന്റെ സഞ്ചാരപാത എ.ആര്‍.എസ് മാരിടൈം നിരീക്ഷിച്ചു വരികയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category